KeralaNEWS

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിക്ക് ചിലവേറും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കെട്ടിവെയ്ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി.

ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ സ്ഥാനാർത്ഥികൾ ഇതിന്റെ പകുതി തുക കെട്ടിവച്ചാൽ മതി.

ജൂലൈ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കെട്ടിവെക്കേണ്ട തുക വ‍ര്‍ദ്ധിപ്പിക്കുന്നത്. എന്നാൽ മുൻസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തുക വർദ്ധിപ്പിച്ചിട്ടില്ല.

Back to top button
error: