പൂനെ: പശുവിനെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍.22 കാരനായ ദീപക് രാജ്വാഡെയാണ് പൊലീസ് പിടിയിലായത്.
മെയ് 31 നാണ് സംഭവം.തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉടമസ്ഥന് സതീഷ് ദഗ്ദു ആണ് ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടത്.ഇയാൾ ഓടിയെത്തിയപ്പോഴേക്കും ദീപക് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.
സതീഷ് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് ദീപക്കിിനെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.