NEWS

പശുവളർത്തലിന്റെ മറവിൽ കോട്ടയത്ത് ഹാൻസ് നിർമ്മാണം; പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും

കോട്ടയം: കുറവിലങ്ങാട്ടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അധികൃതര്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് 2250 പായ്ക്കറ്റ് ഹാന്‍സും പായ്ക്ക് ചെയ്യാന്‍ തയ്യാറാക്കിയ 100 കിലോയോളം പുകയില ഉത്പന്നങ്ങളും.
ഇതിനാെപ്പം പുകയില പൊടിക്കുന്നതിനും പായ്ക്കുചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ആയിരക്കണക്കിന് കവറുകളും പിടികൂടിയിട്ടുണ്ട്. കുറവിലങ്ങാട് കാളിയാര്‍ത്തോടത്തുനിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉത്പന്നങ്ങളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെങ്കിലും പശുവളര്‍ത്തല്‍ കേന്ദ്രം വാടകയ്ക്ക് എടുത്ത അതിരമ്ബുഴ പടിഞ്ഞാറ്റും ഭാഗം ചുക്കനായില്‍ ജഗന്‍ ജോസ് (30), കുമ്മനത്ത് വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.ഒരുവര്‍ഷം മുൻപ് വാടകയ്ക്ക് എടുത്ത ഫാമില്‍ പശു, ആട്, നായ എന്നിവയെ പേരിനുവേണ്ടി വളര്‍ത്തിയിരുന്നു.ഇത് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്.ഫാം കേന്ദ്രീകരിച്ച്‌ പുകയിലെ ഉത്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായെന്നാണ് കരുതുന്നത്.വ്യാജ പുകയില ഉത്പന്നങ്ങൾ കോട്ടയത്ത് വ്യാപകമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

Back to top button
error: