Month: June 2022
-
Crime
വീട്ടില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും വന്‍ ആയുധ ശേഖരവും പിടികൂടി
വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും വന്‍ ആയുധ ശേഖരവും പോലീസ് പിടികൂടി. ആലപ്പുഴ ഇരവുകാട് ബൈപാസ് ജംഗ്ഷനില്‍ രഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. യുവാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കെത്തിച്ച മയക്കുമരുന്നാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ രഞ്ജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാനെത്തിയ കുതിരപ്പന്തി, എറണാകുളം സ്വദേശികളായ അജിത്, ദീപക് എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
Read More » -
India
സംശയരോഗം, കടുത്ത മദ്യപാനിയായ യുവാവ് ഭാര്യയെ കുട്ടികളുടെ മുന്നിലിട്ട് തലക്കടിച്ച് കൊന്നു
സംശയരോഗത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലപാതക ശേഷം ഒളിവില്‍ പോയ 35 കാരൻ ജയദീപിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവം. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെ യാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. കുട്ടികള്‍ നോക്കി നില്‍ക്കേയായിരുന്നു കൊലപാതകം. സ്ഥിരമദ്യപാനിയായ ജയദീപ് വീട്ടുചെലവ്യം കുടുംബ കാര്യങ്ങളും നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് വീട്പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസ്സമ്മതിച്ച് തുടങ്ങിയതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍…
Read More » -
Kerala
കൺസെഷൻ അവകാശം, വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ ബസുടമ പെടും; പരിശോധനയ്ക്ക് എംവിഡിയും പോലീസും
പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ക്ക് പിഴയും താക്കീതും നല്‍കി. ബസുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന…
Read More » -
LIFE
വിസ്മയിപ്പിച്ച് വിക്രം, തരംഗമായി ആറാടുന്നു; അഞ്ച് മിനിറ്റില്‍ തിയറ്ററിനെ നിശബ്ദമാക്കുന്ന പ്രകടനം കാഴ്ച വച്ച് സൂര്യ
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരച്ചു കയറി. വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു. ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി…
Read More » -
Crime
ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയില്‍ ആന്ധ്ര യുവാവ്; മുറിവിന് രണ്ട് ദിവസത്തെ പഴക്കം
കൂത്താട്ടുകുളം: ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിൽ ആന്ധ്ര സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടൂർ ജില്ലയിൽ ഉപ്പലപ്പാട് പേടക്കാനം രാജേഷ് മാന്നെ എം.വെങ്കടേശ്വര റാവുവിനെയാണ് (32) നാട്ടുകാർ കൂത്താട്ടുകുളത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള പുരയിടത്തിൽ ഏറെ നേരം ഇരുന്ന ഇയാൾ അടുത്തുള്ള വീടിന്റെ പരിസരത്തേക്ക് നടന്നു വരുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം ബോധം തെളിഞ്ഞെങ്കിലും ഇയാൾ വിവരം പറഞ്ഞില്ല. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയ ശേഷമാണ് അരയ്ക്കു താഴെയുള്ള ഭാഗത്ത് വസ്ത്രത്തിൽ രക്തക്കറ കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയിരിക്കുകയാണെന്ന് വ്യക്തമായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിന് 2 ദിവസത്തെ പഴക്കം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാൾ ഇവിടെ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. പോക്കറ്റിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് വിലാസം കിട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? പത്ത് മിനുറ്റിനകം ‘സാധനം’ കയ്യിലെത്തും; ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സേവനം ആദ്യം
ഓണ്‍ലൈനായി ഭക്ഷണ-പാനീയങ്ങള്‍ നാം ഓര്‍ഡര്‍ ചെയ്യാറുണ്ട്, അല്ലേ? എന്നാല്‍ ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? പലയിടങ്ങളിലും നിലവില്‍ ഇതിനുള്ള സൗകര്യമുണ്ട്. എന്നാല്‍ അത്ര വ്യാപകമല്ല ഈ സൗകര്യം. അതോടൊപ്പം തന്നെ നിയമപ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്ന സാഹചര്യങ്ങള്‍ നന്നെ കുറവാണെന്ന് പറയാം. എന്നാലിപ്പോള്‍ കൊല്‍ക്കത്തയിലിതാ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ പത്ത് മിനുറ്റിനകം മദ്യം കയ്യിലെത്തുന്ന പുതിയ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രമായിട്ടുള്ള ‘ബൂസി’ എന്ന സ്റ്റാര്‍ട്ട്-അപാണ് ഇങ്ങനെയൊരു സൗകര്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ അംഗീകാരത്തോടെയാണ് ഇവര്‍ പത്ത് മിനുറ്റ് കൊണ്ട് വീട്ടിലേക്ക് മദ്യമെത്തിച്ചുനല്‍കുന്ന സംവിധാനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സേവനം ആദ്യമായാണ് ലഭ്യമാകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓര്‍ഡര്‍ പ്ലേസ് ചെയ്ത ശേഷം അടുത്തുള്ള ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങി പത്ത് മിനുറ്റിനകം ഉപഭോക്താവിന് എത്തിച്ചുനല്‍കുന്നതാണ് ഇവരുടെ രീതി. അതേസമയം ഇങ്ങനെ എളുപ്പത്തില്‍ മദ്യം ലഭിക്കാന്‍ അവസരമുണ്ടായാല്‍ അത് പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന വാദവും…
