കൊൽക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ (ജെ.യു) വിദ്യാര്‍ത്ഥിക്ക് ലണ്ടനിലെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ 1.8 കോടി രൂപയുടെ വാര്‍ഷിക പാക്കേജില്‍ ജോലി.നാലാം വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിശാഖ് മൊണ്ടലിനാണ് ജോലി ലഭിച്ചത്.സെപ്റ്റംബറില്‍ വിശാഖ് ലണ്ടനിലേക്ക് പറക്കും.
ജെ.യുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഈ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്ബള പാക്കേജാണിത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ഒമ്ബത് വിദ്യാര്‍ത്ഥികൾക്ക് ഒരു കോടി രൂപയിലധികം ശമ്ബള പാക്കേജില്‍ വേറെയും ജോലി ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കില്‍ നിന്നുള്ള ജോലി വാഗ്ദാനമാണ് മൊണ്ടല്‍ സ്വീകരിച്ചത്. ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. “ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഈ മഹത്തായ അവസരങ്ങള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്” -മൊണ്ടാല്‍ പറഞ്ഞു.