ജൂണ്‍ 11ന് വൈകീട്ട് ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം തൂണേരി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷ് ബാബു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്കരന് എന്നിവര്‍ തൂണേരിയില്‍നിന്ന് കര്‍ഷകത്തൊഴിലാളി യൂനിയന്‍ യോഗം കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്തുനിന്നും വന്ന ജീപ്പ് ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.
അപകടത്തിനിടയാക്കിയ ജീപ്പ് കണ്ടെത്തുന്നതിനായി നാദാപുരം പൊലീസ് രണ്ടാഴ്ചയായി നാദാപുരം, കല്ലാച്ചി, കക്കട്ട്, തൂണേരി ടൗണുകളിലെ നൂറിലേറെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരികയായിരുന്നു. ഒടുവില്‍ കക്കട്ട് -കൈവേലി റോഡിലെ ഒരു കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ തെളിവായത്.