Month: June 2022
-
Kerala
പാലിയേക്കര ടോൾ കമ്പനിയെ മുട്ടുകുത്തിച്ച് ഒല്ലൂർ സ്വദേശി ജോസഫിൻ്റെ നിയമപോരാട്ടം
വാഹനമില്ലാത്തവരെ പോലും യാത്ര ചെയ്തുവെന്ന് കാണിച്ച് ടോൾ കൊള്ള നടത്തുന്ന പാലിയേക്കര ടോൾ കരാർ കമ്പനിയെ മുട്ടുകുത്തിച്ച ഒല്ലൂർ സ്വദേശിയുടെ നിയമപോരാട്ടത്തിന് വിജയം. റസിഡെൻഷ്യൽ സർട്ടിഫിക്കറ്റിന്റെ പേരിൽ സൗജന്യ പാസ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഒല്ലൂർ പന്തൽ റോഡിലെ കാരക്കട ജോസഫ് നൽകിയ ഹർജിയിലാണ് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കീഴടങ്ങിയത്. സൗജന്യ പാസ് നിഷേധം ചോദ്യം ചെയ്ത് ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമേഷൻ യൂണിറ്റിനെതിരെയും തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ജില്ലാ കലക്ടർക്കെതിരെയുമാണ് തൃശൂർ ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ദൂരപരിധിയിൽ താമസിച്ചിരുന്നതിനാൽ ജോസഫിന് സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് കാലാകാലങ്ങളിൽ പുതുക്കേണ്ടതാണ്. പുതുക്കുവാൻ സമീപിച്ചപ്പോൾ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടാണ് ടോൾ പ്ലാസ അധികൃതർ സ്വീകരിച്ചത്. കോർപറേഷൻ അധികൃതരാകട്ടെ…
Read More » -
Crime
വിജയ് ബാബു തിരിച്ചെത്തി, കേരള പൊലീസും വിജയ് ബാബു തമ്മിലുള്ള കള്ളനും പൊലീസും കളി കഴിഞ്ഞോ…?
ഒടുവിൽ വിജയ് ബാബുവിനു മുന്നിൽ കേരള പൊലീസ് സുല്ലിട്ടു. ഏപ്രിൽ 22നാണ് വിജയ്ബാബുവിനെതിരെ നടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ പ്രതിയെ പിടിക്കാൻ കൊട്ടും കുഴലുമായി കമ്മിഷണർ സി.എച്ച്. നാഗരാജുവും കൂട്ടരും ചാടിപ്പുറപ്പെട്ടു. പക്ഷേ ഈ ദിവസങ്ങളിലൊക്കെ കൊച്ചിയിൽ പൊലീസിൻ്റെ മൂക്കിനു ചുവട്ടിൽ തന്നെ ഉണ്ടായിരുന്നു ഇയാൾ. ഒടുവിൽ അറസ്റ്റിലാകും എന്നു വന്നതോടെ രക്ഷപെടാനുള്ള പഴുതൊരുക്കി കൊടുത്തതും മേൽപ്പടി ഏമാന്മാർ തന്നെ. പിന്നീട് ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മീശ പിരിച്ച് നടിയേയും നമ്മുടെ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച പ്രതി പരാതിക്കാരിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന്‍ വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടത്. ഒന്നര മാസം നീണ്ട അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ മാത്രം കഴിഞ്ഞില്ല. ഒടുവിൽ വിജയ് ബാബു തന്നെ തീരുമാനിച്ചതു പ്രകാരം ദുബായിൽ നിന്നും ഇന്ന് നാട്ടിൽ തിരിച്ചെത്തി. നടിയുടെ പരാതിക്കു പിന്നാലെയാണ്…
Read More » -
NEWS
ഹാജർ തെറ്റിക്കാതെ ഇത്തവണയും മഴ
പത്തനംതിട്ട : സ്കൂൾ തുറക്കുമ്പോൾ മറ്റാരേക്കാളും ആദ്യം ഹാജർ വയ്ക്കുന്ന പതിവ് മഴ ഇത്തവണയും തെറ്റിച്ചില്ല.രണ്ടു ദിവസമായി മാറി നിന്ന മഴ ഇന്ന് രാവിലെ ആദ്യമായി സ്കൂളിൽ പോകുന്നവന്റെ ചിണുങ്ങലോടെ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിലെങ്കിലും സാന്നിധ്യം അറിയിച്ചു കടന്നു പോയി. പണ്ട് സ്‌കൂള്‍ തുറക്കുന്ന ദിവസം, അതുവരെ തെളിഞ്ഞു നിന്ന മാനം പെട്ടെന്നങ്ങ് മൂടിക്കെട്ടും.സ്വിച്ചിട്ട പോലെ ഇരച്ചുവരും മഴ.പുത്തനുടുപ്പിട്ടവരെയും പഴയ ഉടുപ്പിട്ടവരെയും കുളിപ്പിച്ചേ അടങ്ങൂ. കുടയില്ലാത്തവര്‍ പുസ്തകക്കെട്ട് ഉടുപ്പിനകത്താക്കി ഓടും. കുടയുള്ളവര്‍ക്ക് തുറക്കാന്‍ സമയം കിട്ടില്ല.ഇപ്പോള്‍ മഴയെ തോല്‍പ്പിക്കാന്‍ ഞെക്കിയാല്‍ പൊട്ടിവിടരുന്ന മഴവില്‍ക്കുടകളുണ്ട്.പണ്ട് കുട ഇല്ലാത്തവര്‍ക്ക് മഴയില്‍ ചേമ്ബിലയും വാഴയിലയും തന്നെ ശരണം. സ്‌കൂള്‍ ബസൊന്നും ഇല്ല. ഇടവഴിയിലൂടെയും വയല്‍ വരമ്ബിലൂടെയും തോട്ടിലൂടെയും നടന്നും ഓടിയുമാണ് പോക്ക്.കാലുകൊണ്ട് വെള്ളം തെറ്റി കൂട്ടുകാരെ കുളിപ്പിക്കുന്ന കുസൃതി. തോട്ടിലെ മാനത്തുകണ്ണികളെ പിടിച്ച് കുപ്പിയിലിട്ട് നടക്കുന്ന സന്തോഷം. മഴ തോര്‍ന്ന് നില്‍ക്കുമ്ബോള്‍ കൂട്ടുകാരനെ സൂത്രത്തില്‍ മരച്ചോട്ടില്‍ കൊണ്ട് നിറുത്തിയിട്ട് ചില്ല പിടിച്ച് കുലുക്കും.നനഞ്ഞ കൂട്ടുകാരന്‍ തല്ലാന്‍ ഓടിക്കുമ്ബോള്‍ ആര്‍ത്ത്…
Read More » -
Kerala
ഇന്ന് ഫസ്‌റ്റ് ബെൽ, 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും
തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയനവർഷം ഇന്ന് (ബുധൻ) ആരംഭിക്കും. പുത്തനുടപ്പും പുസ്തകങ്ങളുമായി എത്തുന്ന ബാല്യ – കൗമാരങ്ങളെ എതിരേൽക്കാൻ വിദ്യാലയങ്ങളും നാടും തയ്യാറായി. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽലക്ഷത്തോളം അനധ്യാപകരും സ്കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സിൽ ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. എല്ലാ സ്കൂളുകളിലും ചടങ്ങ് തത്സമയം വീക്ഷിക്കാൻ ക്രമീകരണമൊരുക്കും. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കണ്ടതിനുശേഷം പത്തേകാലിന് ജില്ലാ, സ്കൂൾതല പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കാനാണ് നിർദേശം. ഒന്നാംവാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചു. പി.എസ്.സി. നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിയിൽ പ്രവേശിക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി ശിവൻകുട്ടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി ചർച്ച…
Read More » -
India
സൗരോർജ്ജ തെരുവ് വിളക്കുകളിൽ റെക്കോഡിടാൻ ബിഹാർ; കൈകോർത്ത് ലോഡ്‌സ് മാര്‍ക്‌സും ഫിലിപ്‌സും
കൊച്ചി: ബിഹാറിലെ തെരുവു വിളക്കുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറും. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും ബൃഹത്തായ സോളാര്‍ പദ്ധതി പ്രമുഖ കമ്പനികളായ ഫിലിപ്‌സും ലോഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് യാഥാർത്ഥ്യമാക്കുന്നത്. 900 കോടി രൂപയുടെ പദ്ധതിയിലൂടെ ആദ്യ വര്‍ഷം ഒരു ലക്ഷം സോളാര്‍ തെരുവു വിളക്കുകൾ സ്ഥാപിക്കും. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം സോളാര്‍ വിളക്കുകളും സ്ഥാപിക്കും. ബിഹാര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഇതോടെ ഏറ്റവും വലിയ സൗരോര്‍ജ്ജ തെരുവിളക്കു ശൃംഖലയുള്ള ഇന്ത്യന്‍ സംസ്ഥാനമായി ബിഹാര്‍ മാറും. ഓരോ വിളക്കുകാലിലും സിം കാര്‍ഡുള്ള ബോക്‌സും അതിലെ വിവര ശേഖരണത്തിന് കേന്ദ്രീകൃത സംവിധാനവും ഉണ്ടായിരിക്കും. സംസ്ഥാനത്ത് ഏതെങ്കിലും വിളക്കുകള്‍ കത്താതിരിക്കുകയോ കേടു വരികയോ ചെയ്താല്‍ അപ്പപ്പോള്‍ തന്നെ വിവരം ലഭിക്കാനാണിത്. തെരുവു വിളക്ക് പദ്ധതി ഹരിത വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ലോർഡ്സ് മാർക്സ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാധ്യായ പറഞ്ഞു. രാജ്യത്ത്…
Read More » -
NEWS
നടുക്കടലില്‍ കപ്പലിനുള്ളില്‍ വെച്ച് ഹൃദയാഘാതം; നാവികനെ എയര്‍ലിഫ്റ്റ് ചെയ്ത് പൊലീസ്
ദുബൈ: കപ്പലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച നാവികനെ ദുബൈ പൊലീസിലെ എയര്‍ വിങ് എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. 64കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തിയത്. കപ്പല്‍ ദുബൈ സമുദ്രാതിര്‍ത്തിയില്‍ നിന്ന് 28 മൈല്‍ അകലെയായിരുന്നപ്പോഴാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് എമര്‍ജന്‍സി ഫോണ്‍ കോള്‍ ലഭിച്ചതെന്ന് എയര്‍ വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് അലി അല്‍ മുഹൈരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ജബല്‍ അലി ഓപ്പറേഷന്‍സ് കേന്ദ്രത്തിലെ നിരീക്ഷണ ടവറുമായി സഹകരിച്ചാണ് കൊമേഴ്സ്യല്‍ ഷിപ്പിന്‍റെ ലൊക്കേഷന്‍ കണ്ടെത്തിയത്. കപ്പലിന് ഹെലിപാഡ് ഇല്ലായിരുന്നു. പൊലീസ് ഹെലികോപ്റ്റര്‍ കപ്പലിന് മുകളില്‍ പറന്നതിനാല്‍ പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കേണ്ടി വന്നു. ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിലെ പാരാമെഡിക്കുകള്‍ കപ്പലിലേക്ക് ഇറങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കിയും രോഗിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും. തുടര്‍ന്ന് നാവികനെ ചികിത്സക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Business
എല്‍ഐസി ഓഹരി വില കൂപ്പുകുത്തി
മുംബൈ: എൽഐസി ഓഹരി വില വീണ്ടും ഇടിഞ്ഞു. ഇന്ന് 3.21 ശതമാനം ഇടിഞ്ഞ് 810.85 ലാണ് ഓഹരി വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ഇന്നലെ പാദവാർഷിക ഫലം പുറത്ത് വന്ന ശേഷം ഇന്ന് ഒരു ഘട്ടത്തിലും ഓഹരി നേട്ടമുണ്ടാക്കിയില്ല. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എൽഐസിയുടെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 2917.33 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം. 2021 – 22 സാമ്പത്തിക വർഷത്തിലാകെ 4043.12 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. എന്നിട്ടും ഓഹരി മൂല്യം ഇടിഞ്ഞത് പ്രതീക്ഷയോടെ ഐപിഒയെ വരവേറ്റ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ…
Read More » -
India
സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് ലഭിക്കുക 5693 കോടി
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. നാലാം പാദത്തിലെ ഇടിവിന് ശേഷവും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകാൻ ഇന്ത്യക്ക് കഴിഞ്ഞു. അതിനിടെ സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും. 2020 – 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 – 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ) 5.4 ശതമാനമായിരുന്നു ജിഡിപി വളർച്ച. രണ്ടാംപാദത്തില്‍ (ജൂലൈ…
Read More » -
India
കള്ളപ്പണ വെളുപ്പിക്കൽ കേസ്; കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സമൻസ്
ദില്ലി: കള്ളപ്പണ വെളുപ്പിക്കൽ കേസിൽ കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സമൻസ്. ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ചാണ് ദില്ലി റോസ് അവന്യൂ കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ ഡി കെ ശിവകുമാറിനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കർണാടകയിലും ദില്ലിയിലുമായുള്ള അനധികൃത സ്വത്ത് കേസിലാണ് ഇഡിയുടെ കുറ്റപത്രം. 2018ൽ ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
Read More » -
India
രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ കേന്ദ്രം; നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വീണ്ടും ചർച്ചയാകുന്നു. ഈ വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് സിങ് പട്ടേൽ. റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനവും യോഗത്തിൽ അദ്ദേഹം ഉയർത്തി. കേന്ദ്രം ശക്തമായ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More »