IndiaNEWS

തമിഴ്‌നാട് കൊവിഡ് കേസുകളിൽ വൻ വർദ്ധന, പൊതു ഇടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

   സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ, ചെങ്കല്‍പട്ട്, കോയമ്ബത്തൂര്‍, കാഞ്ചീപുരം, കന്യാകുമാരി, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒമിക്‌റോണിന്റെ സബ്‌വേരിയന്റുകളുടെ വ്യാപനം മൂലം കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും അത് ധരിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ശനിയാഴ്ച 1,382 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 34,66,872 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാംപിളുകളുടെ പരിശോധന 24,775 ആയി കുറഞ്ഞതിനാല്‍, മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റീവ് നിരക്ക് നിലനിര്‍ത്തുന്നത് 5.2 ശതമാനമാണ്.

Back to top button
error: