ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഏവരുടെയും സ്വപ്നമാണ്.ഇതിനായി ദമ്പതികൾ കുട്ടികൾ ഉണ്ടാവുന്നതിനു മുൻപ് നല്ലൊരു വൈദ്യനെ കണ്ട് മാതാപിതാക്കളിൽ നിന്ന് (ജന്മനാ ) ഏതെങ്കിലും തരത്തിൽ ഉള്ള രോഗ ഹേതുക്കൾ ഉണ്ടോ എന്നറിഞ്ഞ് അവ ഭേദമാക്കണ്ടതാണ്.
ജനിതകമായ പ്രശ്നങ്ങൾ തീർത്തതിനു ശേഷം ഗർഭിണിയായ സ്ത്രീക്ക് പ്രകൃതിപരവും വിഷമില്ലാത്തതുമായ പോഷകാഹാരങ്ങൾ കൊടുക്കുക.രാസ ഭക്ഷണങ്ങൾ, ഹോർമോണ്‍ മരുന്നുകൾ ഇവ ഉപയോഗിക്കാതിരിക്കുക. കാരണം അമ്മ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും പ്രതിഫലനം കുട്ടികളെയും ബാധിക്കും.
ഓരോ കുട്ടിയിലും വളര്‍ച്ചയും വികാസവും വ്യത്യസ്ത രീതിയിലാണ് നടക്കുന്നത്.പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചാണു മനസും ശരീരവും പുഷ്ടി പ്രാപിക്കുന്നത്. പാരിസ്ഥിതികമായ വികാരങ്ങളും അവന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.
അതേപോലെ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ഇന്നും പലരും അജ്ഞരാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ
അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.
അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്.
ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്ദാനമാണ്. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.