Read More » -
Crime
ജീവിതം ആഡംബര ഹോട്ടലില്‍, പോലീസ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒടുവില്‍ കുടുങ്ങി, ഏജന്റുമാര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം
കോഴിക്കോട്: മാവൂർറോഡിലെ മാളിൽ പട്ടാപ്പകൽ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കണ്ണൂർ സ്വദേശിയും വർഷങ്ങളായി മലപ്പുറം പറമ്പിൽപീടിക ഭാഗങ്ങളിൽ വാടകക്ക് താമസിക്കുന്ന നവാസ് കെ പി (45), കണ്ണൂർമാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കംവാർഡിൽ കരുമാടിപ്പറമ്പ് കെ എൻ സുഭാഷ് കുമാർ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലിൽ നിന്നും പിടിയിലായത്. മറ്റൊരു പ്രതിയായ കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവ ദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു. കോഴിക്കോട് ഡി സി പി ആമോസ് മാമന്‍റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് എ സി പി ജോൺസൺ എ ജെയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ അലവിയുടെ നേതൃത്വത്തിൽ എസ് ഐ മനോജും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒരു കിലോ സ്വർണ്ണം വെറും പത്തുലക്ഷം അഡ്വാൻസ് നൽകി ബാക്കിതുക എഗ്രിമെൻറ് തയ്യാറാക്കി…
Read More » -
NEWS
ഐപിഎല്ലിൽ ഗുജറാത്തിനെ ജയിപ്പിക്കാൻ അമിത് ഷായുടെ മകന് ജയ് ഷാ ഇടപെട്ടു: ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
അഹമ്മദാബാദ്: 2022 ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയായിരുന്നു എന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.സാമൂഹമാധ്യമത്തിലൂടെയാണു സ്വാമി അമിത് ഷായുടെ മകനെതിരെ ആഞ്ഞടിച്ചത്. ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന സംശയം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുണ്ട്. ഇതില്‍ വ്യക്തത വരുത്തണം. അതിനായി അന്വേഷണം ആരംഭിക്കണം. പക്ഷേ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കേണ്ടിവരും.കാരണം ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന് ജയ് ഷാ ആണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണ് – സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു.
Read More » -
NEWS
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും ഉയർന്നു പൊങ്ങി ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിൽ ചെന്ന് പതിച്ചു
ഇടുക്കി: വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും ഉയര്‍ന്നുപൊങ്ങി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ചെന്നുവീണു.സംഭവത്തിൽ ബൈക്ക് യാത്രികന്‍ കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമിതവേഗത്തിൽ വന്ന ബൈക്ക് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് ഉയർന്നു പൊങ്ങി ട്രാസ്ഫോര്‍മറിനുള്ളില്‍ ചെന്നു വീണെങ്കിലും വിഷ്ണു റോഡിൽ തന്നെയാണ് വീണത്. വിവരമറിഞ്ഞെത്തിയ കെഎസ്‌ഇബി അധികൃതര്‍ പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് അപകടം ഒഴിവാക്കി.പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് ബൈക്ക് പുറത്തെടുത്തത്. വിഷ്ണുവിനെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും കെഎസ്ഇബിയും നടപടി സ്വീകരിക്കും എന്ന് അറിയിച്ചു.
Read More » -
NEWS
(no title)
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും ഉയർന്നു പൊങ്ങി ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിൽ ചെന്ന് പതിച്ചു ഇടുക്കി: വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും ഉയര്‍ന്നുപൊങ്ങി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ചെന്നുവീണു.സംഭവത്തിൽ ബൈക്ക് യാത്രികന്‍ കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് ഉയർന്നു പൊങ്ങി സമീപത്തെ ട്രാസ്ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും വിഷ്ണു റോഡിൽ തന്നെയാണ് വീണത്. വിവരമറിഞ്ഞെത്തിയ കെഎസ്‌ഇബി അധികൃതര്‍ പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ച് അപകടം ഒഴിവാക്കി.പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് ബൈക്ക് പുറത്തെടുത്തത്. വിഷ്ണുവിനെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും കെഎസ്ഇബിയും നടപടി സ്വീകരിക്കും എന്ന് അറിയിച്ചു.
Read More »