NEWS

ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു; പാരവച്ചത് ഉമ്മൻ ചാണ്ടി:പി ജെ കുര്യൻ 

തിരുവല്ല: താന്‍ ഉപരാഷ്ട്രപതിയാകാതെ പോയത് ഉമ്മന്‍ ചാണ്ടി കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അതിനെ എതിര്‍ത്തെന്നുമാണ് പി ജെ കുര്യന്റെ വെളിപ്പെടുത്തല്‍. പ്രസാധകന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ജെ കുര്യന്റെ വിമര്‍ശനങ്ങള്‍.
തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയാണെന്ന് പി ജെ കുര്യന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധി വഴി ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അഭിമാനകരമായ പദവി ലഭിക്കുമായിരുന്നുവെന്ന് പി ജെ കുര്യന്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് പല തവണ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: