NEWS

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം.പേരാമ്പ്ര കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണി (58) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30ന് വീടിന് തൊട്ടടുത്ത കണിയാംകണ്ടി മീത്തല്‍ പറമ്ബില്‍ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്.

 

ഉടന്‍ തന്നെ പേരാമ്ബ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭര്‍ത്താവ്: രാജന്‍ പിള്ള. മക്കള്‍: ഷീബ, ഷീബേഷ്.

Back to top button
error: