NEWS

ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേര്‍സ് ഇടിഞ്ഞ് താഴ്ന്നു; ഒഴിവായത് വൻ ദുരന്തം 

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേര്‍സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂര്‍ തെക്കേ നടയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാര്‍ട്ടേര്‍സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.മൂന്ന് നില കെട്ടിടമാണ് അപകടത്തില്‍ പെട്ടത്.ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളില്‍ ആളുകളുണ്ടായിരുന്നു.ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതോടെ അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Back to top button
error: