Month: June 2022
-
Crime
പീഡനം: വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു; ചോദ്യം ചെയ്യല്‍ തുടരുന്നു
കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് പോലീസ് തെളിവെടുത്തു. രണ്ടാം ദിവസവും വിജയ് ബാബുവിന്‍െ്‌റ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനിടെയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തത്. രാവിലെ ഒമ്പത് മണിക്ക് തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി പരാതിപെട്ടിരുന്നു. പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞ നമ്പള്ളി നഗറിലെ ഫ്‌ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് ഇന്നലേയും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതടക്കം വിവിധ ഫ്‌ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ തുടരാനും പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി…
Read More » -
Kerala
ഹൃദയമുള്ള മലയാളിയുടെ സ്വകാര്യ ഇഷ്ടം, ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് 13 വർഷം
സനൂജ് സുശീലൻ പൊള്ളിക്കരിയുന്ന വെയിലിൽ കരിമ്പാറക്കെട്ടുകൾ ചൂടുപിടിക്കുമ്പോൾ അതിൽ നിന്നു കന്മദം കിനിയും എന്നാണ് സങ്കൽപം. വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പാറക്കെട്ടുകൾ തപിച്ചപ്പോൾ അതിൽ നിന്നുറവ കൊണ്ട മറ്റൊരു കന്മദമായിരുന്നു ആ ചിത്രവും. അകലേയ്ക്കു പോയ സഹോദരനെ കാണാത്തതിലുള്ള വിഷമം ഉള്ളിലൊതുക്കി പുറത്തു കാളിയുടെ ക്രൗര്യം അഭിനയിച്ചു ഒരു ആണിനെ പോലെ ജീവിക്കുന്ന ഭാനുവിന്റെ കഥ. നട്ടുച്ച നേരം ഒരു പുരുഷന്റെ കരവലയത്തിൽ ഒതുങ്ങിയ അവൾ വെറുമൊരു പെണ്ണായി മാറി എന്നല്ല കഥാകാരൻ പറയുന്നത് , മറിച്ച് അവളുടെ ഉള്ളിൽ ഉരുകിക്കൊണ്ടിരിക്കുന്ന ആല തണുപ്പിച്ചുകൊണ്ട് ഒരു മഴ പെയ്തു എന്നാണ്. ഹൃദയമുള്ള ഓരോ മലയാളിയും അവന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ സൂക്ഷിക്കുന്ന പേരാണ് ലോഹിതദാസ്. പച്ചയായ ജീവിതത്തിൽ നിന്നു പറിച്ചെടുത്തു വച്ച കഥകളായിരുന്നു ലോഹി പറഞ്ഞത്. 1989 ലെ ഒരു മണ്ഡല കാലത്തു ജീവിതത്തിലാദ്യമായി ശബരിമലയിൽ പോയി വന്നതിനു ശേഷം വൃതം മുറിക്കാനായി മാംസവും മദ്യവും കാത്തിരുന്ന സുഹൃത്തുക്കളുടെ മുന്നിലേയ്ക്ക് ഒരു…
Read More » -
Kerala
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി മര്‍ദിച്ചു, കാര്‍ കത്തിച്ചു; സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ഇടപെടല്‍ സംശയിച്ച് പോലീസ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിനു നേര്‍ക്ക് ആക്രമണം. വടകരയ്ക്കടുത്ത് കല്ലേരിയില്‍ ബിജു എന്ന യുവാവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിനു ശേഷം കാര്‍ കത്തിച്ചു. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്നാണ് പൊലീസിന്റെ നിഗമനം. റൂറല്‍ എസ് പിയൂടെ നേതൃത്വത്തില്‍ ബിജുവിനെ ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ച ഒന്നരയോടെ ആണ് സംഭവം. തന്നെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷമാണ് കാര്‍ കത്തിച്ചത്, എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. വ്യക്തിവൈരാഗ്യം ആണ് കാരണം എന്നും ബിജു പറയുന്നു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ കേസില്‍ ഉണ്ടെന്നണ് വിലയിരുത്തല്‍. സ്വര്‍ണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അര്‍ജുന്‍ ആയെങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. താന്‍ അറിയാതെ ബിജു,…
Read More » -
Kerala
ദൃശ്യങ്ങള്‍ സഭാ ടി.വി. വഴി മാത്രം; ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്നും സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ വിഷയത്തില്‍ വീണ്ടും വിശദീകരണം നല്‍കി സ്പീക്കറുടെ റൂളിങ്. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാട്ടിയെന്നും മാധ്യമവിലക്കെന്ന വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവര്‍ത്തിച്ചു. ക്യാമറ കൂടാതെ പാസുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസങ്ങളെ പെരുപ്പിച്ച് കാണിച്ചാണ് മാധ്യമവിലക്കെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്. നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ല. സഭാ ടി.വി.യില്‍ പക്ഷം നോക്കിയല്ല ദൃശ്യം കാണിക്കുന്നത്. സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. അതിനാല്‍ ഇനി…
Read More » -
NEWS
കോവിഡ് തളർത്തിയില്ല; പൊതുവിദ്യാഭ്യാസത്തിൽ നാനൂറിലേറെ പോയന്റ് നേടി കേരളം മികവു നിലനിര്‍ത്തി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടനനിലവാര സൂചിക. ക്ലാസ് മുറികളിലെ കാര്യക്ഷമമായ സംവാദം, അടിസ്ഥാനസൗകര്യം, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കി രാജ്യത്തെ സ്‌കൂളുകളുടെ പ്രകടനം ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സൂചികയാണിത്. 2018-’19, 2019-’20 വര്‍ഷങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇത്തവണയിറക്കിയത്. 725 ജില്ലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ മാനദണ്ഡമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന് പുറമെ ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, കര്‍ണാടകം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2018-’19, 2019-’20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാനൂറിലേറെ പോയന്റ് നേടി മികവു നിലനിര്‍ത്തി.ആകെ 600 മാര്‍ക്കിലാണ് നിലവാരമളന്നത്. സൂചിക പ്രകാരം കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ സ്‌കൂളുകളുകളാണ് മികവില്‍ ഏറ്റവും മുന്നില്‍. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കാസര്‍കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവയാണ് യഥാക്രമം മറ്റു സ്ഥാനങ്ങളില്‍. നേരത്തെ ദേശീയ സാമ്പത്തിക സർവെ റിപ്പോർട്ടിലും പൊതു വിദ്യാഭ്യാസ…
Read More » -
NEWS
പശുവളർത്തലിന്റെ മറവിൽ കോട്ടയത്ത് ഹാൻസ് നിർമ്മാണം; പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും
കോട്ടയം: കുറവിലങ്ങാട്ടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അധികൃതര്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും. ഇതിനാെപ്പം പുകയില പൊടിക്കുന്നതിനും പായ്ക്കുചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ആയിരക്കണക്കിന് കവറുകളും പിടികൂടിയിട്ടുണ്ട്. കുറവിലങ്ങാട് കാളിയാര്‍ത്തോടത്തുനിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉത്പന്നങ്ങളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെങ്കിലും പശുവളര്‍ത്തല്‍ കേന്ദ്രം വാടകയ്ക്ക് എടുത്ത അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന്‍ ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.ഒരുവര്‍ഷം മുൻപ് വാടകയ്ക്ക് എടുത്ത ഫാമില്‍ പശു, ആട്, നായ എന്നിവയെ പേരിനുവേണ്ടി വളര്‍ത്തിയിരുന്നു.ഇത് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്.ഫാം കേന്ദ്രീകരിച്ച് പുകയിലെ ഉത്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായെന്നാണ് കരുതുന്നത്.വ്യാജ പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് വ്യാപകമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
Read More » -
Kerala
പ്രതിപക്ഷത്തെ നിര്‍ത്തിപ്പൊരിച്ച് ശൈലജ ടീച്ചര്‍; മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…, പ്രതിപക്ഷം ഇവിടെ ഇ.ഡിയുടെ വക്താക്കളാകുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പോരിനിറങ്ങിയ പ്രതിപക്ഷത്തെ സഭയില്‍ നേരിട്ട് കെ.കെ. ശൈലജ ടീച്ചര്‍. പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കണക്കറ്റ് പരിഹസിച്ചും ആക്രമിച്ചുമായിരുന്നു ശൈലജ ടീച്ചറിന്‍െ്‌റ നിയമസഭയിലെ പ്രസംഗം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് അവര്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ കയറിയത് തെറ്റ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് അക്രമിക്കുന്നത് തെറ്റാണ്. അത് കോണ്‍ഗ്രസിന്റെ രീതിയാണ്. അതിനെ അംഗീകരിക്കാത്തതുകൊണ്ടാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തിയെ അപലപിച്ചതും തള്ളിപ്പറഞ്ഞതും. അതിന്റെ പേരില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അതിക്രമിക്കുന്നത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്ന് അവര്‍ പറഞ്ഞു. സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി…
Read More » -
NEWS
ഇന്ത്യൻ വിദ്യാര്‍ത്ഥിക്ക് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജില്‍ ജോലി
കൊൽക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ (ജെ.യു) വിദ്യാര്‍ത്ഥിക്ക് ലണ്ടനിലെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജില്‍ ജോലി.നാലാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിശാഖ് മൊണ്ടലിനാണ് ജോലി ലഭിച്ചത്.സെപ്റ്റംബറില്‍ വിശാഖ് ലണ്ടനിലേക്ക് പറക്കും. ജെ.യുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഈ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്ബള പാക്കേജാണിത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ഒമ്ബത് വിദ്യാര്‍ത്ഥികൾക്ക് ഒരു കോടി രൂപയിലധികം ശമ്ബള പാക്കേജില്‍ വേറെയും ജോലി ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള ജോലി വാഗ്ദാനമാണ് മൊണ്ടല്‍ സ്വീകരിച്ചത്. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഈ മഹത്തായ അവസരങ്ങള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്” -മൊണ്ടാല്‍ പറഞ്ഞു.
Read More » -
Kerala
ഗൂഡാലോചനാ കേസില്‍ സ്വപ്‌നയുടെ അറസ്റ്റ് തടയാതെ കോടതി; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഗൂഢാലോചന കേസില്‍ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. പാലക്കാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നില്‍ സ്വപ്ന സുരേഷ് ഇന്ന് ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ മെയില്‍ വഴി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പ് നാലുതവണ സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് നല്‍കാനാകില്ലെന്ന്…
Read More » -
India
പ്രശസ്ത നടന്‍ പൂ രാമു അന്തരിച്ചു
ചെന്നൈ: പ്രശസ്ത നാടക-സിനിമാ നടന്‍ പൂ രാമു(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് നടക്കും. തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ല്‍ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നീര്‍പറവൈ, പരിയേറും പെരുമാള്‍, കര്‍ണന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സൂര്യ നായകനായ സൂെരെ പോട്ര് എന്ന സിനിമയിലെ അച്ഛന്‍ വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി. Saddened to hear the demise of one of the finest artists in Tamil cinema #PooRamu . Heartfelt condolences to his family & dear ones & Thank you for being a part of #NanpakalNerathuMayakkam pic.twitter.com/HSGPFTv43c — Mammootty (@mammukka) June 28, 2022 പേരന്‍പ്, തിലഗര്‍, നീര്‍…
Read More »