NEWS

വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍നിന്ന്​ ഷോക്കേറ്റ് വയോധിക മരിച്ചു 

അടൂര്‍: ഏനാത്ത് പ്രഭാത സവാരിക്കിറങ്ങിയ വയോധിക വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍നിന്ന്​ ഷോക്കേറ്റ് മരിച്ചു.

ഏനാത്ത് റഹ്മാന്‍ മന്‍സിലില്‍ പാത്തുമുത്ത് (82) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമം നടത്തിയ മകന്‍ റഷീദും ചെറുമകന്‍ അല്‍ത്താഫ് റഷീദും നിസ്സാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു.

പതിവ് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു പാത്തുമ്മ. ഈ സമയം പുറത്ത് അസാധാരണമായ ശബ്ദംകേട്ട്​ ഓടിയെത്തിയ റഷീദും മകനും താഴെ വീണുകിടക്കുന്ന പാത്തുമ്മയെയാണ്​ കണ്ടത്​. ഇവരെ പിടിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിക്കവെയാണ് മകനും ചെറുമകനും ഷോക്കേറ്റത്. ഷോക്കേറ്റ ഉടന്‍ ഇവര്‍ പാത്തുമ്മയുടെ ശരീരത്തില്‍നിന്ന്​ കൈവിട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

Signature-ad

 

 

വെള്ളിയാഴ്ച രാത്രി ഈ പ്രദേശങ്ങളിൽ നല്ല മഴയും കാറ്റുമായിരുന്നു.പുലര്‍ച്ച ഇരുട്ടായതിനാലാകാം പൊട്ടിക്കിടന്ന വൈദ്യുതിക്കമ്ബി ശ്രദ്ധയില്‍പ്പെടാതിരുന്നത്.ഏനാത്ത് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Back to top button
error: