CrimeNEWS

പീഡനം: വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു; ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് പോലീസ് തെളിവെടുത്തു. രണ്ടാം ദിവസവും വിജയ് ബാബുവിന്‍െ്‌റ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനിടെയാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തത്.

രാവിലെ ഒമ്പത് മണിക്ക് തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി പരാതിപെട്ടിരുന്നു.

പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞ നമ്പള്ളി നഗറിലെ ഫ്‌ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് ഇന്നലേയും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതടക്കം വിവിധ ഫ്‌ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ തുടരാനും പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ള ബാക്കി ഫ്‌ലാറ്റുകളിലും ഹോട്ടലുകളിലും വിജയ് ബാബുവിനെ കൊണ്ടുപോയി തെളിവെടുക്കാനുമാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.

അടുത്ത മാസം 3 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി വിജയ് ബാബുവിന് നല്‍കിയിട്ടുള്ള നിര്‍ദേശം.

Back to top button
error: