ചെന്നൈ: പ്രശസ്ത നാടക-സിനിമാ നടന്‍ പൂ രാമു(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് നടക്കും.
തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ല്‍ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നീര്‍പറവൈ, പരിയേറും പെരുമാള്‍, കര്‍ണന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സൂര്യ നായകനായ സൂെരെ പോട്ര് എന്ന സിനിമയിലെ അച്ഛന്‍ വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി.
Saddened to hear the demise of one of the finest artists in Tamil cinema #PooRamu . Heartfelt condolences to his family & dear ones & Thank you for being a part of #NanpakalNerathuMayakkam pic.twitter.com/HSGPFTv43c
— Mammootty (@mammukka) June 28, 2022
പേരന്‍പ്, തിലഗര്‍, നീര്‍ പാര്‍വൈ, തങ്ക മീന്‍കള്‍, കോടിയില്‍ ഒരുവന്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. മമമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു രാമു.