NEWS

കോവിഡ് തളർത്തിയില്ല; പൊതുവിദ്യാഭ്യാസത്തിൽ നാനൂറിലേറെ പോയന്റ് നേടി കേരളം മികവു നിലനിര്‍ത്തി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടനനിലവാര സൂചിക.
ക്ലാസ് മുറികളിലെ കാര്യക്ഷമമായ സംവാദം, അടിസ്ഥാനസൗകര്യം, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കി രാജ്യത്തെ സ്‌കൂളുകളുടെ പ്രകടനം ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സൂചികയാണിത്. 2018-’19, 2019-’20 വര്‍ഷങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇത്തവണയിറക്കിയത്. 725 ജില്ലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ മാനദണ്ഡമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന് പുറമെ ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, കര്‍ണാടകം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2018-’19, 2019-’20 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാനൂറിലേറെ പോയന്റ് നേടി മികവു നിലനിര്‍ത്തി.ആകെ 600 മാര്‍ക്കിലാണ് നിലവാരമളന്നത്.
 സൂചിക പ്രകാരം കേരളത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ സ്‌കൂളുകളുകളാണ് മികവില്‍ ഏറ്റവും മുന്നില്‍. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കാസര്‍കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവയാണ് യഥാക്രമം മറ്റു സ്ഥാനങ്ങളില്‍.
നേരത്തെ ദേശീയ സാമ്പത്തിക സർവെ റിപ്പോർട്ടിലും പൊതു വിദ്യാഭ്യാസ രംഗത്ത് കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്.

Back to top button
error: