Month: June 2022

  • LIFE

    ഗോള്‍ഡന്‍ വിസ നേടിയ മലയാള സിനിമാ താരങ്ങളുടെ നിരയിലേക്ക് അബു സലിമും

    ദുബൈ: ഗോള്‍ഡന്‍ വിസ നേടിയ മലയാള സിനിമാ താരങ്ങളുടെ നിരയിലേക്ക് നടന്‍ അബു സലിമും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ അബു സലിം. നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തി. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വമാണ് അബു സലിമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശിവന്‍കുട്ടി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ…

    Read More »
  • LIFE

    രണ്‍ബീര്‍ അച്ഛനാകാന്‍ പോകുന്നു, ആദ്യത്തെ കണ്‍മണി വരുന്നെന്ന് ആലിയ ഭട്ട്

    മുംബൈ: ബോളിവുഡ് താരദമ്പതികളായ ആലിയാ ഭട്ടും റണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങളുടെ കുഞ്ഞ്….ഉടന്‍ വരും’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സ്‌കാന്‍ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റണ്‍ബീര്‍ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം.   View this post on Instagram   A post shared by Alia Bhatt ☀️ (@aliaabhatt) സന്തോഷ വാര്‍ത്ത പങ്കു വച്ചതിനു പിന്നാലെ ഇന്ന് തന്‍െ്‌റ പൊഫൈല്‍ പിക്ചറും താരം അപ്‌ഡേറ്റ് ചെയ്തു. രണ്‍ബീറുമൊത്തുള്ള മനോഹരമായൊരു ചിത്രമാണ് പുതിയതായി ആലിയ പ്രൊഫൈല്‍ പിക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ…

    Read More »
  • NEWS

    കെ.എഫ്.ഡി.സി ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ ഗുരുതര ആരോപണം, 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ

    കെ.എഫ്.ഡി.സി ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷിനെതിരെ ഗുരുതര ആരോപണം, 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് കോര്‍പ്പറേഷന്‍ എം.ഡി പ്രകൃതി ശ്രീവാസ്തവ.അതേസമയം ഡി.എ 3500 രൂപ മാത്രമാണ് താന്‍ കൈപ്പറ്റിയതെന്ന് ലതിക സുഭാഷ്. കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സൺ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയുടെ നിര്‍ദേശം. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ലതിക ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ നടത്തിയ 7,354 കിലോമീറ്റര്‍ സ്വകാര്യയാത്രയാണ് എം.ഡി പരാമര്‍ശിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക ജൂണ്‍ 30നു മുമ്പ് അടയ്ക്കണമെന്നാണ് നിര്‍ദേശം. കെ എല്‍-05 എ ഇ 9173 കാര്‍, കോര്‍പ്പറേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോ​ഗിച്ചു എന്നാണ് കണ്ടെത്തിയത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഓണറേറിയത്തില്‍നിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്. ‘ ലതികയ്ക്കെതിരെ ശ്രീവാസ്തവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നുണ്ട്. ലതികാ സുഭാഷിന്റെ ശുപാര്‍ശയില്‍ വിവിധ തസ്തികകളിലേക്ക് നിയമിച്ച പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു.…

    Read More »
  • NEWS

    ചെങ്ങന്നൂരിൽ കെഎസ്‌ആര്‍ടിസി ബസ് മത്സ്യമാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു

    ചെങ്ങന്നൂര്‍: മുളക്കുഴയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മത്സ്യമാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ അടൂര്‍ ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച്‌ മാറ്റിയ ബസാണ് നിയന്ത്രണം വിട്ട് മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറിയത്.     ബസ് ഡ്രൈവര്‍ കൊല്ലം മറവൂര്‍ അശ്വതി ഭവനില്‍ ജി അനില്‍കുമാര്‍, കണ്ടക്ടര്‍ കൊട്ടയ്ക്കാട് വി എസ് അനന്തപത്മനാഭവന്‍, യാത്രക്കാരി ഉഴവൂര്‍ സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി ചൈതന്യ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകള്‍ പറ്റിയ മറ്റ് യാത്രക്കാര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

    Read More »
  • LIFE

    മറ്റൊരു ക്ലബ്ബില്‍ അംഗത്വമുണ്ട്, തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ കാശ് തിരിച്ചു തരണം; അമ്മയ്ക്ക് കത്തയച്ച് ജോയ് മാത്യു

    കൊച്ചി: അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍െ്‌റ പരാമര്‍ശത്തിനെതിരേ നടന്‍ ജോയ് മാത്യു രംഗത്ത്. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കില്‍ അതില്‍ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് ജോയ് മാത്യു. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം ഉണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ വേണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തും നല്‍കി. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി, കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. ‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.…

    Read More »
  • NEWS

    മഴക്കാലമാണ്,മാമ്പഴക്കാലവും; സ്പെഷൽ മാങ്ങാ ഇലയട ഉണ്ടാക്കാം

    ഇലയട ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍ ഗോതമ്ബു പൊടി / അരിപ്പൊടി – 1 കിലോ,ഉപ്പ് – പാകത്തിന് വെള്ളം – ആവശ്യത്തിന്. ഒരു പാത്രത്തില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് ഗോതമ്ബുപൊടി നന്നായി യോജിപ്പിച്ച്‌ കൈകൊണ്ടു പരത്താനാകുന്ന വിധമാക്കി മാറ്റിവയ്ക്കുക. അടയുടെ ഉള്ളില്‍ നിറയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ പഴുത്ത മാങ്ങ അരിഞ്ഞത് – 1 പഴുത്ത ചക്കയുടെ ചുള കുരുകളഞ്ഞത് – ഒന്നരക്കപ്പ് ഏത്തപ്പഴം അരിഞ്ഞത് – ഒന്ന് തേങ്ങ ചിരകിയത് – അര മുറി അവല്‍ – അരക്കപ്പ് പച്ച ഏലയ്ക്കാ പൊടി – ഒന്നേകാല്‍ ടീ സ്പൂണ്‍ കശുവണ്ടി അരിഞ്ഞത് – ഏഴര ടീസ്പൂണ്‍ പഞ്ചസാര – ആവശ്യത്തിന് തയാറാക്കുന്ന വിധം അടയുടെ ഉള്ളു നിറയ്ക്കാന്‍ ആവശ്യമായ ചേരുവകളെല്ലാം അധികം ഉടയാതെ നന്നായി യോജിപ്പിക്കുക. വാഴയില ആവശ്യത്തിനു വലുപ്പത്തിന് മുറിച്ചെടുത്തതിന്റെ മധ്യഭാഗത്തായി ഗോതമ്ബോ അരിപ്പൊടിയോ കുഴച്ചു വച്ച്‌ മാവ് ഒരു ഉണ്ട വലുപ്പത്തില്‍ വയ്ക്കണം. മാവ് കൈ കൊണ്ട് നന്നായി…

    Read More »
  • NEWS

    കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ അറസ്റ്റിൽ

    തിരുവനന്തപുരം: പ്രവാസിയായ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ അയല്‍വാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും കല്ലമ്ബലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഭര്‍ത്താവിനെയും, 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ച്‌ അയല്‍വാസിയായ യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം “കൃഷ്ണവേണി” യില്‍ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയല്‍വാസി കാട്ടില്‍ പുത്തന്‍വീട്ടില്‍ സുബിന്‍ എന്നിവരാണ് പിടിയിലായത്.     ഇന്നലെ രാവിലെയാണ് സംഭവം. ഇത് സംബന്ധിച്ച്‌ കല്ലമ്ബലം പൊലീസിനു ലഭിച്ച പരാതിയിന്മേല്‍ ബാലനീതി നിയമപ്രകാരം കേസെടുത്ത പോലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങല്‍ സബ്ജയിലിലേക്കും റിമാന്‍ഡ് ചെയ്തു. ഇവര്‍ ഏറെനാളായി സ്നേഹബന്ധത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    സതീശന്‍ പവനായിയെപ്പോലെയായെന്ന് ഷംസീര്‍, സ്വര്‍ണക്കടത്ത് രണ്ടാം എപ്പിസോഡിന് പിന്നില്‍ കോണ്‍ഗ്രസ്-ബി.ജെ.പി.-പി.സി. ജോര്‍ജ് സംഘമെന്ന് വി. ജോയ്

    തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഭരണപക്ഷം. സ്വര്‍ണ്ണക്കടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നില്‍ കോണ്‍ഗ്രസ് പി.സി. ജോര്‍ജ് ഉള്‍പ്പെട്ട സംഘമാണെന്ന് വി. ജോയ് തിരിച്ചടിച്ചു. ഷാജ് കിരണ്‍ ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പം ഇരിക്കുന്ന പടം ജോയ് സഭയില്‍ കാണിച്ചു.ഷാജ് കിരണ്‍ കര്‍ണ്ണാടകയിലെ യഷു മന്ത്രിക്കും കുമ്മനത്തിനും ഒപ്പം ഉള്ള ചിത്രങ്ങളും അദ്ദേഹം കാണിച്ചു. കേസിലെ അഭിഭാഷകന്‍ കൃഷ്ണ രാജ് പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാരനാണ്. ഇക്കാര്യം കൃഷ്ണ രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ അവസാന ഭാഗം പൊട്ടിക്കാന്‍ വെച്ചതായിരുന്നു ഈ വിവാദം.സരിതയെ 300 തവണ വരെ വിളിച്ചവര്‍ ഉണ്ടെന്നും ജോയ് പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍ എതിര്‍നിരയെ കുത്തിയത്. സതീശനെ കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഇതാ…

    Read More »
  • Kerala

    അടിയന്തര പ്രമേയ ചര്‍ച്ച: അവതാരങ്ങളുടെ ചാകരയെന്ന് ഷാഫി; മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി

    തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്നും പ്രമേയം അവതരിപ്പിച്ച് ഷാഫി ചോദിച്ചു. ”യുഡിഎഫിന്റെ ഞങ്ങളുടെ അടുക്കളയില്‍ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണമുണ്ടെന്നും” ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിര്‍ത്തു. പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിര്‍ത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കാറില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നല്‍കി. ഇതോടെ സഭയില്‍ ഭരണ പക്ഷ ബഹളമായി. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും…

    Read More »
  • NEWS

    കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി; അഭയം പ്രാപിച്ച നാലുപേര്‍ കസ്റ്റഡിയില്‍

    കുവൈത്ത് സിറ്റി: നിയമലംഘനം തടയാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെ അഭയം പ്രാപിച്ച നാല് താമസനിയമ ലംഘകരെ അധികൃതര്‍ പിടികൂടി. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയാതായാണ് പുറത്തുവരുന്ന കണക്കുകള്‍.സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജലീബ് അല്‍ ശുയൂഖ്, മഹ്ബുല, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്‌റ ഫാംസ്, അബ്ദലി തുടങ്ങിയ…

    Read More »
Back to top button
error: