ദില്ലി: കേരളാ ഹൗസ് ക്വാർട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. കുക്ക് പ്രകാശനെയാണ് കേരള ഹൗസ് സസ്പെൻഡ് ചെയ്തത്. സഹപ്രവർത്തകന്റെ മകൾക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ദില്ലി പൊലീസ് പ്രകാശനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കുക്ക് പ്രകാശനെതിരെ ദില്ലി പൊലീസ് കേസെടുത്തത്. ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.