ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ മാരകമായി കുത്തിപ്പരിക്കേൽപിച്ച ശേഷം യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് സംഭവം.
കേശവൻ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ കുത്തിപ്പരിക്കേൽപിച്ചത്.14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്.പെൺകുട്ടി ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിലാണ്.ആക്രമണത്തിന് ശേഷം കേശവൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
ആത്തിക്കുളം സ്വദേശിനിയാണ് പെൺകുട്ടി.ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് റെയിൽവേ ഓവർപാസിന് അടുത്തുവെച്ച് ഇയാൾ കുട്ടിയെ തടഞ്ഞുനിർത്തി ആക്രമിച്ചത്.
2021 ജൂൺ മാസത്തിൽ ഇയാൾ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു.തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ ഈയടുത്താണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവൻ.