Month: June 2022

  • NEWS

    വിജയത്തിലും കോൺഗ്രസിലെ പുകച്ചിൽ അവസാനിക്കുന്നില്ല;വി ഡി സതീശൻ കോൺഗ്രസിന്റെ ക്യാപ്റ്റൻ അല്ലെന്ന് കെ മുരളീധരൻ

    തിരുവനന്തപുരം: വിഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായത് കൂട്ടായ്മയുടെ വിജയമാണ്.വിഡിയെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നത് പാര്‍ട്ടിക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമങ്ങളാണ്. കൂട്ടായ്മയുടെ വിജയമാണിത്. കൂട്ടായ്മയില്‍ വിളളല്‍ സംഭവിച്ചാല്‍ വിജയത്തിലും വിളളല്‍ സംഭവിക്കും.     വിഡി സതീശന്‍ ആ ജില്ലക്കാരനും പ്രതിപക്ഷ നേതാവുമാണ്.അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിതം ഉണ്ടാകും.ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു- മുരളീധരന്‍ പറഞ്ഞു.

    Read More »
  • Business

    ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

    ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയാണ് പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള ഒന്നാമന്‍. ഇതോടെ ഗൗതം അദാനി പിന്നിലായി. പട്ടിക പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അംബാനിയെങ്കിലും ഏഷ്യയില്‍ ഒന്നാമനാണ്. ആഴ്ചകള്‍ക്കു മുമ്പ് നാലാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ ഒമ്പതാമതാണ്. 227 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹുദൂരം പിന്നിലുള്ള രണ്ടാം സ്ഥാനക്കാരനായ ആമസോണിന്റെ ജെഫ് ബെസോസിന്റെ ആസ്തി 149 ബില്യണ്‍ ആണ്. എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് 138 ബില്യണ്‍, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 124 ബില്യണ്‍. നിക്ഷേപകനായ വാറന്‍ ബഫറ്റ്…

    Read More »
  • NEWS

    തുര്‍ക്കി നിരസിച്ച ഇന്ത്യന്‍ ഗോതമ്പ് ഇനി ഈജിപ്തിലേക്ക്

    ന്യൂഡല്‍ഹി: തുര്‍ക്കി നിരസിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തിലേക്ക്. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ ആവശ്യകത ഉയര്‍ന്നു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ ഗോതമ്പിന് ക്ഷാമം നേരിടുന്നുണ്ട്. അതിനാല്‍ തന്നെ തുര്‍ക്കി നിഷേധിച്ച ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഈജിപ്തില്‍ ഇറക്കും. ഗോതമ്പ് ലഭ്യത കുറഞ്ഞതോടു കൂടി ഏറ്റവുമധികം ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, വിലക്കയറ്റം കുറക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്. ഈ അവസ്ഥയില്‍ തുര്‍ക്കിയില്‍ നിന്നും എത്തുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു. പ്രതിസന്ധി രൂക്ഷമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്,…

    Read More »
  • India

    റിലീസ് ചെയ്തതിനു പിന്നാലെ ‘വിക്രം’ ഓണ്‍ലൈനില്‍ ചോര്‍ന്നു, ഗംഭീര പ്രതികരണം നേടിക്കൊണ്ടിക്കുതിനിടെ തിരിച്ചടിയായി വ്യാജൻ

    റിലീസായി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് പുതിയ കമല്‍ ചിത്രം ‘വിക്ര’ത്തിന്റെ പതിപ്പുകള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടെയാണ് തിരിച്ചടിയായി വ്യാജന്റെ വരവ്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ ആണ് ചോര്‍ന്നിരിക്കുന്നത്. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടി എന്നാണ്  റിപ്പോർട്ട്. ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിക്രത്തിൽ കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണൽ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ‘വിക്രം’  നിർമ്മിച്ചിരിക്കുന്നത്. റിലീസിന് മുന്നേ ഈ കമല്‍ഹാസന്‍ ചിത്രം 200 കോടി ക്ലബില്‍ കയറിയിരുന്നു.

    Read More »
  • Business

    ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു; 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച

    ഇന്ത്യയുടെ സേവന മേഖല മെയ് മാസത്തില്‍ കുതിച്ചുകയറി. ശക്തമായ ഡിമാന്‍ഡില്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും പണപ്പെരുപ്പ സമ്മര്‍ദ്ദം പുതിയ ഉയരങ്ങളിലെത്തിയത് ശുഭാപ്തിവിശ്വാസം പരിമിതപ്പെടുത്തിയതായി ഒരു സ്വകാര്യ സര്‍വേ കാണിക്കുന്നു. എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ഏപ്രിലിലെ 57.9 ല്‍ നിന്ന് മെയ് മാസത്തില്‍ 58.9 ആയി ഉയര്‍ന്നു. ഇത് 2011 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൂടാതെ റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രതീക്ഷയായ 57.5 നെ മറികടക്കുകയും ചെയ്തു. 2018 ജൂണിനും 2019 മെയ് മാസത്തിനും ഇടയില്‍ 12 മാസത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിപുലീകരണമാണിത്. തുടര്‍ച്ചയായ പത്താം മാസവും വളര്‍ച്ചയെ സങ്കോചത്തില്‍ നിന്ന് വേര്‍തിരിക്കുന്ന 50-മാര്‍ക്കിന് മുകളില്‍ തുടര്‍ന്നു. കൊറോണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതിനാല്‍ 2011 ജൂലൈയ്ക്ക് ശേഷം മൊത്തത്തിലുള്ള ഡിമാന്‍ഡ് അതിവേഗം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സേവന…

    Read More »
  • Business

    എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തി ടാറ്റാ ഗ്രൂപ്പ്

    ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവര്‍ക്കോ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വിആര്‍എസ് ഏര്‍പ്പെടുത്തിയത്. വിആര്‍എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആര്‍എസിന് അപേക്ഷിക്കുന്നതിന് ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും 40 കഴിഞ്ഞാല്‍ വിആര്‍എസിന് അപേക്ഷിക്കാവുന്നതാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. അതേസമയം കരാര്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് ബാധകമല്ല. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വിആര്‍എസിന് അപേക്ഷിക്കുന്നവര്‍ക്കാണ് പ്രത്യേക ധനസഹായം നല്‍കുന്നത്. ഒറ്റ തവണ ആനുകൂല്യത്തിന് പുറമേ മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

    Read More »
  • NEWS

    റഷ്യ-യുക്രൈന്‍ യുദ്ധം: നേട്ടം കൊയ്ത് ഇന്ത്യന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍

    മോസ്‌കോ: റഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍.  റഷ്യന്‍ എണ്ണയുടെ വിലയിലുണ്ടായ ഇടിവ് മുതലെടുത്ത് റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റി അയച്ചാണ് സ്വകാര്യ കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നത്. യുക്രൈന്‍ അധിനിവേശം 100 ദിവസത്തിനരികെ നില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും ഇപ്പോഴും റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ല. അവിടങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളെന്ന നിലക്കാണ് വിദേശ രാജ്യങ്ങളിലെ സ്വകാര്യ എണ്ണക്കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത്. റിലയന്‍സ്, നയര പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് വന്‍ നേട്ടത്തിന് അവസരമായി മാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഒരു ബാരല്‍ എണ്ണക്ക് 30 ഡോളര്‍ (2325 രൂപ) വരെ ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. കയറ്റുമതി കൂടിയതോടെ ഇന്ത്യക്കകത്ത് ഈ കമ്പനികളുടെ പേരിലുള്ള പമ്പുകളില്‍ വില്‍ക്കുന്ന എണ്ണക്ക് വില കൂട്ടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിലേതിനെക്കാള്‍ വില കൂടുതലായതിനാല്‍ ആഭ്യന്തര വില്‍പനയില്‍…

    Read More »
  • India

    ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു എസ്ബിഐ

    ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ബിഐ റിസര്‍ച്. എസ്ബിഐ നേരത്തെ പ്രവചിച്ചതില്‍ നിന്നും 20 ബേസിസ് പോയിന്റ് വര്‍ധനവാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 8.7 ശതമാനം ഉയര്‍ന്ന് 147 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും ഇത് പകര്‍ച്ചവ്യാധിക്ക് മുന്‍പുണ്ടായിരുന്ന വര്‍ഷത്തേക്കാള്‍ 1.5 ശതമാനം വര്‍ധന മാത്രമാണ്. ഉയര്‍ന്ന പണപ്പെരുപ്പവും, വരാനിരിക്കുന്ന നിരക്ക് വര്‍ധനവും മൂലം യഥാര്‍ത്ഥ ജിഡിപി 2023 സാമ്പത്തിക വര്‍ഷത്തില്‍ 11.1 ലക്ഷം കോടി രൂപ ഉയരുമെന്ന് എസ്ബിഐ സാമ്പത്തിക വിദഗ്ധ സൗമ്യകാന്തി ഘോഷ് അറിയിച്ചു. നോമിനല്‍ ജിഡിപി 38 .6 ലക്ഷം കോടി രൂപ ഉയര്‍ന്നു 237 ലക്ഷം കോടി രൂപയായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19.5 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍കും എന്നതിനാല്‍ ജിഡിപി 16.1 ശതമാനം ഉയര്‍ന്നു 275 ലക്ഷം കോടിയാവും. റിപ്പോര്‍ട്ട്…

    Read More »
  • Kerala

    വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്, നടപടി തുടങ്ങി

    തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകൾക്കും വി.എൽ.ടി.ഡി. നിർമാണകമ്പനികൾക്കും വിതരണക്കാർക്കും വകുപ്പ് നിർദേശം നൽകി. കേന്ദ്ര സർക്കാരിന്‍റെ നിർഭയ പദ്ധതി പ്രകാരമുള്ള വാഹന നിരീക്ഷണ സംവിധാനം പൊതുയാത്രാ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 55 വിഎൽടിഡി. ഉപകരണ നിർമാതാക്കളും 700 വിതരണക്കാരുമാണു പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് പരിഹരിക്കുന്നതിനുള്ള കർശന നടപടികളിലേക്കു മോട്ടോർ വാഹന വകുപ്പ് കടന്നത്.

    Read More »
  • India

    രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത സ്വർണ്ണക്കടത്ത് ഭീകരപ്രവര്‍ത്തനമല്ലെന്ന് ദില്ലി ഹൈക്കോടതി

    ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയോ സാമ്പത്തിക സ്ഥിരതയോ ബാധിക്കാത്ത സ്വർണ്ണക്കടത്ത് കേസുകളെ ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. യുഎപിഎ പ്രകാരം ഭീകരപ്രവർത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ 9 പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടാണ് ദില്ലി ഹൈക്കോടതി പരാമർശം. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ സ്വർണ്ണം കടത്തിയതെന്ന എൻഐഎ വാദം കോടതി തള്ളി. ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നു. എംഎൽഎയുടെ മകൻ ഉൾപ്പടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഉന്നത സ്വാധീനമുള്ള പ്രതികളുടെ മാതാപിതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 28 ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റുകയായിരുന്നു…

    Read More »
Back to top button
error: