Month: June 2022
-
NEWS
ഉത്തർപ്രദേശിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
നോയിഡ : ഉത്തർപ്രദേശിലെ ലക്‌നൗവിലും വാരണാസിയിലുമടക്കം വിവിധ പ്രൊജക്‌ടുകളുമായി ലുലു ഗ്രൂപ്പ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻകൈയെടുത്താണ് എം എ യൂസഫലിയെ ഇവിടേക്ക് ക്ഷണിച്ചിരിക്കുന്നത്.ഇവയുടെ മാതൃകകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. വാരണാസിയിലും പ്രയാഗ്‌രാജിലും ഷോപ്പിംഗ് മാളുകളും നോയിഡയില്‍ ഭക്ഷണ സംസ്‌കരണശാലയുമാണ് ലുലു ഗ്രൂപ്പിന്റേതായി നിലവില്‍ വരാന്‍ പോകുന്നത് ഇവയുടെ മാതൃകയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.അതേസമയം തന്റെ പ്രൊജക്‌ടുകള്‍ പ്രധാനമന്ത്രിയ്‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനായതില്‍ വലിയ ആദരവും ബഹുമതിയുമാണെന്ന് യൂസഫലി ഫേസ്‌ബുക്കിൽ കുറിച്ചു.
Read More » -
NEWS
ആഞ്ഞിലി ചക്കയുടെ നല്ലകാലം; മലയാളികളുടേയും
പത്തനംതിട്ട: തടിയുടെ വിപണിമൂല്യം കൊണ്ട് മാത്രം പറമ്പിൽ ആഞ്ഞിലി വളർത്തിയിരുന്നവരായിരുന്നു മലയാളികൾ.എന്നാല്‍, ഇപ്പോള്‍ കഥ മാറി. ആഞ്ഞിലിച്ചക്കക്ക് പൊന്നുംവിലയാണ് ഇന്ന് മാർക്കറ്റിൽ.കാണാന്‍ കുഞ്ഞനാണെങ്കിലും 150 രൂപ മുതല്‍ 200 രൂപ വരെയാണ് ആഞ്ഞിലിച്ചക്കയുടെ ഇപ്പോഴത്തെ വില. കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെയാണ് വിലയും കൂടിയത്.രുചിയോര്‍ക്കുമ്ബോള്‍ വില നോക്കാതെ വാങ്ങാനും ആളുണ്ട്. ചക്കപോലെ ആഞ്ഞിലിച്ചക്ക വാങ്ങാനും കച്ചവടക്കാര്‍ ഇപ്പോള്‍ പറമ്ബിലുണ്ട്. നാടനും വിദേശിയുമായ വിവിധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്കില്‍ മലയാളി മറന്നുകളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവ് വീണ്ടും കേരളത്തിൽ ആഘോഷമാവുകയാണ്. പഴമക്കാരുടെ ഓര്‍മയില്‍ ആഞ്ഞിലിച്ചക്ക ഒരുകാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പോഷകാഹാരമായിരുന്നു. കുരു വറുത്ത് തൊലികളഞ്ഞ് എടുത്താല്‍ കൊറിക്കാനും ഉപയോഗിക്കുമായിരുന്നു. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേര്‍ത്തു കഴിക്കുന്നത് ആസ്തമയ്ക്കും ഔഷധമാണ്. ആഞ്ഞിലിക്കുരുവില്‍ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.
Read More » -
NEWS
ജനങ്ങൾ പുലർത്തിയ പക്വതയാണ് തൃക്കാക്കരയിൽ കണ്ടത്:ഫാദർ പോൾ തേലക്കാട്ട്
കൊച്ചി : തൃക്കാക്കരയിൽ യഥാർത്ഥത്തിൽ വിജയിച്ചത് ജനങ്ങളാണെന്ന് ഫാദർ പോൾ തേലക്കാട്ട്.തൃക്കാക്കരയിലെ ജനങ്ങൾ വർഗീയമായി പെരുമാറുമെന്ന് ഇടതു മുന്നിയും ബിജെപിയും പ്രതീക്ഷിച്ചു.എന്നാൽ ജനങ്ങൾ പുലർത്തിയ പക്വതയാണ് തൃക്കാക്കരയിൽ കണ്ടത്.മതവും രാഷ്ട്രീയവും തമ്മിൽ ആരോഗ്യകരമായ അകലം പാലിക്കണമെന്നും ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു. തൃക്കാക്കരയിൽ സെക്കുലർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉമ തോമസ് വോട്ട് അപേക്ഷിച്ചു.അവർ വിജയിക്കുകയും ചെയ്തു.സർക്കാർ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ഫാദർ പറഞ്ഞു.പള്ളിയുടെ വേദിയിലോ പേരിലോ അല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പോൾ തേലക്കാട്ട് പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ക്രൈസ്തവരുടെ പ്രതിനിധിയായാണ് ജനങ്ങൾക്ക് തോന്നിയത്.ആദ്യം പ്രഖ്യാപിച്ച കെ.എസ്. അരുണ്‍കുമാര്‍ തന്നെ സ്ഥാനാര്‍ഥിയായിരുന്നെങ്കിൽ ഇതിലും വോട്ടുകൾ ഇടതുപക്ഷം നേടിയേനേം.കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പില്‍ മണ്ഡലത്തില്‍ പലയിടത്തും ചുവരെഴുത്തുകള്‍ വരെ നടന്നതാണ്.ആ ചെറുപ്പക്കാരൻ നേരിട്ട അപമാനവും മനോവിഷമവും ‘മതേതര’ പാർട്ടി കാണാതെ പോയി.പക്ഷെ തൃക്കാക്കരയിലെ ജനങ്ങൾ അത് കണ്ടു.തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി സി ജോർജ്ജിനെ…
Read More » -
NEWS
വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ല: സുപ്രീംകോടതി
ന്യൂഡൽഹി :വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹസര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം. പെണ്‍കുട്ടി മൈനറല്ല, മേജറാണെന്നും പ്രതിയുമായി വിവാഹം നടന്നുവെന്നും വിശദീകരിച്ച് പ്രതിഭാഗം അഭിഭാഷകന് ആര്യസമാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു.എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്യസമാജത്തിന്റെ പണിയല്ലെന്നും ഉത്തരവാദപ്പെട്ട അധികൃതരുടെ ജോലിയാണെന്നുമാണ് കോടതി പറഞ്ഞത്.യഥാര്‍ഥ സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ ഹാജരാക്കേണ്ടതെന്നും വ്യക്തമാക്കി. ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമര്‍ശിച്ചു.അടുത്തിടെ ഉത്തര്‍പ്രദേശില്‍ ആര്യസമാജ് ക്ഷേത്രത്തില്‍ മുഖ്യന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.
Read More » -
NEWS
40 വയസ്സ് കഴിഞ്ഞവർക്ക് ‘നല്ല നടപ്പ്’
ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്.സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം.ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി.പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ ഒത്തിരി ദൂരം നടക്കുകയോ, ഗോവണി കയറുകയോ ചെയ്യില്ല. അത്രയും സമയം കൂടി ലാഭിക്കാന്‍ യാത്ര വാഹനത്തിലാക്കും.ഗോവണി നടന്ന് കയറി ക്ഷീണിച്ച് വിയര്‍ക്കുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കും. ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. രോഗങ്ങള്‍ പിടിപെടുന്നത് തടയുവാനും ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുവാനും ശാരീരികാധ്വാനം കൂടുതല്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തോളം ഫലപ്രദമായ മറ്റൊന്നില്ല. സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ വ്യായാമത്തിന് കഴിയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം…
Read More » -
NEWS
വേഗം കായ്ക്കും,സ്ഥലലാഭവും; അറിയാം ഡ്രം കൃഷിയെപ്പറ്റി
പലതരം പഴങ്ങള്‍ വിളയുന്ന വീട് പലരുടെയും സ്വപ്നമായിരിക്കും.പക്ഷേ, വീടുള്‍പ്പെടെ കൈവശമുള്ളത് അഞ്ചോ പത്തോ സെന്റ് ഭൂമി മാത്രമാകുമ്ബോള്‍ ആ സ്വപ്നമെങ്ങനെ പൂവണിയും?ആ ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഡ്രം’ കൃഷി. മാവും പ്ലാവും സപ്പോട്ടയുമൊക്കെ ഡ്രമ്മില്‍ കായ്ച്ചുനില്‍ക്കുന്നത് കാണാന്‍ തന്നെ ചന്തമാണ്. സ്ഥലപരിമിതിയെ മറികടക്കാമെന്നതാണ് ഡ്രം കൃഷിയുടെ ഏറ്റവും വലിയ നേട്ടം. നിലത്ത് നട്ടതിനെ അപേക്ഷിച്ച് വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മറ്റൊരു നേട്ടം.താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.ഒരേയൊരു പ്രശ്നമെന്നത് നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും എന്നതാണ്. പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്.130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഇതിനായി ഉപയോഗിക്കുന്നത്.പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍…
Read More » -
NEWS
പത്തനംതിട്ട :ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുദ്ധ വായു ലഭിക്കുന്ന ജില്ല
ഇത് പത്തനംതിട്ട പമ്പയും ശബരിമലയും തെക്കേമലയും പരുമലയും പുതുശ്ശേരിമലയും ചെറുകോൽപ്പുഴയും മലയാലപ്പുഴയും വയ്യാറ്റുപുഴയും ആറാട്ടുപുഴയും റാന്നിയും കോന്നിയും കൊടുമണ്ണും മാരാമണ്ണും അയിരൂരും അടൂരും തട്ടയും കൈപ്പട്ടൂരും നരിയാപുരവും വള്ളിക്കോടും വാഴമുട്ടവും പ്രമാടവും പ്രക്കാനവും ഓമല്ലൂരും ഇളകൊളളൂരും വെട്ടൂരും തടിയൂരും ഇലന്തൂരും കവിയൂരും ഏഴുമറ്റൂരും പുതിയകാവും തെള്ളിയൂർകാവും ആറന്മുളയും വടശ്ശേരിക്കരയും പെരുന്തേനരുവിയും കോഴഞ്ചേരിയും ഗവിയും ആങ്ങമുഴിയും മണ്ണടിയും ചുങ്കപ്പാറയും കടമ്മനിട്ടയും കുമ്പഴയും തിരുവല്ലയും അടവിയും കൊടുന്തറയും മാലക്കരയും പന്തളവും വെണ്ണിക്കുളവും വാഴക്കുന്നവും നിരണവും പൂങ്കാവും ഏഴംകുളവും ചിറ്റാറും മണിയാറും മൂഴിയാറും പെരുനാടും പെരിങ്ങനാടും സീതത്തോടും കക്കാടും കുമ്പനാടും തണ്ണിത്തോടും പുല്ലാടും ഇരവിപേരൂരും മേക്കൊഴൂരും കീക്കൊഴൂരും ചന്ദനപ്പള്ളിയും കുമ്പഴയും മലയാലപ്പുഴയും ചാലാപ്പള്ളിയും ആനന്ദപ്പള്ളിയും മല്ലപ്പള്ളിയും ഏനാത്തും പിന്നെ കൊമ്പനു നെറ്റിപട്ടം പോലെ കുറെ സ്ഥലങ്ങളും . സ്നേഹമുള്ളവരുടെ നാട്, നന്മയുള്ളവരുടെ നാട്, ദേശസ്നേഹികളുടെ നാട്, വള്ളം കളിയുടെ നാട്, വള്ളസദ്യയുടെ നാട്, രുചികളുടെ നാട്, കുട്ട വഞ്ചി സവാരിയുടെ നാട്, പടയണിയുടെ നാട്, തൂക്കത്തിന്റെ…
Read More » -
NEWS
ലോട്ടറി വഴി ഖജനാവിലെത്തിയത് 2000 കോടി
തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നുള്ള നികുതി 2000 കോടി രൂപ മറികടന്നു.2021-22 സാമ്ബത്തിക വര്‍ഷത്തിൽ ലോട്ടറി വിറ്റത് വഴി 2000.47 കോടി രൂപയുടെ നികുതിയാണ് ഖജനാവിലെത്തിയത്. സംസ്ഥാന ലോട്ടറി വിറ്റ വകയില്‍ ആറ് വര്‍ഷത്തിനുള്ളില്‍ ഖജനാവിലെത്തിയത് 10382.27 കോടി രൂപയാണ്. ലോട്ടറി ടിക്കറ്റ് വിറ്റ് 47719.31 കോടി രൂപയും കേരളത്തിന് ലഭിച്ചുവെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.16,703 സര്‍ക്കാര്‍ അംഗീകൃത ഏജന്‍റുമാരാണ് ഈ തുക ഖജനാവിൽ എത്തിച്ചത്.
Read More » -
LIFE
പത്തൊമ്പതാം നൂറ്റാണ്ട്” ടീസർ റിലീസ്
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ, മലയാളത്തിലെ പ്രശസ്തരായ മമ്മൂട്ടി,മോഹൻലാൻ,സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി,മന്‍രാജ്, പൂജപ്പുരഴരാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം…
Read More » -
India
‘ഗ്രീൻ റൂമിൽ വച്ച് കെ.കെയ്ക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല, അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഷോ നിർത്തിയേനെ’ കെ.കെയുടെ കൂടെ പാടിയ സുബലക്ഷ്മി വിവാദങ്ങളോടു പ്രതികരിക്കുന്നു
കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ ജനസഹസ്രങ്ങളെ ഇളക്കി മറിച്ച സംഗീത പരിപാടിക്കു ശേഷം മലയാളിയായ ബോളിവുഡ് ഗായകൻ കെ.കെയുടെ അപ്രതീക്ഷിത മരണം വിവാദങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ടിരിക്കുകയാണ്. ആ മരണത്തിൻ്റെ ഞെട്ടലിൽനിന്ന് സിനിമാ ലോകവും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. മാർച്ച് 31ന് കൊൽക്കത്തയിലെ സംഗീത പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായി മടങ്ങിയ കെ.കെ, പിന്നീട് താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീണാണ് മരിച്ചത്. പരിപാടി നടന്ന സ്റ്റേജിൽ മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾ അപ്പോഴേ ഉയർന്നിരുന്നു. സംഭവദിവസം അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഗായിക സുബലക്ഷ്മി കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. “നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അന്നു വൈകീട്ട് അഞ്ചരയോടെയാണ് കെ.കെ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ തിരക്കായിരുന്നു. സംഘാടകർ ജനക്കൂട്ടത്തെ ഒഴിവാക്കിയില്ലെങ്കിൽ കാറിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് ആദ്യം കെ.കെ പറഞ്ഞിരുന്നു…” ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുബ്ബലക്ഷ്മി പറയുന്നു. “ഓഡിറ്റോറിയത്തിന് പിന്നിലെ ഗ്രീൻ റൂമിലേക്ക് ആർക്കും…
Read More »