NEWS

എന്തേ ഈ ചോദ്യങ്ങൾ മാധ്യമങ്ങൾ സ്വപ്നയോട് ചോദിക്കാത്തത് ?

സ്വപ്നയുടെ വീട്ടുപടിക്കൽ കാവൽ കിടക്കുന്ന മാധ്യമ തൊഴിലാളികൾ സ്വപ്നയോട്‌ ചോദിക്കണം എന്ന് ജനം ആഗ്രഹിക്കുന്ന ഒന്നു രണ്ട്‌ ചോദ്യങ്ങളുണ്ട്‌.
1, സ്വപ്ന , നിങ്ങൾ മുൻ കൈ എടുത്ത്‌ 21 തവണ സ്വർണ്ണം കടത്തിയത്‌ ആർക്ക്‌ വേണ്ടിയാണ്‌  ?
2, എത്ര കിലോ സ്വർണ്ണം ഇങ്ങനെ പുറത്ത്‌ വന്നു ?
3, ഇതിന്‌ വേണ്ടി പൈസ മുടക്കിയത്‌ ആരായിരുന്നു ? എങ്ങിനയാണ്‌ വിദേശത്ത്‌ ആ പണം എത്തിയത്‌ ?
” ഒരുത്തീ ” എന്ന സിനിമയുടെ പ്രോമോഷനുമായ്‌ ബന്ധപ്പെട്ട്‌ പത്ര സമ്മേളനം വിളിച്ച നടൻ വിനായകനോട്‌ , ആ സിനിമയെ കുറിച്ചൊഴികെ സകല കുനുഷ്ട് ചോദ്യങ്ങളും ചോദിച്ച്‌  , പ്രകോപിപ്പിച്ച്‌ വാർത്ത ഉണ്ടാക്കിയവരാണു ഇവിടത്തെ മാധ്യമ തൊഴിലാളികൾ !!
അവരാണു സ്വപ്നയുടെ മുന്നിൽ വിനീത വിധേയരായ്‌ വായിൽ പഴം തിരുകി ഇരികുന്നത്‌ . അതായത്‌ ഇവർക്ക്‌ ചോദ്യം ചോദിക്കാൻ അറിയാത്തതല്ല , വിനയായകനെയും , പിണറായി വിജയനെയും ഒക്കെ കിട്ടണം അതുപോലെ ചോദ്യം ചോദിക്കണമെങ്കിൽ .
സ്വർണം കൊണ്ട്‌ വന്നത്‌ ഇവിടത്തെ ഒരു വൻ കിട ജ്വല്ലറിക്കാരനു വേണ്ടി ആണെന്ന് കേരളത്തിൽ എല്ലാവരും അറിഞ്ഞ്‌ കഴിഞ്ഞു ‌.
നിങ്ങളുടെ കൂട്ടത്തിലെ ഒരു പ്രധാന ചാനലിന്റെ മേജർ ഷെയർ ഹോൾഡറും അയാൾ ആണെന്ന് എല്ലാവർക്കും അറിയാം .
അയാൾ എല്ലാ ചാനലുകളുടെയും പ്രധാന പരസ്യദാതാവാണെന്ന് എല്ലാവർക്കും അറിയാം .
അയാൾ ഈ സ്വർണ്ണം ഒക്കെ കടത്തി ഉണ്ടാക്കുന്ന പൈസയിൽ നിന്ന് എടുത്ത്‌ നിങ്ങളുടെ ചാനലുകളിൽ പരസ്യത്തിനായി വൻ തുക തരുമ്പോൾ അത്‌ നിങ്ങളുടെ വായടപ്പിക്കാനാണെന്നും എല്ലാവർക്കും അറിയാം .
അതിൽ നിന്നുള്ള വിഹിതം കൊണ്ടാണ്‌ നിങ്ങൾക്ക്‌ ശമ്പളം കിട്ടുന്നതെന്ന് ജനങ്ങൾക്കും അറിയാം .
നിങ്ങളുടെ വീട്ടിൽ അരി വാങ്ങുന്നത്‌ , നിങ്ങളുടെ മാതാപിതാക്കളുടെ ചികിൽസക്ക്‌ ഉപയോഗിക്കുന്നത്‌ , നിങ്ങളുടെ മക്കളുടെ സ്കൂൾ ഫീസിന്റെ പൈസയൊക്കെ ഈ സ്വർണം കടത്തിയ മുതലാളിമാർ തരുന്ന പരസ്യപണത്തിൽ നിന്നാണെന്നും എല്ലാവർക്കും അറിയാം .
അതുകൊണ്ടാണ്‌ , രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ തകർക്കുന്ന 500 കിലോ സ്വർണ്ണം  കടത്തിയ കേസിൽ നിങ്ങൾ പ്രതിയെ സംരക്ഷിക്കുന്നത്‌ എന്ന് ജനങ്ങൾക്ക് അറിയാം.
പ്രതി ആരെന്ന് വ്യക്തമായി അറിഞ്ഞിട്ടും നിങ്ങൾ എന്തിനാ ഈ കേസുമായി പിണറായി വിജയന്റെയും കുടുംബത്തിന്റെയും പുറകെ നടക്കുന്നത്‌ ?
ഇപ്പോഴും സ്വപ്ന ആരോപിക്കുന്ന കാര്യങ്ങൾ…  അതായത് പിണറായി വിജയൻ  പൈസ ദുബായിക്ക് കടത്തിയതും , ബിരിയാണി ചെമ്പിൽ സ്വർണ്ണം സ്വീകരിച്ചതും  സ്വപ്ന നേരിട്ട്‌ കണ്ടിട്ടില്ല .
അവരുടെ പങ്കാളിയും,  കൂട്ടു പ്രതിയുമായ വ്യക്തി പറഞ്ഞുള്ള അറിവ്‌ മാത്രമാണ്‌ .
21 തവണയായി 500 കിലോ സ്വർണ്ണം പിണറായി വിജയൻ കടത്തിയെങ്കിൽ ആ സ്വർണ്ണം കേന്ദ്ര ഏജൻസികൾ കണ്ടെത്തണം . പിണറായ്‌ വിജയൻ ” കടത്തിയ സ്വർണ്ണം കണ്ടെത്താൻ ഒരു അന്വേഷണ ഏജൻസികൾക്കും കഴിയില്ല എന്ന് നിങ്ങൾക്കും അറിയാം  . ഇല്ലാത്ത സാധനം കണ്ടെത്താൻ കഴിയില്ലല്ലൊ
മാധ്യമങ്ങൾ സ്ഥിരമായ്‌ പറയുന്ന ഒരു കാര്യം ഉണ്ട്‌ . ആരൊക്കെ ഭരിച്ചാലും ഞങ്ങൾ എന്നും പ്രതിപക്ഷത്ത്‌ ആണെന്ന് .
അതെന്താ കേരളത്തിൽ മാത്രമേ നിങ്ങൾ പ്രതിപക്ഷത്ത്‌ നിൽക്കു ?
കേന്ദ്രത്തിൽ നിങ്ങൾ എന്താ പ്രതിപക്ഷമാകാത്തത്‌ ?
കള്ളക്കടത്ത്‌ കേസിലെ രണ്ട്‌ പ്രതികളെ ബിജെപി സംരക്ഷിക്കുന്നു. അവർക്ക്‌ ജോലി , വീട്‌ , കാർ , സെക്യൂരിറ്റി , അഭിഭാഷകരെയൊക്കെ കേന്ദ്രം ഭരിക്കുന്നവരുടെ ആളുകൾ കൊടുക്കുന്നു . ഒന്നല്ല ഒരായിരം അഭിഭാഷകരെ കള്ളക്കടത്ത്‌ കേസിലെ പ്രതികൾക്ക്‌ കൊടുക്കും എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ തന്നെ പറയുന്നു .
ഇതിനെ എന്തുകൊണ്ടാണ്‌ നിങ്ങൾ ചോദ്യം ചെയ്യാത്തത്‌ ?
അവിടെ നിങ്ങൾ എന്തുകൊണ്ടാണ്‌ പ്രതിപക്ഷം ആകാത്തത്‌ ?
ചോദ്യം ചോദിക്കേണ്ടത് നിങ്ങളാണ്.പക്ഷെ ജനത്തിന് ഇപ്പോൾ നിങ്ങളോടാണ് ചോദിക്കാനുള്ളത്.

Back to top button
error: