Month: June 2022
-
NEWS
നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് :നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിചെയ്യുന്ന കടയിൽ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. മുറിയിൽ ഷോക്കേറ്റ് വീണ ഇരുവരെയും ഉടൻ തന്നെ സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികൾ ചേർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും നവാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
Read More » -
NEWS
വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 150 പേര്‍ ആശുപത്രയിൽ
വിശാഖപട്ടണം :ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 150 പേര്‍ ആശുപത്രയില്‍.പോറസ് ലബോറട്ടറീസ് എന്ന മരുന്നു കമ്ബനിയില്‍ നിന്നുമാണ് വിഷ വാതകം ചോര്‍ന്നത്. കമ്പനിയിലെയും കമ്ബനിക്ക് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെയും തൊഴിലാളികളടക്കമുള്ളവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിഷവാതക ചോര്‍ച്ചയുണ്ടായതോടെ പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
Read More » -
Kerala
രണ്ട് മാസം നീണ്ട ആസൂത്രണം, വെളുത്ത വസ്ത്രം ധരിച്ചെത്തി നട്ടുച്ചയ്ക്ക് സ്വർണക്കടയിൽ മോഷണം; പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് സമീപത്തെ സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം
കോഴിക്കോട്:∙ മിഠായിത്തെരുവിനു സമീപം മേലേപാളയം കമ്മത്തിലെയ്നിലെ സ്വർണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്കു കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. മണക്കടവ് സ്വദേശി പ്രണവ്, ചക്കുംകടവ് സ്വദേശി സര്‍ഫാസ്, പറമ്പില്‍ ബസാര്‍ സ്വദേശികളായ സുബീഷ്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിൻ്റ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സ്വര്‍ണക്കടയിലെ സ്റ്റാഫ് പള്ളിയില്‍ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടര്‍ തുറന്ന് കയറി കടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്. രണ്ടുമാസം മുമ്പ് കടയുടമയുടെ വിശ്വസ്തനായി നടിച്ച്, താക്കോല്‍ നഷ്ടപ്പെട്ടെന്ന് അദ്ദേഹത്തെ വിശ്വസിപ്പിച്ചാണ് മോഷണത്തിന്റെ ആസൂത്രണത്തിന്റെ തുടക്കം. തുടര്‍ന്ന് സ്പെയര്‍ കീയാണ് ഉപയോഗിച്ചിരുന്നത്. വിശ്വസ്തനായി നടിച്ച് സര്‍ഫാസ് കടയുടമ സ്വര്‍ണ്ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകല്‍ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തു.…
Read More » -
NEWS
പശുവിനെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
പൂനെ: പശുവിനെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍.22 കാരനായ ദീപക് രാജ്‌വാഡെയാണ് പൊലീസ് പിടിയിലായത്. മെയ് 31 നാണ് സംഭവം.തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉടമസ്ഥന്‍ സതീഷ് ദഗ്ദു ആണ് ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത്.ഇയാൾ ഓടിയെത്തിയപ്പോഴേക്കും ദീപക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സതീഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് ദീപക്കിിനെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read More » -
NEWS
നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന വീടിന്‍റെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.വാളത്തുംഗല്‍ തോണ്ടി വയലില്‍ വീട്ടില്‍ രഘു (43), അയത്തില്‍ വലിയ മാടം കല്ലുംപുറത്തു വീട്ടില്‍ അജന്തന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊട്ടിയം ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ് കുമാറിന് നിര്‍മിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ കോണ്‍ക്രീറ്റാണ് തകര്‍ന്നത്. തൊഴിലാളികളുടെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഇരുവരെയും പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
ഒരു ജനനായകൻ എങ്ങനെയാവണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്, കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തി ചലച്ചിത്രതാരം അനുശ്രീ
നടനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണെന്ന് അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചു. ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നടത്തിയ പ്രസംഗം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അനുശ്രീ ഗണേഷിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നത് കുറിപ്പിന്റെ പൂര്‍ണരൂപം: ഒരു ജനനായകന്‍ എങ്ങനെ ആകണം എന്ന് ഞാന്‍ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണ്. പത്തനാപുരത്തിന്റെ ജനനായകന്‍ കെ.ബി ഗണേഷ്കുമാര്‍, ഞങ്ങടെ സ്വന്തം ഗണേഷേട്ടന്‍. മുമ്പൊക്കെ നാട്ടിലെ എല്ലാ പരിപാടികള്‍ക്കും സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന്‍ ആയിരുന്നു. അന്ന് സമ്മാനം ലഭിക്കുന്നതിനെക്കാൾ ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും…
Read More » -
Kerala
തിരുത വിറ്റ് പ്രതിഷേധം കോൺഗ്രസ് സംസ്‌കാരം, മരിച്ച അംഗത്തിൻ്റെ വിധവയോ മക്കളോ ഉപതിരഞ്ഞെടുപ്പിൽ തോറ്റ ചരിത്രമില്ല: എം. സ്വരാജ്
കൊച്ചി: ഇടതുമുന്നണിക്ക് എളുപ്പത്തിൽ ജയിക്കാവുന്ന മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാർട്ടി വിശദമായി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം നേതാവ് എം. സ്വരാജ്. തൃക്കാക്കരയിലെ ജനവിധി പൂർണമനസ്സോടെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയമസഭാംഗമായ ഒരാൾ മരിച്ചുപോയാൽ ഉപതിരഞ്ഞെടുപ്പിൽ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാൽ അവരൊന്നും തോറ്റ ചരിത്രം കേരളത്തിലില്ല. ഇത്തവണ തൃക്കാക്കരയിൽ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഈ ചരിത്രം തിരുത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ മുഖ്യപരിഗണനാ വിഷയമായി എൽഡിഎഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയം മാറിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. അപ്രതീക്ഷിതമായതും രാഷ്ട്രീയത്തിൽ സംഭവിക്കാം. ഇതുവരെ എൽഡിഎഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. തോറ്റെങ്കിലും എൽഡിഎഫിന് മണ്ഡലത്തിൽ വോട്ടുകൾ കുറഞ്ഞിട്ടില്ല. കേരളത്തിൽ 99 സീറ്റിൽ തോറ്റ് നിൽക്കുന്ന കൂട്ടരാണ് കോൺഗ്രസ്. തൃക്കാക്കരയിലെ പരാജയപ്പെട്ടെന്ന് കരുതി എൽഡിഎഫ് വികസന രാഷ്ട്രീയം ഉപേക്ഷിക്കില്ല. പാർട്ടി ഉൾക്കൊള്ളേണ്ട കാര്യങ്ങളുണ്ടെങ്കിൽ അവയെല്ലാം ഉൾക്കൊള്ളും. ജനങ്ങളുടെ പിന്തുണ ആർജിക്കുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.വി തോമസിന്റെ…
Read More » -
India
ആം ആദ്മിയുടെ ബൽഭീർ സിങ്ങ്, വിക്രംജിത്ത് സിങ് സാഹ്നെ, കോൺഗ്രസിന്‍റെ രാജീവ് ശുക്ല, രഞ്ജിത്ത് രഞ്ജൻ, വിവേക് തൻക, ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൾ ആർ.ജെ.ഡിയുടെ മിസ ഭാരതി എന്നിവർ ഉൾപ്പടെ 18 സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിൽനിന്ന് 18 സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ്, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്നോടെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെയാണ് അതത് സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ എതിരില്ലാതെ വിജയിച്ചവരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പഞ്ചാബിൽനിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ബൽഭീർ സിങ്ങും സാമൂഹിക പ്രവർത്തകൻ വിക്രംജിത്ത് സിങ് സാഹ്നെയുമാണ് എതിരില്ലാതെ വിജയിച്ചത്. ഛത്തിസ്ഗഢിൽനിന്ന് ഭരണകക്ഷിയായ കോൺഗ്രസിന്‍റെ രാജീവ് ശുക്ല, രഞ്ജിത്ത് രഞ്ജൻ, മധ്യപ്രദേശിൽനിന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ വിവേക് തൻക, ബി.ജെ.പിയുടെ സുമിത്ര വാൽമീകി, കവിത പട്ടീദാർ എന്നിവരും വിജയിച്ചു. ബിഹാറിൽനിന്ന് ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൾ ആർ.ജെ.ഡിയുടെ മിസ ഭാരതി, ബി.ജെ.പിയുടെ ഫയാസ് അഹമ്മദ്, സതീഷ് ചന്ദ്ര ദുബെ, ശംഭു ശരൻ പട്ടേൽ, ജെ.ഡി.യുവിൻ്റെ കീരു മഹ്തോ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഝാർഖണ്ഡിൽനിന്ന് ബി.ജെ.പിയുടെ ആദിത് സാഹു, ഝാർഖണ്ഡ്…
Read More » -
Local
മരത്തിൽ കയറിയ യുവാവ് ബോധരഹിതനായി ഒരു മണിക്കൂർ കുടുങ്ങി, പിന്നീട് ആശുപത്രിയിൽ മരിച്ചു
മാനന്തവാടി: മരത്തിൽ കയറി ശേഷം ബോധരഹിതനായ യുവാവ് ആശുപത്രിയിൽ മരിച്ചു. പാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി പിലാക്കാവ് വട്ടര്‍കുന്നിലെ പള്ളിയാല്‍ രമേശന്‍ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിനുടുത്തുള്ള വ്യക്തിയുടെ തോട്ടത്തിലെ മരത്തിലാണ് രമേശന്‍ കയറിയത്. ഒരു മണിക്കൂറോളം ഇയാൾ ബോധരഹിതനായി മരത്തിൽ കുടുങ്ങി. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ ഇദ്ദേഹത്തെ മരത്തിൽ തന്നെ താങ്ങി പിടിക്കുകയും ചെയ്തു. തുടർന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി രമേശനെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. പരേതനായ പ്രഭാകരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: സരിത. മക്കള്‍: അക്ഷയ, അഭിനവ്. സഹോദരങ്ങള്‍ : സന്ധ്യ, സബിത, സനില്‍കുമാര്‍. സംസ്‌ക്കാരം നാളെ 10.30ന് വീട്ടുവളപ്പില്‍.
Read More » -
NEWS
യു എ ഇയില്‍ കാറിടിച്ച് മലയാളി നഴ്സ് മരണമടഞ്ഞു
കോട്ടയം: ഷാര്‍ജയിലെ അല്‍ നഹ്ദയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം നെടുംകുന്നം കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ് (29 വയസ്സ്) മരണമടഞ്ഞത്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു. ജൂൺ 2 വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു.ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവിനും നാല് വയസ്സുള്ള മകൾക്കുമൊപ്പം ഷാർജയിലെ റോളയിലായിരുന്നു താമസം.
Read More »