Month: June 2022

  • NEWS

    പരീക്ഷയില്‍ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച്‌ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനം

    പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച്‌ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അഭിനന്ദനം.ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറുമെന്നായിരുന്നു തന്റെ എസ് എസ് എൽസി വിജയത്തെ കുഞ്ഞാക്കുതന്നെ ഫ്ലക്സ് ബോർഡിലൂടെ അറിയിച്ചത്. ‘ഇനിയെത്ര ചരിത്രം വഴിമാറാനിരിക്കുന്നു പ്രിയ കുഞ്ഞാക്കൂ’ എന്നു പറഞ്ഞ് മന്ത്രി ഫേസ്ബുക്കില്‍ ഇതിനെ അഭിനന്ദിച്ച്‌ പോസ്റ്റിടുകയായിരുന്നു.കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്ബുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്‍റെയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു എസ്.എസ്.എല്‍.സി പരീക്ഷയിലെ സ്വന്തം വിജയം റോഡരികില്‍ ഫ്ലക്സ് സ്ഥാപിച്ചാണ് ആഘോഷിച്ചത് എന്നറിഞ്ഞു. ആ കുസൃതിയുടെ മേമ്ബൊടി ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഈ പോസ്റ്റ്’ എന്നും മന്ത്രി കുറിച്ചു. ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കുതന്നെ പറയുന്നുണ്ട്. അങ്ങനെയാകട്ടെ എന്നും മന്ത്രി ആശംസിക്കുന്നു.

    Read More »
  • NEWS

    മുഖ്യമന്ത്രിക്ക് കത്തെഴുതി; വൈദ്യുതി കണക്ഷൻ വീട്ടിലെത്തിച്ച് കെഎസ്ഇബി

    കോട്ടയം: മുഖ്യമന്ത്രിക്ക് കത്തെഴുതുമ്പോൾ രണ്ടാം ക്ലാസുകാരി ശ്രീനന്ദ പോലും വിചാരിച്ചില്ല ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ തന്റെ വീട്ടിൽ വൈദ്യുതി എത്തുമെന്ന്. വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചാണ് ശ്രീനന്ദന വീട്ടില്‍ വൈദ്യുതി എത്തിച്ചത്. വാകത്താനം പഞ്ചായത്ത് ഏഴാ വാര്‍ഡില്‍ പടിഞ്ഞാറേ പീടികയില്‍ സജിയുടെ മകളായ ശ്രീനന്ദ തോട്ടയ്ക്കാട് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.     പഞ്ചായത്തംഗം ഷിജി സോണിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്തംഗം ഗീത രാധാകൃഷ്ണന്‍ എന്നിവര്‍ മീനടം കെഎസ്‌ഇബി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ശ്രീനന്ദനയെകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് എഴുതിപ്പിച്ചത്.

    Read More »
  • NEWS

    നാല്‌ പ്രതിദിന ട്രെയിനുകള്‍ പുനരാരംഭിക്കുന്നു

    തൃശൂർ:യാത്രികര്‍ക്ക്‌ സൗകര്യമായി തൃശൂരില്‍നിന്നും കോയമ്ബത്തൂര്‍, കണ്ണൂര്‍, കോഴിക്കോട്‌, ഷൊര്‍ണുര്‍ ഭാഗങ്ങളിലേക്കായി നാല്‌ പ്രതിദിന ട്രെയിനുകള്‍ പുനരാരംഭിക്കുന്നു. ജൂലൈ ആദ്യവാരം മുതല്‍ ഇതിൽ രണ്ട് ട്രെയിനുകൾ ഓടിത്തുടങ്ങും. 06461 ഷൊര്‍ണൂര്‍– – തൃശൂര്‍ എക്സ്പ്രസ്‌ സ്പെഷ്യല്‍ ജൂലൈ മൂന്നു മുതല്‍ രാത്രി 10.10ന് ഷൊര്‍ണൂരില്‍നിന്നും പുറപ്പെട്ട് 11.10ന് തൃശൂരില്‍ എത്തും. 16609 തൃശൂര്‍ — കണ്ണൂര്‍ എക്സ്പ്രസ് ജൂലൈ നാലുമുതല്‍ രാവിലെ 6.35ന് തൃശൂരില്‍നിന്നും പുറപ്പെട്ട് പകല്‍ 12.05ന് കണ്ണൂരിലെത്തും. ഇത് കൂടാതെ 56605 കോയമ്ബത്തൂര്‍ – — തൃശൂര്‍, 56664 കോഴിക്കോട് — തൃശൂര്‍ പ്രതിദിന ട്രെയിനുകള്‍ കൂടി പുനരാരംഭിയ്ക്കുവാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുമതി നല്‍കി.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

    Read More »
  • NEWS

    ബാബരി കേസില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ സഹോദരൻ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റ്

    ബംഗളൂരു: ബാബരി കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ സഹോദരനെ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ന്യൂനപക്ഷ മോര്‍ച്ച ദക്ഷിണ കന്നഡ ജില്ലയുടെ വൈസ് പ്രസിഡന്റായാണ് ജഡ്ജി അബ്ദുൽ നസീറിന്റെ സഹോദരൻ മുഹമ്മദ് ഫാറൂഖിനെ നിയമിച്ചത്.ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്ഠമായ വിധിയെന്ന് വിശേഷിപ്പിച്ച്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് വിധി പ്രസ്താവം നടത്തിയത്.ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ പിന്നീട് രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരുന്നു.മോദി സര്‍ക്കാര്‍ വന്ന ശേഷം നാമനിര്‍ദേശം ചെയ്യപ്പെടുന്ന പന്ത്രാണ്ടാമത്തെ രാജ്യസഭാ…

    Read More »
  • NEWS

    അമിത വേഗത്തിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് യാത്രക്കാർക്ക് ഗുരുതര പരിക്ക്

    അടൂർ: അരമന പടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാർക്ക് ഗുരുതര പരിക്ക്.അൽപ്പം മുൻപാണ് അപകടം നടന്നത്. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ഓട്ടോയിൽ രണ്ടു പേർ ഉണ്ടായിരുന്നതായാണ് വിവരം.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Business

    സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോളടിച്ച് ഇന്ത്യക്കാര്‍

    ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവരാണ് സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്. നറുക്കെടുപ്പിന്‍െ്‌റ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്.പിയും 520 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍, ബൈ-ടര്‍ബോ വി6 എഞ്ചിനാണുള്ളത്. ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്‌നവാഹനം. ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരനായ ജമീല്‍ ഫൊന്‍സെക്ക എന്ന നാല്‍പ്പതുകാരനാണ് ബിഎംഡബ്ല്യു ആര്‍ നയന്‍ ടി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്‌സുകള്‍ ഉളളതും മികച്ച ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യന്‍ പൗരന്‍ കൂടിയായ ഷെയ്ക് ആബിദ് ഹുസൈന്‍…

    Read More »
  • Business

    യൂസ്ഡ് കാര്‍ ബിസിനസ്സ് നിര്‍ത്തി; ഒല ഇലക്ട്രിക് കാര്‍ വിപണിയിലേയ്‌ക്കോ ?

    ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ തീരുമാനിച്ച് ഒല കാറുകൾ. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായിരുന്ന ഒല വളരെ വേഗത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിർമാതാക്കളായ മാറിയത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടർച്ചയായി  ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് സെഗ്‌മെന്റായ ഒല ഡാഷും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഒല അറിയിച്ചു. ഒലയുടെ യൂസ്ഡ് കാർ ബിസിനസ്സ് മേധാവി അരുൺ സിർ ദേശ്മുഖും ഒല ഇലക്ട്രിക് മാർക്കറ്റിംഗ് മേധാവി വരുൺ ദുബെയും അടുത്തിടെ കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു. തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ഒല ഡാഷ് അടച്ചുപൂട്ടിയതായും ഇലക്ട്രിക് ഡിവിഷൻ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇലക്ട്രിക് കാർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒല ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒല ഇലക്ട്രിക് 500 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. വർഷാവസാനത്തിന് മുമ്പ് കമ്പനി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ…

    Read More »
  • Careers

    നോര്‍ക്ക റൂട്ട്‌സ് വഴി 23 നഴ്‌സുമാര്‍ സൗദിയിലേക്ക്; അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന 23 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചതായി നോര്‍ക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്‌സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്‌സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള…

    Read More »
  • Kerala

    ‘നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം’: ഇ പി ജയരാജൻ

    തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും വലിയ പ്രതിഷേധ റാലിയുണ്ടായി. ജില്ലാ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകരും ആക്രമണങ്ങൾക്ക് പിന്നാലെ തെരുവിലിറങ്ങി. എന്നാൽ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ വിമർശിക്കുകയാണ് ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ കോൺഗ്രസ് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളി കോൺഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നും ജയരാജൻ പ്രതികരിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം. ഗുണ്ടായിസവും അക്രമങ്ങളും ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന് നല്ലതെന്നും ഇപി ജയരാജൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്താൻ ജനങ്ങളുടെ സർക്കാരും പൊതുസമൂഹവും നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കാനാണ് എൽഡിഎഫ് തീരുമാനം. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാൻ…

    Read More »
  • Crime

    ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും മോഷണം; പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ലെന്ന് ആക്ഷേപം

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസിനെ സമീപിക്കെന്നായിരുന്നു മറുപടി. ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു സുനിതയ്ക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതയ്ക്കും. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. 44ാം നമ്പർ പേ വാർഡിലാണ് മോഷണം നടന്നത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായി. ഇതിന് മുമ്പും…

    Read More »
Back to top button
error: