അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വൈദ്യുത വകുപ്പില്‍ താല്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയില്‍ ഡെനീഷ് (24 ) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഡെനിഷിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ രാജീവിന് (26) ഗുരുതര പരിക്കേറ്റു.ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാം മൈലിലാണ് അപകടം. കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരായ ഇവര്‍ ബൈക്കില്‍ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തല്‍ക്ഷണം ഡെനീഷ് മരണമടഞ്ഞു.വാളറ കുളമാകുഴി സ്വദേശിയാണ് രാജീവ്.