Month: June 2022

  • Tech

    ഭീമന്‍മാരെ ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍; 19 രൂപയ്ക്ക് പുതിയ പ്ലാന്‍

    സാധാരണക്കാർക്ക് കൈത്താങ്ങാകാൻ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ (BSNL). കൊവിഡ് പ്രതിസന്ധിയുടെ കൂടെ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് കൈത്താങ്ങുമായിയാണ് പുതിയ പ്ലാൻ എത്തുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് നമ്പർ നിലനിർത്തുന്നതിന് 19 രൂപയാണ് വേണ്ടത്. പ്രതിവർഷം ഏകദേശം 228 രൂപ ആയി ഈ കണക്ക് നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് കോൾ നിരക്കിലും കുറവുണ്ടാകും. മിനിറ്റിന് 20 പൈസ എന്ന നിരക്കിലാണ് കുറവ് കൊണ്ടുവരുന്നത്. പുതിയ പ്ലാൻ ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രീപെയ്‍ഡ് പ്ലാനുകൾക്ക് ഒപ്പം വോയിസ് വൗച്ചർ പ്ലാൻ എന്ന പേരിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്. വോയിസ്‌റെയ്റ്റ്കട്ടർ_19 എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. കേരളത്തിൽ ഈ പ്ലാൻ നടപ്പിലായിട്ടില്ല. വോയിസ്_റെയ്റ്റ്_കട്ടർ_21 എന്ന പേരിലറിയപ്പെടുന്ന പ്ലാൻ കേരളത്തിൽ ലഭ്യമാണ്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മിനിറ്റിന് 20 പൈസയാണ് കോൾ ചാർജ്. പക്ഷേ ഇതിന്റെ പ്രതിവർഷ പ്ലാനുകൾ കേരളത്തിൽ ലഭ്യമല്ല. ടെലികോം നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ…

    Read More »
  • India

    രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍

    ദില്ലി: രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറ‍ഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായത് ഇതേ അക്രമ രീതികൊണ്ടാണ് എന്നായിരുന്നു മാണിക്കം ടാഗോർ എം പി ട്വീറ്റ് ചെയ്തത്. ദില്ലിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻ എസ്‍ യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തു. അതേസമയം സി പി എം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയടക്കമുള്ളവരും എസ് എഫ് ഐ അക്രമത്തെ പരസ്യമായി തള്ളിക്കളഞ്ഞാണ് രംഗത്തെത്തിയത്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നാണ് എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ എസ് എഫ് ഐയുടെ നടപടിയെ തള്ളി പറഞ്ഞിട്ടുണ്ടെന്ന്…

    Read More »
  • NEWS

    കോട്ടയം നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം; ജനം ഭീതിയിൽ 

    കോട്ടയം . നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയില്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കള്‍ ആക്രമിക്കാന്‍ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്.പുലര്‍ച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവര്‍ക്കും പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും, പത്രവിതരണക്കാര്‍ക്കും നേരെ നായയുടെ ആക്രമണം പതിവായി. കഴിഞ്ഞ ദിവസം മുന്‍ അദ്ധ്യാപകനും, നഗരസഭ മുന്‍ കൗണ്‍സിലറും, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ടി ജെ സാമുവലിനെ കളക്ടറേറ്റിന് സമീപം തെരുവ് നായ ആക്രമിച്ചിരുന്നു. ഇന്നലെ കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം സര്‍ക്കാര്‍ ജീവനക്കാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്‌കൂള്‍ പരിസരങ്ങളില്‍ നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയാണ്. രാത്രികാലങ്ങളില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് കുറുകെ നായ്ക്കള്‍ ചാടുന്നതും പതിവാണ്.ഇത് അപകടങ്ങൾക്കും വഴി വയ്ക്കുന്നു.  നായ്ക്കളെ വന്ധ്യംകരിക്കുന്ന എ ബി സി പദ്ധതി നിലച്ചതാണ് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്നാണ് ആക്ഷേപം. ആഴ്ചകള്‍ക്ക് മുന്‍പ് കാരാപ്പുഴ മാളികപ്പീടികയില്‍ നാല് പേര്‍ക്ക് നായയുടെ…

    Read More »
  • NEWS

    കോ​​​​ട്ട​​​​യ​​​​ത്ത് യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ്-ഡിവൈഎഫ്ഐ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

    കോട്ടയം: വ​​​​യ​​​​നാ​​​​ട്ടി​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് എ​​​​സ്‌എ​​​​ഫ്‌ഐ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ അ​​​​ടി​​​​ച്ചു ത​​​​ക​​​​ര്‍​​​​ത്ത​​​​തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച്‌ കോ​​​​ട്ട​​​​യ​​​​ത്ത് യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​​​​ച്ച്‌ ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ ക​​ലാ​​ശി​​ച്ചു. ​​​​യൂത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ചി​​​​ന്‍റു കു​​​​ര്യ​​​​ന്‍ ജോ​​​​യി, കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ഞ്ഞ് ഇ​​​​ല്ലം​​​​പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​​​​ച്ചാ​​​​ണ് സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​ല്‍ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.30നാ​​​​ണ് സം​​​​ഭ​​​​വം.മുദ്രവാക്യങ്ങളുമായി യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ സി​​​​പി​​​​എം ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു നടത്തിയ മാർച്ച് ​​​ ഡി​​​​വൈ​​​​എ​​​​ഫ്‌ഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. ഇ​​​​തി​​​​നി​​​​ടെ സിപിഐഎം ഓഫീസിന് നേരെ ക​​​​ല്ലേ​​​​റു​​​​മു​​​​ണ്ടാ​​​​യി.തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഒ​​​​ടു​​​​വി​​​​ല്‍ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​​​​എ സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ച​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തി ചി​​​​ന്‍റു​​​​വി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഘ​​​​ര്‍​​​​ഷം അ​​​​യ​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​നി​​​​ടെ യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ര്‍ റോ​​​​ഡി​​​​ല്‍ ട​​​​യ​​​​ര്‍ ക​​​​ത്തി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

    Read More »
  • NEWS

    മദര്‍ തെരേസ ശ്രേഷ്ഠ പുരസ്കാരം അശ്വതി തിരുനാള്‍ ലക്ഷ്മിബായിക്ക് 

    തിരുവനന്തപുരം: സോഷ്യലിസ്റ്റ്‌ സംസ്‌കാര കേന്ദ്രയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദര്‍ തെരേസ ശ്രേഷ്ഠ പുരസ്കാരത്തിന് കവടിയാര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മിബായി അര്‍ഹയായി. ഭീമ ഗ്രൂപ്പ് ഉടമ ഡോ. ബി. ഗോവിന്ദന്‍,​ ഫാദര്‍ ഡേവിസ് ചിറമേല്‍,​ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി,​ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ തുടങ്ങിയവരും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. മികച്ച നടനായി നരേനും നടിയായി ദുര്‍ഗ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. രതീഷ് സംവിധാനം ചെയ്ത ഉടല്‍ ആണ് മികച്ച സിനിമ. 26ന് വൈകിട്ട് 5ന് മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

    Read More »
  • NEWS

    ഗ്യാസ് ട്രബിളിന് പരിഹാരം വീട്ടിൽ തന്നെ

    ഏതു പ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ   1). നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌. 2) ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. കഴിക്കുന്നതിനു മുമ്പു വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക. കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട്‌ ഉണ്ടാവുകയും ചെയ്യും 3) വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്‌. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ കഴിക്കുക .4). എരിവ്‌, പുളി, അമിത…

    Read More »
  • NEWS

    മേക്കപ്പ് മാനായി വന്ന് മറിമായത്തിലെ സുമേഷേട്ടനായി മാറിയ  വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് 

    നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു.വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണായിരുന്നു അന്ത്യം. സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്.ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി.1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്.ഏണിപ്പടികൾ, പൊന്നാപുരം കോട്ട, സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. മറിമായം എന്ന ഹാസ്യ പരിപാടിയിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.ആദ്യം മേക്കപ്പ് മാനായി വന്ന് ഒടുവില്‍ ടീമിനോടൊപ്പം ചേരുകയായിരുന്നു. ഏത് വേഷവും വഴങ്ങുന്ന അസാധാരണ പ്രതിഭയായിരുന്നു വി.പി.ഖാലിദെന്നാണ് മറിമായം സംവിധായകന്‍ മിഥുന്‍…

    Read More »
  • NEWS

    ‘സീന’യെ തേടി മൂസ; കണ്ടെത്തി കൊടുക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകും

    എഴുപതുകളിൽ ചലച്ചിത്രലോകത്ത് ‘മുവാറ്റുപുഴ മൂസ’ എന്നറിയപ്പെട്ടിരുന്ന മേച്ചേരിമഠത്തിൽ കെ.എ. മൂസ, താൻ പത്രാധിപരായി മൂവാറ്റുപുഴയിൽ നിന്നും  പ്രസിദ്ധീകരിച്ചിരുന്ന ചലച്ചിത്രമാസികയായ ‘സീന’ യുടെ  കോപ്പി,  ഒരെണ്ണമെങ്കിലും തനിക്ക് ലഭിക്കുമോയെന്നന്വേഷിച്ചുള്ള അലച്ചിലിലാണ്   എഴുപത്തിരണ്ടാം വയസ്സിലും. കഴിഞ്ഞ പത്തുവർഷമായി ഇദ്ദേഹം ഈ പരിശ്രമം തുടരുന്നു. തന്റെ സ്വന്തമായിരുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ, ഒരു കോപ്പിപോലും കൈയ്യിൽ കരുതാൻ സാധിക്കാതെപോയതിലുള്ള  നഷ്ടബോധം മൂസയെ തെല്ലൊന്നുമല്ല  ദു:ഖിതനാക്കിയിരിക്കുന്നത്. പഴയകാല  പ്രസിദ്ധീകരണങ്ങളുടെ ശേഖരം കൈവശമുള്ളവരിലാണ് ഇദ്ദേഹത്തിന്റെ  പ്രതീക്ഷ. മുതുകുളം രാഘവൻപിള്ളയുടെ ക്ഷണപ്രകാരം സിനിമാഭിനയ ദൗത്യവുമായാണ്  മൂസ മദിരാശിയിൽ എത്തപ്പെട്ടതെങ്കിലും, പിന്നീട് പിൻമാറുകയും പുസ്തക പ്രസിദ്ധീകരണ രംഗത്തേയ്ക്ക് വഴിമാറുകയുമായിരുന്നു. 1968 ൽ സാഹിത്യ പ്രസിദ്ധീകരണം എന്ന നിലയിലായിരുന്നു  ‘സീന’ യുടെ തുടക്കം. വൈക്കം ചന്ദ്രശേഖരൻനായർ, പോൾ ചിറക്കരോട്, വല്ലച്ചിറ മാധവൻ, വെങ്ങല്ലൂർ മാത്യു, ഭരണിക്കാവ് ശിവകുമാർ തുടങ്ങി അക്കാലത്ത് പ്രസിദ്ധരായിരുന്ന പല എഴുത്തുകാരുടെയും കൃതികൾ സഹിതമായിരുന്നു ‘സീന’ യുടെ യാത്ര. ‘ചിത്രകാർത്തിക’ യുടെ എഡിറ്റർ കൂടിയായിരുന്ന വൈക്കം ചന്ദ്രശേഖരൻനായരുടെ നിർദ്ദേശപ്രകാരം ‘സീന’ സചിത്രമാസികയുടെ…

    Read More »
  • NEWS

    ഇത് ചക്കക്കാലം;ഈ അസുഖമുള്ളവർ ചക്കപ്പഴം കഴിക്കരുത്

    *പ്രമേഹരോഗികൾക്ക് ചക്ക കഴിക്കാമോ? ആരൊക്കെ കഴിക്കാൻ പാടില്ല? ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ 20 നും 70 നും ഇടയിൽ പ്രായമുള്ളവരിൽ 8.7 ശതമാനവും പ്രമേഹരോഗികളാണെന്നാണ്.ഇതൊരു വെല്ലുവിളിയാണ്.കാരണം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ, കണ്ണുകൾ, ഹൃദയം, വൃക്കകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവയെ തന്നെ ഇത് തകരാറിലാക്കി കളയും. പ്രമേഹം, അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് ഉള്ളവർ, ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളവയുടെ ഉപയോഗം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാണമെന്ന് നിർദേശിക്കാറുണ്ട്.എന്നാൽ പ്രമേഹ രോഗികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ചക്ക. ചക്കയിൽ വിറ്റാമിൻ എ, സി, റൈബോഫ്ലേവിൻ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.ഇതിന് 100 സ്കെയിലിൽ ഏകദേശം 50-60 എന്ന നിലയിൽ ഇടത്തരം ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ടെന്ന് മുംബൈയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.ജിനൽ പട്ടേൽ പറയുന്നു. “പ്രമേഹരോഗികൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നതുമായ അസംസ്കൃത രൂപത്തിൽ (ചക്കപ്പൊടി, മറ്റു ചക്ക…

    Read More »
  • NEWS

    ഒരു ഗ്രാമത്തെ മാറ്റിയ ചായക്കടക്കാരനും മരച്ചുവട്ടിലെ ചെസ് കളിക്കാരും; തൃശൂരിലെ മരോട്ടിച്ചാൽ ഗ്രാമത്തെപ്പറ്റി കൂടുതൽ അറിയാം

    സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമമാകാൻ ഒരുങ്ങുകയാണ് മരോട്ടിച്ചാൽ      തൃശൂർ ജില്ലയിൽ മരോട്ടിച്ചാൽ എന്നൊരു ഗ്രാമമുണ്ട്. തൃശൂരിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണത്.  വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും കാടുമൊക്കയായി ആരെയും ആകർഷിക്കുന്ന ഭംഗിയാണ് മരോട്ടിച്ചാലിന്. ലോകത്തെ ആദ്യത്തെ സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമമാകാൻ ഒരുങ്ങുകയാണ് മരോട്ടിച്ചാൽ ഇന്ന് . എന്നാൽ അര നൂറ്റാണ്ട് മുമ്പ്  ആ ഗ്രാമത്തിനൊരു ദുഷ് പേരുണ്ടായിരുന്നു. മദ്യപരുടെ ഗ്രാമം എന്ന കുപ്രസിദ്ധി . ഫോറസ്റ്റിനോട് ചേർന്നുള്ള ആ അതിർത്തി ഗ്രാമത്തിൽ കുടിയേറ്റക്കാരായ കുറേ കർഷകരായിരുന്നു അന്നത്തെ അന്തേവാസികൾ . അധികം തൊഴിലോ കാർഷിക വരുമാനമോ ഇല്ലാത്ത അര നൂറ്റാണ്ടിനപ്പുറമുള്ള ആ കാലഘട്ടത്തിൽ അവിടത്തെ കുറേപ്പേർ നിത്യ വരുമാനത്തിനായി കള്ള വാറ്റിലേക്ക് തിരിഞ്ഞു. കാടിന്റെ മറയും കാട്ടാറിലെ തെളിനീരും   സമൃദ്ധമായ വിറകും കള്ളവാറ്റിന് തുണയായി . വാതുവെയ്പ്പും വെള്ളമടിയുമൊക്കെയായി അങ്ങനെ  സമയം കൊല്ലികളായി അവിടത്തെ നാട്ടുകാർ. അമിതമായ മദ്യപാനം. വഴക്ക്. കയ്യാങ്കളി . എക്സൈസുകാരുടെ വേട്ട ….. നാട്…

    Read More »
Back to top button
error: