Month: June 2022
-
NEWS
ജൈന സന്യാസിമാർ തുണി ധരിക്കാതെ നഗ്നരായി നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?
എന്തിനാണ് ജൈനമതക്കാർ പുറത്തു പോകുമ്പോൾ വായ്മൂടുന്ന ആവരണം ധരിക്കുന്നത്?എന്തുകൊണ്ട് അവർ ഉള്ളിയും വെളുത്തുള്ളിയും മറ്റ് കിഴങ്ങു വർഗ്ഗങ്ങളും ഭക്ഷണമാക്കാത്തത്?ജൈന സന്യാസിമാർ തുണി ധരിക്കാതെ നഗ്നരായി നടക്കുന്നതും പകൽ വെളിച്ചത്തിൽ ആഹാരം കഴിക്കുന്നതും എന്തുകൊണ്ട്? ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ എവിടെയാണ്? ജൈനമതം ലോകത്തിലെ ഏറ്റവും പഴയ സന്യാസ മതപാരമ്പര്യമായി കണക്കാക്കപ്പെടുന്നു. ബുദ്ധമതം പോലെ അതിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിൽ ആധുനിക ബീഹാറിലും , നേപ്പാളിലും നടന്ന ശ്രമണ പ്രസ്ഥാനങ്ങളിൽ നിന്നാണ്.മിക്കവാറും ജൈന സന്യാസിമാരും വെളുത്ത വസ്ത്രം ധരിച്ചവരാണ്.ചിലർ പൂർണ്ണമായും വസ്ത്രം ഉപേക്ഷിച്ചു ജീവിക്കുന്നു.ജൈന സന്യാസിമാർ മൃഗബലിക്കെതിരെ പ്രസംഗിക്കുകയും, കർശനമായ സസ്യാഹാരം പിന്തുടരുകയും ചെയ്യുന്നു . ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ് .അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന് ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. ഇതിനെ മുഹപതി എന്നറിയപ്പെടുന്നു. ആത്‌മവിൽ വിശ്വസിക്കുന്ന…
Read More » -
NEWS
എന്തേ ഈ ചോദ്യങ്ങൾ മാധ്യമങ്ങൾ സ്വപ്നയോട് ചോദിക്കാത്തത് ?
സ്വപ്നയുടെ വീട്ടുപടിക്കൽ കാവൽ കിടക്കുന്ന മാധ്യമ തൊഴിലാളികൾ സ്വപ്നയോട് ചോദിക്കണം എന്ന് ജനം ആഗ്രഹിക്കുന്ന ഒന്നു രണ്ട് ചോദ്യങ്ങളുണ്ട്. 1, സ്വപ്ന , നിങ്ങൾ മുൻ കൈ എടുത്ത് 21 തവണ സ്വർണ്ണം കടത്തിയത് ആർക്ക് വേണ്ടിയാണ് ? 2, എത്ര കിലോ സ്വർണ്ണം ഇങ്ങനെ പുറത്ത് വന്നു ? 3, ഇതിന് വേണ്ടി പൈസ മുടക്കിയത് ആരായിരുന്നു ? എങ്ങിനയാണ് വിദേശത്ത് ആ പണം എത്തിയത് ? ” ഒരുത്തീ ” എന്ന സിനിമയുടെ പ്രോമോഷനുമായ് ബന്ധപ്പെട്ട് പത്ര സമ്മേളനം വിളിച്ച നടൻ വിനായകനോട് , ആ സിനിമയെ കുറിച്ചൊഴികെ സകല കുനുഷ്ട് ചോദ്യങ്ങളും ചോദിച്ച് , പ്രകോപിപ്പിച്ച് വാർത്ത ഉണ്ടാക്കിയവരാണു ഇവിടത്തെ മാധ്യമ തൊഴിലാളികൾ !! അവരാണു സ്വപ്നയുടെ മുന്നിൽ വിനീത വിധേയരായ് വായിൽ പഴം തിരുകി ഇരികുന്നത് . അതായത് ഇവർക്ക് ചോദ്യം ചോദിക്കാൻ അറിയാത്തതല്ല , വിനയായകനെയും , പിണറായി വിജയനെയും ഒക്കെ കിട്ടണം അതുപോലെ…
Read More » -
NEWS
പോലീസ് സ്റ്റേഷന് കാവലായി തെരുവ് നായ
കൊച്ചി : സിറ്റി പോലീസ് സ്റ്റേഷനിലെ രാത്രി കാവൽക്കാരൻ യൂണിഫോമും തൊപ്പിയുമില്ലാതെ ഒരാളാണ്.പേര് അപ്പു.കാലം കുറെയായി അവൻ ഇവിടെ കൂട്ടിയിട്ട്.രാത്രി ഉറക്കമൊഴിച്ചുള്ള ഡ്യൂട്ടി ആയതിനാൽ പകൽ മുഴുവൻ ഉറക്കമായിരിക്കും കക്ഷി.അതിനി ഡിജിപി വന്നാൽപ്പോലും പുള്ളി അനങ്ങില്ല. ഒരു തെരുവ് നായയാണ് അപ്പു.എങ്ങുനിന്നോ അവശനിലയിൽ വന്ന തെരുവ് നായയെ രണ്ട് വർഷം മുൻപ് അപ്പു എന്ന് പേരിട്ട് പോലീസുകാർ ചേർത്ത് പിടിക്കുകയായിരുന്നു.പിന്നീട് പോലീസുകാർ പലപ്പോഴും മാറിയെങ്കിലും അവൻ ആ സ്റ്റേഷൻ വിട്ട് എങ്ങും പോയിട്ടില്ല. 2 വർഷമായി പൊലീസ് സ്റ്റേഷൻ വിട്ടെങ്ങോട്ടും മാറാത്ത നായയാണ് അപ്പു. സ്റ്റേഷന്റെ പരിസരത്തു രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ എത്തുന്നത് ആരായാലും കുരച്ചോടിക്കും.മറ്റു തെരുവുനായ്ക്കളെയും വിരട്ടും.എന്നാൽ ആരുടെ നേർക്കും മൂന്നാംമുറ പ്രയോഗിച്ചതായി പരാതിയില്ല. രണ്ടു വർഷം സ്തുത്യർഹമായ സേവനം ചെയ്തതോടെ പോലീസ് സ്റ്റേഷൻ മുറ്റത്ത് നിന്നും വരാന്തയിലേക്ക് ഇപ്പോൾ പ്രമോഷനും ലഭിച്ചിരിക്കുകയാണ് അപ്പുവിന്.
Read More » -
NEWS
