Month: June 2022
-
NEWS
മരുന്നും ഭക്ഷണവുമില്ല; ഭൂകമ്പം ബാക്കിവച്ചവര്‍ നരകിച്ച് മരിക്കുന്നു: നേരിടാന്‍ ശേഷിയില്ലാതെ താലബാന്‍
കാബൂള്‍: അഫ്ഗാന്‍ ജനതയുടെ സര്‍വവും തകര്‍ത്ത ഭൂകമ്പം ജീവനെടുക്കാതെ വെറുതെ വിട്ട മനുഷ്യര്‍ ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് മരിക്കുന്നു. രാജ്യം മുഴുവന്‍ കേഴുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസംഗരായി പകച്ച് നില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം. ഭൂകമ്പത്തില്‍ ചുമരുകള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞൊരു പഴഞ്ചന്‍ കെട്ടിടം. അതിനകത്ത് വൃത്തിയില്ലാത്ത അഞ്ച് ബെഡുകള്‍. പിന്നെ അല്‍പ്പം മരുന്നുകള്‍. ഇതാണ് ആയിരത്തിലേറെപ്പേരെ കൊന്ന ഭൂകമ്പം ബാക്കിവച്ചവര്‍ക്ക് ചികിത്സയ്ക്കുള്ള ആശുപത്രിയുടെ അവസ്ഥ. ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടായ അഫ്ഗാനിസ്താനിലെ ഗ്യാന്‍ പ്രദേശത്ത് നൂറു കണക്കിനാളുകളെ ചികില്‍സിക്കുന്നത് ഈ താല്‍ക്കാലിക ക്ലിനിക്കിലാണ്. അടിസ്ഥാന സൗകര്യങ്ങളോ അവശ്യ മരുന്നുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ പല ഭാഗത്തുനിന്നായി വന്ന അഞ്ഞൂറ് പേര്‍ക്ക് ആകെ ഉണ്ടായിരുന്നത് ഈ അഞ്ച് ബെഡുകളാണ്. എന്നിട്ടും ആവുന്നത് പോലെ ചികില്‍സിക്കുകയാണ് ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരും രണ്ട് ജീവനക്കാരും. ”രാവിലെ മുതല്‍ ഇവിടെ എത്തിയ പത്തഞ്ഞൂറു രോഗികളില്‍ ബാക്കിയായത് മുന്നൂറു പേരാണ്. ബാക്കി 200 പേരും മരിച്ചു.”-നിന്നുതിരിയാന്‍ ഇടമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ഒരു…
Read More » -
NEWS
ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്നു, ‘പിരിയഡ്‌സ് ട്രാക്കര്‍’; സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരം
ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് സ്ഥാപനം. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് അതിലൊന്ന്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തുന്നു. പിരിയഡ്‌സ് ട്രാക്കര്‍. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന ഈ പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ‘പിരിയഡ്‌സ് ട്രാക്കര്‍’ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം. +919718866644 എന്ന നമ്പറില്‍ വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി. അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് ട്രാക്ക് മൈ പിരീഡ്‌സ്, കസ്റ്റമർ സപ്പോർട്ട് എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ ട്രാക്ക് മൈ പിരീഡ്‌സ് തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന അടുത്ത ചോദ്യം വരും. ഇതിന് ട്രാക്ക് പിരീഡ്‌സ്, കൺസീവ്, അവോയ്ഡ് പ്രഗ്നൻസി എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും. ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ്…
Read More » -
NEWS
ഇനി ലോകത്താരുമായും മിണ്ടാനോ ഇടപെടാനോ കഴിയില്ല, മ്യാന്മറിന്റെ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചി ഏകാന്ത തടവറയിലേക്ക്; താമസം പ്രത്യേകമായി നിര്‍മിച്ച തടവറയില്‍
മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഏകാന്ത തടവറയിലേക്ക് മാറ്റി. രഹസ്യകേന്ദ്രത്തില്‍ വീട്ടുതടവില്‍ കഴിയുകയായിരുന്ന സ്യൂചിയെ തലസ്ഥാനത്തെ ഒരു ജയിലില്‍ പ്രത്യേകമായി പണിതീര്‍ത്ത ഏകാന്ത തടവറയിലേക്കാണ് മാറ്റിയത്. വിവിധ കേസുകളില്‍ സ്യൂചിക്കെതിരെ രഹസ്യവിചാരണ നടത്തിയ പട്ടാള ഭരണകൂടം കഴിഞ്ഞ ദിവസമാണ് അവരെ വീട്ടുതടങ്കലില്‍നിന്നും ഏകാന്തതടവറയിലേക്ക് മാറ്റിയത്. എത്ര കാലത്തേക്കായിരിക്കും ഈ ശിക്ഷയെന്ന് അറിവായിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ അവസാനം ഒരു അഴിമതിക്കേസില്‍ സ്യൂചിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ സ്യൂചി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേതിലേ സൈനിക കോടതി വിധി പറഞ്ഞിട്ടുള്ളൂ. മറ്റ് കേസുകള്‍ ഇനിയും വിചാരണ ചെയ്യാനിരിക്കുകയാണ്. 15 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്നതാണ്…
Read More » -
Kerala
പൊലീസ് സംരക്ഷണത്തില്‍ എസ്.എഫ്.ഐ. ആക്രമണം, സിപിഎം നേതൃത്വത്തിന്റ അറിവോടെയുള്ള അക്രമം; രൂക്ഷഭാഷയില്‍ അപലപിച്ച് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് കെ.സി വേണുഗോപാല്‍ എംപി. പൊലീസ് സംരക്ഷണത്തിലാണ് അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തിന്റ അറിവോടെയാണ് അക്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരിയും മറുപടി പറയണം. പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ‘ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കാന്‍ അവകാശം. ഇതനുസരിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയെന്ന രീതി ശരിയല്ല. എംപിയുടെ ഓഫീസില്‍ ഇപ്പഴും അക്രമികളുടെ സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായപ്പോള്‍ പൊലീസ് ഒന്നും ചെയ്തില്ല. പൊലീസ് നോക്കി നില്‍ക്കെ പൊലീസിന്റെ സംരക്ഷണയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഒരാക്രമണമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ഇന്ത്യന്‍ നാഷണല്‍…
Read More » -
Kerala
പെയിന്റിംഗ് തൊഴിലാളി കൃഷ്ണകുമാറിന് 70 ലക്ഷം അക്ഷയ ലോട്ടറി സമ്മാനം, സ്വന്തംവീട് യാഥാർത്ഥ്യമാകും
സംസ്ഥാന ഭാഗ്യക്കുറി അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പെയിന്റ്ംഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ നറുക്കെടുപ്പ്. ആലുവ കൊടവത്ത് കോംപ്ലക്‌സിലെ എം.എസ്.എ ലോട്ടറി ഏജൻസിയിൽ നിന്നും വടക്കുംപുറം വി.കെ. സുനിൽ മുഖേനവിറ്റ എ.ടി 635622 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ലോട്ടറിയെടുക്കുന്ന കൃഷ്ണകുമാറിന് മുമ്പും ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ കൈമാറി. വാടകവീട്ടിൽ കഴിയുന്ന കൃഷ്ണകുമാറിന്റെ സ്വന്തം കിടപ്പാടമെന്ന സ്വപ്നം ഇതോടെ സഫലമാകും. ഭാര്യ: അഞ്ജലീദേവി. മകൻ: യദുകൃഷ്ണ.
Read More » -
Kerala
കല്‍പ്പറ്റയിലെ അക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് വി.ഡി. സതീശന്‍
കണ്ണൂര്‍: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. സിപിഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. അതേസമയം, ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് കെ.സി വേണുഗോപാല്‍ എംപി. പൊലീസ് സംരക്ഷണത്തിലാണ് അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം…
Read More » -
Kerala
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ. മാര്‍ച്ച്; ഓഫീസ് തകര്‍ത്തെന്ന് കോണ്‍ഗ്രസ്
വയനാട്: ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ. സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയം പഠിക്കട്ടെയെന്ന്് സിപിഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിന്‍ പ്രതികരിച്ചു. അതിനിടെ, ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിധിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന…
Read More » -
Crime
വിസയും ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
മലപ്പുറം: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി അറസ്റ്റില്‍. പറമ്പത്ത് വീട്ടില്‍ അമീറി(29)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍, നിലമ്പൂര്‍ സ്വദേശികളായ യുവാക്കളില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയ പ്രതി വിസ നല്‍കാതെ ഒളിവില്‍ പോവുകയായിരുന്നു. തിരൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ തലക്കടത്തൂരില്‍ വെച്ച് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ് ഐ സനീത്, എസ് സി പി ഒമാരായ ജിനേഷ്, സരിത, സി പി ഒ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
പഞ്ചായത്തു പ്രസിഡന്‍്‌റിനെ സി.പി.എം. വനിതാ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്ന് പരാതി; 4 പേര്‍ക്കെതിരേ കേസ്
പത്തനംതിട്ട: പുറമറ്റത്ത് പഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യയാണ് സി.പി.എമ്മിന്‍െ്‌റ വനിതാ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് നാലു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തക ശോഭിക കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. സിപിഎമ്മിന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ വാശിയാണെന്നും യുഡിഎഫ് പിന്തുണയോടെ…
Read More » -
NEWS
നെറ്റ്ഫ്‌ലിക്‌സ് 4 % ജീവനക്കാരെ പിരിച്ചുവിട്ടു; 300 പേരുടെ ജോലി നഷ്ടമായി
ലോകത്തെ തന്നെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സ് 4 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഏകദേശം 300 പേർക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതും ജീവനക്കാർക്ക് ജോലി നഷ്ടമായതും. കമ്പനിയുടെ ഈ തീരുമാനത്തിലൂടെ അമേരിക്കയിൽ മാത്രം 150ഓളം പേർക്ക് ജോലി നഷ്ടമാകും എന്നാണ് വിവരം. ലോകത്ത് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും. വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട് തങ്ങൾ എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കുക ഒഴിവാക്കാൻ പറ്റാത്ത കാര്യമായി. അതിനാലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. എന്നാൽ വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ വലിയതോതിൽ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകൾ അവതരിപ്പിക്കാനുള്ള ആലോചന കമ്പനിയിൽ ഉണ്ട്. കൂടാതെ പരസ്യം അടക്കം ഉൾപ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലാണ്.
Read More »