NEWS

നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് :നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിചെയ്യുന്ന കടയിൽ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്.
കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. മുറിയിൽ ഷോക്കേറ്റ് വീണ ഇരുവരെയും ഉടൻ തന്നെ സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികൾ ചേർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും നവാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: