Month: June 2022
-
Business
ജിഎസ്ടി വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവ്; മെയ് മാസത്തില്‍ 1,40,885 കോടി രൂപ മാത്രം
2022 മെയ് മാസം രാജ്യത്ത് 1,40,885 കോടി രൂപയുടെ ജിഎസ്ടി വരുമാനം. ഇത് നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് ജിഎസ്ടിയില്‍ 16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേ സമയം 2021 മെയ് മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലില്‍ 1.67 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ജിഎസ്ടി വരുമാനം എത്തിയിരുന്നു. മെയ്മാസം ലഭിച്ചതില്‍ 25,036 കോടിരൂപ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തിലും 32,001 കോടി രൂപ സ്റ്റേറ്റ് ജിഎസ്ടിയിലുമാണ്. ഐജിഎസ്ടിയായി 73,345 കോടി രൂപയും സെസ് ഇനത്തില്‍ 10,502 കോടിയും ലഭിച്ചു. ഇന്നലെ സംസ്ഥാനങ്ങള്‍ക്ക് 2021 മെയ് 31 വരെയുള്ള ജിസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചത്. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 5693 കോടി രൂപയാണ് ലഭിക്കുക. രാജ്യത്ത് 2017ല്‍ ജിഎസ്ടി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട…
Read More » -
ഇന്നും സ്വര്‍ണ വില ഇടിഞ്ഞു
കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവസാന വാരത്തില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Read More » -
India
ജൂൺ 8ന് ഹാജരാകാൻ രാഹുലിനും സോണിയായ്ക്കും ഇ ഡി നോട്ടീസ്, നാഷണല്‍ ഹെറാള്‍ഡ് ഭൂമി കൈമാറ്റം ചെയ്ത കേസിലാണ് നോട്ടീസ്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്ന കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല പ്രതികരിച്ചു. 2012ല്‍ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തു എന്ന പരാതി നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേതാക്കള്‍ക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ…
Read More » -
NEWS
ക്ഷേത്ര പരിസരത്തുള്ള മദ്യവില്‍പ്പന നിരോധിച്ചു; അയോധ്യയിലും മഥുരയിലും മദ്യത്തിന് പകരം പാല്‍
മഥുര :അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണജന്മഭൂമിയുടെയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവില്‍ പറഞ്ഞു.അയോധ്യയില്‍ നിലവിലുള്ള മദ്യശാലകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദുചെയ്തു. മദ്യത്തിന് പകരം പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന പൂര്‍ണമായും യോഗി സർക്കാർ നിരോധിച്ചിരുന്നു.ജൂണ്‍ 1 മുതല്‍ ഇതുസംബന്ധിച്ച ഉത്തരവ് നിലവില്‍ വരും.
Read More » -
NEWS
ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു; പാരവച്ചത് ഉമ്മൻ ചാണ്ടി:പി ജെ കുര്യൻ
തിരുവല്ല: താന്‍ ഉപരാഷ്ട്രപതിയാകാതെ പോയത് ഉമ്മന്‍ ചാണ്ടി കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അതിനെ എതിര്‍ത്തെന്നുമാണ് പി ജെ കുര്യന്റെ വെളിപ്പെടുത്തല്‍. പ്രസാധകന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ജെ കുര്യന്റെ വിമര്‍ശനങ്ങള്‍. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയാണെന്ന് പി ജെ കുര്യന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധി വഴി ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അഭിമാനകരമായ പദവി ലഭിക്കുമായിരുന്നുവെന്ന് പി ജെ കുര്യന്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് പല തവണ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » -
NEWS
തൃക്കാക്കരയിൽ എൽഡിഎഫ് ജയിക്കും; കൂടുതൽ പേർ കോൺഗ്രസ് വിടും: കെ വി തോമസ്
കൊച്ചി; തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലെ കുറവ് എല്‍ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.മണ്ഡലത്തില്‍ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും കൂടുതൽ ആളുകൾ ഉടൻതന്നെ കോൺഗ്രസ് വിടുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു.പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലര്‍ത്തിയ കാഴ്ചപ്പാട്.ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, പക്ഷെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതോടെ അത് ചീറ്റി.കോൺഗ്രസിന്റെ ഉറച്ച ബൂത്തിൽ പോലും വോട്ട് കുറയാൻ കാരണം ഇതാണെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ അവരെ സാരമായി ബാധിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്.തിരഞ്ഞെടുപ്പ് ഫലം പുറത്തു…
Read More » -
NEWS
റയിൽവേയിൽ 5000-ലധികം ഒഴിവുകൾ ; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ജൂണ്‍ 30
ന്യൂഡൽഹി: വടക്കുകിഴക്കൻ റയിൽവേയിൽ വിവിധ ട്രേഡുകളിലായി മൊത്തം 5636 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രധാനപ്പെട്ട തീയതികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ആരംഭം: 2022 ജൂണ്‍ ഒന്ന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ജൂണ്‍ 30 വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറഞ്ഞത് 15 വയസും പരമാവധി 24 വയസും ആയിരിക്കണം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്നത്. മെട്രികുലേഷനിലും ഐടിഐയിലും നേടിയ മാര്‍കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷിക്കേണ്ടത് ഇങ്ങനെ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ nfr(dot)indianrailways(dot)gov(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഇതിനുശേഷം, ‘ജനറല്‍ ഇന്‍ഫോ’ വിഭാഗത്തിലേക്ക് പോയ ശേഷം, ‘റെയില്‍വേ റിക്രൂട്‌മെന്റ് സെലിന്റെ’ ടാബില്‍ ക്ലിക്ക് ചെയ്യുക.അപേക്ഷയുടെ ലിങ്കില്‍ പോയി രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
Read More » -
NEWS
പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ മാരകമായി കുത്തിപ്പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കി
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ മാരകമായി കുത്തിപ്പരിക്കേൽപിച്ച ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവൻ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ കുത്തിപ്പരിക്കേൽപിച്ചത്.14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്.പെൺകുട്ടി ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിലാണ്.ആക്രമണത്തിന് ശേഷം കേശവൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ആത്തിക്കുളം സ്വദേശിനിയാണ് പെൺകുട്ടി.ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് റെയിൽവേ ഓവർപാസിന് അടുത്തുവെച്ച് ഇയാൾ കുട്ടിയെ തടഞ്ഞുനിർത്തി ആക്രമിച്ചത്. 2021 ജൂൺ മാസത്തിൽ ഇയാൾ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു.തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ ഈയടുത്താണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവൻ.
Read More » -
NEWS
വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ
അങ്കമാലി: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ.അങ്കമാലി ഡിപ്പോ ഡ്രൈവർ എം വി രതീഷിനെതിരെയാണ് നടപടി. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി. മെയ് 13 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സർക്കാരിനെയും മാനേജ്മെന്റിനെയും പ്രതിക്കൂട്ടിലാക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും എഴുതി ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിക്കുകയായിരുന്നു.വിജിലൻസ് അന്വേഷണത്തിൽ ഇയാളാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ബിഎംഎസ് യൂണിയനിൽ പെട്ട ആളാണ് രതീഷ്.
Read More » -
NEWS
സ്‌കൂൾ വനിതാ കൗൺസലറുടെ ആത്മഹത്യ: പോലീസുകാരനെ പിരിച്ചുവിട്ടു
മൂന്നാർ: സ്കൂൾ വനിതാ കൗൺസലർ ഷീബാ ഏയ്ഞ്ചൽ റാണി ആത്മഹത്യചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാർ(32)നെയാണ് പിരിച്ചുവിട്ടത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് കൗൺസലർ ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയാണ് ഇയാളെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിട്ടത്. നല്ലതണ്ണി റോഡിൽ താമസിച്ചിരുന്ന ഷീബാ ഏയ്ഞ്ചൽ റാണി(സ്വപ്ന-27)യെ ജനുവരി ഒന്നിനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ശ്യാംകുമാർ യുവതിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു.വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് ഇയാൾ. ഭാര്യയുമായി പിരിഞ്ഞുതാമസിക്കുകയാണെന്നും വിവാഹമോചനം ലഭിച്ചാലുടൻ വിവാഹം ചെയ്യാമെന്നും യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു.ഇരുവരും ഏറെനാൾ ഒരുമിച്ച് താമസിക്കുകയും ചെയ്തു.എന്നാൽ, ശ്യാംകുമാർ ഇക്കാലയളവിലും ഭാര്യയ്ക്കൊപ്പവും ജീവിക്കുകയായിരുന്നുവെന്ന് യുവതിക്ക് പിന്നീട് മനസ്സിലായി. വഞ്ചിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് യുവതി ജീവനൊടുക്കുകയായിരുന്നു.
Read More »