Month: June 2022

  • Kerala

    ടി.ശിവദാസമേനോൻ വിട പറഞ്ഞു, പൊതുജീവിതത്തിൽ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച നേതാവ്

    മുൻമന്ത്രിയും സി.പി.എം നേതാവുമായ ടി.ശിവദാസമേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുജീവിതത്തിൽ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച നേതാവാണ്. മഞ്ചേരി കച്ചേരിപ്പടിയിൽ മരുമകനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ സി. ശ്രീധരൻനായരുടെ ‘നീതി’യിരുന്നു താമസം. മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി.ശിവദാസ മേനോൻ രണ്ട് തവണയായി ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവാവേശം പാർട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987…

    Read More »
  • NEWS

    ചന്ദ്രൻ ഭൂമിയോട് കൂടുതൽ അകന്നാൽ ലോകത്ത് എന്ത് സംഭവിക്കും?

    ഭൂമി കഴിഞ്ഞാൽ ഒരുപക്ഷേ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് ചന്ദ്രൻ തന്നെയായിരിക്കും. എന്നാൽ ഈ ചന്ദ്രൻ ഒരിക്കൽ അപ്രത്യക്ഷ്യമായാൽ എന്തൊക്കെ കാര്യങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. ചന്ദ്രൻ ഇല്ലാത്ത ഒരു ഭൂമിയെപറ്റി നമ്മൾ ചിന്തിക്കുകയാണെങ്കിലോ.? മനുഷ്യന്റെ ഗുരുത്വാകർഷണബലം അടക്കമുള്ള കാര്യങ്ങളിൽ ചന്ദ്രന്റെ സാന്നിധ്യം വളരെ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.ആദ്യകാലങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ അരികിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നെയാണ് ചന്ദ്രൻ പതിയെ ഭൂമിയിൽ നിന്നും ഒരുപാട് അകലെയായി മാറിയത്. ആദ്യകാലങ്ങളിൽ നമ്മുടെ ഒരു ദിവസമെന്ന് പറയുന്നത് നാല് മണിക്കൂർ മാത്രമായിരുന്നു. പിന്നീട് ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്ന സമയം മുതലാണ് നമ്മൾ ഒരു ദിവസം 24 മണിക്കൂർ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഗുരുത്വാകർഷണബലം അടക്കമുള്ള പ്രശ്നങ്ങൾ ആയിരിക്കും ചന്ദ്രൻ ഭൂമിയിൽ നിന്നും കൂടുതൽ അകന്നാൽ സംഭവിക്കാൻ പോകുന്നത്. മനുഷ്യൻ പറന്നു നടക്കുന്ന ഒരു അവസ്ഥ വരെ സംജാതമാകും. അതുപോലെതന്നെ ഭൂമിയിൽ സുനാമികൾ വരുവാനുള്ള ഒരു കാരണമായും അത് മാറും. ഗുരുത്വാകർഷണ ബലത്തിന്റെ അഭാവം…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായിക്കെതിരേ അസഭ്യവര്‍ഷം: സീനിയര്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

    ഇടുക്കി: ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഇടുക്കി കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ല കളക്ടറാണ് നടപടിയെടുത്തത്. സമൂഹമാധ്യമമായ ഫേസ് ബുക്കില്‍ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതായി സിപിഎം പേരയം ലോക്കല്‍ സെക്രട്ടറി ജെ ഷാഫി ഇടുക്കി കലക്ടര്‍ക്ക് നല്‍കിയിരുന്നു. ജില്ലാ പൊലീസ് മേധാവി സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി. പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട ആദിവാസി വനപാലകനെ രണ്ടാഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെരിയാര്‍ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാന്‍ സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍ ആര്‍. സുരേഷിനെയാണ് അന്വേഷണ വിധേയമായി അന്ന് സസ്‌പെന്റ് ചെയ്തത്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്‌പെന്റ് ചെയ്‌തെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും…

    Read More »
  • Kerala

    സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം; വാഹനങ്ങളിലുള്‍പ്പെടെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണം

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടിവരുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൂടുതല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചത്. 782 കേസുകള്‍. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെ സ്ഥിരീകരിച്ചു.കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട്…

    Read More »
  • Kerala

    സ്വര്‍ണക്കടത്ത്: കേരളത്തിന് അറിയാന്‍ താത്പര്യമുള്ള വിഷയം, അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്. പൊതുസമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെയാകും ചര്‍ച്ച നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണത്തിനും അനുമതിയുണ്ട്. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ചട്ടം 51 പ്രകാരമായിരിക്കും ചര്‍ച്ച. വിഷയത്തിന്റെ വിവിധ വശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പരിഗണിക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. ആദ്യത്തേത് സില്‍വര്‍ ലൈനിലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നത് മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ ഡോളര്‍ കടത്ത് നടന്നു എന്ന് പ്രധാന പ്രതി മജിസ്‌ട്രേറ്റ് കോടിതയില്‍ സിആര്‍പിസി 164…

    Read More »
  • LIFE

    കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍” ചാലക്കുടിയിൽ

      ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. ഹരിശ്രീ അശോകൻ, ബിനു പപ്പു,ബിജു സോപാനം, ജെയിംസ് ഏരിയാ,സുധീർ പറവൂർ, ശരത്, പ്രശാന്ത് അലക്സാണ്ടർ,ഉണ്ണി രാജാ, അൽത്താഫ് മനാഫ്,ഗംഗ മീര,മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. “പ്രിയൻ ഓട്ടത്തിലാണ്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍-അനീഷ് സി സലിം,എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്,മേക്കപ്പ്- മനു മോഹന്‍,കോസ്റ്റ്യൂംസ്-നിസാര്‍ റഹ്മത്ത്,ചീഫ്…

    Read More »
  • NEWS

    അന്വേഷണത്തോട് സഹകരിക്കാതെ സ്വപ്ന സുരേഷ്; ഹൈക്കോടതിയില്‍ പുതിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

    കൊച്ചി‍ :സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ പുതിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഢാലോചനയും കലാപശ്രമവും ആരോപിച്ച്‌ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് ലഭിച്ചെന്നും അതില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു ആദ്യ കേസ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അഡ്വ. സി പി പ്രമോദ് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. അതേസമയം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്.തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്നയോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഹാജരായില്ല. സാവകാശം തേടുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. ഒരാഴ്ച മുൻപാണ് നോട്ടീസ് നല്‍കിയത്. ഇതിനിടെ…

    Read More »
  • NEWS

    പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ ഇന്നു മുതല്‍  

    ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍സുരക്ഷ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്-ഇന്‍) ഏപ്രില്‍ 28നാണ് ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് ഉപയോ​ഗത്തില്‍ സ്വകാര്യത ഉറപ്പുനല്‍കുന്ന വിപിഎന്‍ കമ്ബനികള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന ചട്ടത്തില്‍ പ്രതിഷേധിച്ച്‌ മൂന്ന് കമ്ബനികള്‍ ഇന്ത്യയിലെ സെര്‍വറുകള്‍ നീക്കിയിരുന്നു. രാജ്യത്തെ നിയമം പാലിക്കാന്‍ കഴിയാത്ത കമ്ബനികള്‍ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. സൈബര്‍ സുരക്ഷാ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ അറിയിക്കണമെന്ന് പുതിയ മാര്‍​ഗ്​ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരച്ചോര്‍ച്ച, വൈറസ്/മാല്‍വെയര്‍ ആക്രമണം, ഹാക്കിങ്, വ്യാജ മൊബൈല്‍ ആപ്പുകള്‍, ഡിജിറ്റല്‍ ആള്‍മാറാട്ടം അടക്കം 20 തരം സൈബര്‍ സുരക്ഷാപ്രശ്നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എല്ലാ സ്ഥാപനങ്ങളും അവരുടെ ഐടി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന ലോഗ് 180 ദിവസത്തേക്ക് സൂക്ഷിക്കണം.…

    Read More »
  • NEWS

    ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം; ആരോഗ്യം സംരക്ഷിക്കാം

    നിത്യജീവിതത്തില്‍ നിന്ന് എന്ത് വേണമെങ്കിലും മാറ്റിനിര്‍ത്താം.പക്ഷേ ഉപ്പ്, അത് എങ്ങനെ നോക്കിയാലും നമ്മുടെ നിത്യജീവിതത്തില്‍ പ്രധാനമായ ഒരു പങ്ക് വഹിക്കുന്ന പദാര്‍ത്ഥമാണ്. ഏത് ഭക്ഷണമായാലും അതിൽ ഒരല്‍പമെങ്കിലും ഉപ്പ് വിതറാതെ നമുക്ക് കഴിക്കാനാകുമോ? ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാൽ പിന്നെ രുചി കാണുകയുമില്ല.എന്നാൽ കേട്ടോളൂ അതിലും മായമെന്ന് കണ്ടെത്തിയിരിക്കുകയാണ്.ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലത്. ‘അമേരിക്കന്‍ വെസ്റ്റ് അനലറ്റിക്കല്‍ ലബോറട്ടറീസ്’ല്‍ നടന്ന പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. അതായത്, ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന ‘പ്രോസസ്ഡ്’ ഉപ്പുകളുടെ കൂട്ടത്തില്‍ വിഷാംശമുള്ള ഉപ്പും ഉള്‍പ്പെടുന്നുവെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷമയമായപദാര്‍ത്ഥം പരിശോധനയ്‌ക്കെത്തിയ ‘ടാറ്റ സാള്‍ട്ടി’ന്റെ ഉപ്പില്‍ കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഉപ്പിനെ ‘പ്രോസസ്’ ചെയ്‌തെടുക്കുന്ന ഘട്ടത്തിലാണത്രേ ഇത്തരം പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. കാന്‍സര്‍, വന്ധ്യത, ഹൈപ്പര്‍ തൈറോയിഡിസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്ന പദാര്‍ത്ഥമാണ് പൊട്ടാസ്യം ഫെറോസയനൈഡ് എന്ന്…

    Read More »
  • NEWS

    ഗാന്ധിജിയുടെ ഫോട്ടോ പോലും എറിഞ്ഞുടയ്ക്കാൻ മടിക്കാത്ത കോൺഗ്രസ്

    ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട്  അന്ന് പ്രസിഡന്റായിരുന്ന കെ ആര്‍ നാരായണന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന കലാപത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നാണ് 2005ല്‍ ഏപ്രില്‍ 8ന് എഴുതിയ കത്തില്‍ നാനാവതി ഷാ കമ്മീഷനോട്  അദ്ദേഹം വ്യക്തമാക്കിയത്.  അക്കാലത്തെ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ അദ്ദേഹം കലാപകാലത്ത്  വാജ്‌പേയ് അവലംബിച്ച  നിഷ്‌ക്രിയതയെക്കുറിച്ചാണ് പറയുന്നത്. (തരൂരിനെപോലുള്ള കോണ്‍ഗ്രസുകാരുടെ ആരാധ്യനായ വാജ്‌പേയ്!) നിരവധി തവണ വാജ്‌പേയിയോട് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു, നേരിട്ട് കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ നീതിപീഠത്തിന്റെ ലോജിക്ക് വെച്ച്  നേരത്തെ മരിച്ചില്ലായിരുന്നുവെങ്കില്‍ കെ ആര്‍ നാരയണനെതിരെയും എന്തെങ്കിലും കേസ് എടുക്കാന്‍ വകുപ്പുണ്ടാക്കി കൊടുക്കുമായിരുന്നു. വാജ്‌പേയ് പോയി 10 വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടായി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യമായി ചെയ്തോ? ഇല്ല. ടീസ്റ്റ് സെതല്‍വാദിനെ അറസ്റ്റ് ചെയ്തപ്പോള്‍ അതൊന്നും നമ്മുടെ വിഷയമല്ലെന്ന മട്ടില്‍ മാറിനില്‍ക്കുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. പുതുതായി കോണ്‍ഗ്രസിന് എന്തെങ്കിലും മാറ്റം ഉണ്ടായതുകൊണ്ടല്ല.…

    Read More »
Back to top button
error: