NEWS

റയിൽവേയിൽ 5000-ലധികം ഒഴിവുകൾ ; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ജൂണ്‍ 30

ന്യൂഡൽഹി: വടക്കുകിഴക്കൻ റയിൽവേയിൽ വിവിധ ട്രേഡുകളിലായി മൊത്തം 5636 തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

പ്രധാനപ്പെട്ട തീയതികള്‍

ഓണ്‍ലൈന്‍ അപേക്ഷയുടെ ആരംഭം: 2022 ജൂണ്‍ ഒന്ന്

Signature-ad

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ജൂണ്‍ 30

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറഞ്ഞത് 15 വയസും പരമാവധി 24 വയസും ആയിരിക്കണം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്നത്. മെട്രികുലേഷനിലും ഐടിഐയിലും നേടിയ മാര്‍കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

 

 

അപേക്ഷിക്കേണ്ടത് ഇങ്ങനെ

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ nfr(dot)indianrailways(dot)gov(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഇതിനുശേഷം, ‘ജനറല്‍ ഇന്‍ഫോ’ വിഭാഗത്തിലേക്ക് പോയ ശേഷം, ‘റെയില്‍വേ റിക്രൂട്‌മെന്റ് സെലിന്റെ’ ടാബില്‍ ക്ലിക്ക് ചെയ്യുക.അപേക്ഷയുടെ ലിങ്കില്‍ പോയി രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.

Back to top button
error: