കണ്ണൂര്‍: കണ്ണൂരിൽ നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചു.ഇതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസിന് സാധ്യതയേറി.
കണ്ണൂര്‍-മസ്കത്ത് സെക്ടറിലാണ് സര്‍വീസ്. ചൊവ്വാഴ്ച മുതലാണ് എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് തുടങ്ങിയത്. ആദ്യ സര്‍വീസിനായി കണ്ണൂരിലെത്തിയ വിമാനത്തെ റണ്‍വേയില്‍ നിന്ന് ജലാഭിവാദ്യം ചെയ്ത് കിയാല്‍ സ്വീകരിച്ചു. ഫ്ളൈറ്റ് ക്രൂവിനെയും ആദ്യ ദിനം യാത്ര ചെയ്യാന്‍ എത്തിയ യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കണ്ണൂര്‍ വിമാനത്താവളം വഴി ഇ വീസ കൗണ്ടറും തുറന്നു. ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് (ഐസിപി) പട്ടികയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൂരിനെ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളത്തില്‍ ഇവീസ കൗണ്ടര്‍ ആരംഭിച്ചത്.