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട;ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട;ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു തിരുവനന്തപുരം ആന്ധ്രയിൽ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് പേരെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെ വീട് പ്രീത ഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശ പ്രകാരം, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നിരന്തരമായി നടത്തി വന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. കഴക്കൂട്ടം സൈബർ സിറ്റി…
Read More » -
NEWS
ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേര്‍സ് ഇടിഞ്ഞ് താഴ്ന്നു; ഒഴിവായത് വൻ ദുരന്തം
തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേര്‍സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂര്‍ തെക്കേ നടയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാര്‍ട്ടേര്‍സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.മൂന്ന് നില കെട്ടിടമാണ് അപകടത്തില്‍ പെട്ടത്.ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളില്‍ ആളുകളുണ്ടായിരുന്നു.ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതോടെ അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
Movie
‘പന്ത്രണ്ട്’ സിനിമ കണ്ടിറങ്ങിയ ഷൈൻ ടോം ചാക്കോ മാധ്യമ പ്രവർത്തകരെ കണ്ട് ഓടിയൊളിച്ചു
കൊച്ചി: മാധ്യമങ്ങളെ കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. ‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. പ്രേക്ഷകർ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു അത്. എന്നാൽ ഇനി കൂടുതൽ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിനു പിന്നാലെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.
Read More » -
Kerala
മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന കുട്ടി സഖാക്കളുടെ തെമ്മാടിത്തരം: ഷാഫി
പാലക്കാട്: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന ഗുണ്ടായിസമെന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മാപ്പില്ലെന്നും ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തിൽ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കൽപറ്റയിൽ കണ്ടതെന്നും ഷാഫി പറഞ്ഞു. കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്നാണ് സംഭവത്തോടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു. ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത്…
Read More » -
NEWS
പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്. ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിരന്തരമുള്ള പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികള്‍ ജലീബ് അല്‍…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിക്ക് ചിലവേറും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ ഇതിന്റെ പകുതി തുക കെട്ടിവച്ചാൽ മതി. ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ മുൻസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തുക വർദ്ധിപ്പിച്ചിട്ടില്ല.
Read More » -
Kerala
‘തെറ്റായ പ്രവണത, ശക്തമായ നടപടി സ്വീകരിക്കും’: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ നടത്തുന്ന എല്ലാ പരിപാടികളും പാർട്ടിയുമായി കൂടിആലോചിച്ചല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. അവരുടെ പ്രതിഷേധത്തെക്കുറിച്ച് അവരോട് ചോദിക്കണം. യാത്രയിലായതിനാൽ ആ പ്രതിഷേധത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച ശേഷവും പരിശോധിച്ച ശേഷവും പറയാമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പക്ഷേ സമരം അക്രമാസക്തമാവരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. അക്രമ സംഭവത്തെക്കുറിച്ച് പരിശോധിച്ച് അഭിപ്രായം പറയാമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത…
Read More »