NEWS

വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

അങ്കമാലി: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന്  സസ്പെൻഷൻ.അങ്കമാലി ഡിപ്പോ ഡ്രൈവർ എം വി രതീഷിനെതിരെയാണ് നടപടി. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ വ്യാജസന്ദേശം  പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി.
മെയ് 13 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സർക്കാരിനെയും മാനേജ്മെന്റിനെയും പ്രതിക്കൂട്ടിലാക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും എഴുതി ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിക്കുകയായിരുന്നു.വിജിലൻസ് അന്വേഷണത്തിൽ ഇയാളാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ബിഎംഎസ് യൂണിയനിൽ പെട്ട ആളാണ് രതീഷ്.

Back to top button
error: