NEWS

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ 294 ഒഴിവുകൾ; ജൂലൈ 22 വരെ അപേക്ഷകൾ സ്വീകരിക്കും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍)മുംബൈ വിവിധ തസ്തികകളില്‍ നിയമത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

*എന്‍ജിനീയര്‍-മെക്കാനിക്കല്‍, ഒഴിവുകള്‍ 103, ഇലക്‌ട്രിക്കല്‍ -42, ഇന്‍സ്ട്രുമെന്റേഷന്‍-30, സിവില്‍-25, കെമിക്കല്‍-7, യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദം/തത്തുല്യം. പ്രായപരിധി 25 വയസ്സ്.

* ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍. ഒഴിവുകള്‍-5, യോഗ്യത- നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എന്‍ജിനീയറിങ് ബിരുദം (കമ്ബ്യൂട്ടര്‍ സയന്‍സ്/ഐടി), പ്രായപരിധി 25 വയസ്സ്.

* സേഫ്റ്റി ഓഫീസര്‍. ഒഴിവുകള്‍-13. യോഗ്യത-നാലുവര്‍ഷത്തെ മെക്കാനിക്കല്‍/സിവില്‍/ഇന്‍സ്ട്രുമെന്റേഷന്‍ ഇലക്‌ട്രിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിഗ്രി/ഡിപ്ലോമായും. ഹിന്ദി (ദേവനാഗരി സ്‌ക്രിപ്റ്റ്, തമിഴ്/മലയാളം പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്സ്.

*ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഒഴിവുകള്‍-2, യോഗ്യത-ഫയര്‍/ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിങ് ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും. മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്സ്.

* ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ഒഴിവുകള്‍-27, യോഗ്യത-കെമിസ്ട്രി(അനലിറ്റിക്കല്‍/ഫിസിക്കല്‍/ഓര്‍ഗാനിക്/ഇന്‍ഓര്‍ഗാനിക്)യില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എംഎസ്‌സി. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

* പ്രായപരിധി 27 വയസ്സ്.

* ബ്ലെന്‍ഡിങ് ഓഫീസര്‍-5, യോഗ്യത-തൊട്ട് മുകളിലേതുപോലെ തന്നെ.

* ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്-15, യോഗ്യത-സിഎ. പ്രായപരിധി 27 വയസ്സ്.

*എച്ച്‌ആര്‍ ഓഫീസര്‍-8, യോഗ്യത-എച്ച്‌ ആര്‍/പേര്‍സണേല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ എംബിഎ(എച്ച്‌ആര്‍/പേര്‍സണല്‍ മാനേജ്‌മെന്റ്), പ്രായപരിധി 27 വയസ്സ്.

* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- ബിരുദവും ലെജിസ്ലേഷന്‍/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/പെര്‍സണേല്‍ മാനേജ്‌മെന്റ്/എച്ച്‌ആര്‍എം/ലേബര്‍ വെല്‍ഫെയര്‍ എന്നിവയിലൊന്നില്‍ പിജി ഡിഗ്രി/ഡിപ്ലോമയും. തെലുങ്ക് ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്.

* വെല്‍ഫെയര്‍ ഓഫീസര്‍-1, യോഗ്യത- സോഷ്യല്‍ സയന്‍സില്‍ ഡിഗ്രി/ഡിപ്ലോമ, മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്.

* ലോ ഓഫീസര്‍-7, യോഗ്യത- അംഗീകൃത നിയമ ബിരുദം. പ്രായപരിധി 26 വയസ്.

* മാനേജര്‍/സീനിയര്‍ മാനേജര്‍- ഇലക്‌ട്രിക്കല്‍-3, യോഗ്യത- 4 വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം. 9/12 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 34/37 വയസ്.

 

 

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.hindustanpetroleum.com/careers ല്‍ കറന്റ് ഓപ്പണിംഗ് ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് നികുതി ഉള്‍പ്പെടെ 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ്, നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂലൈ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്ബളം, സംവരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Back to top button
error: