NEWS

ജനങ്ങൾ പുലർത്തിയ പക്വതയാണ് തൃക്കാക്കരയിൽ കണ്ടത്:ഫാദർ പോൾ തേലക്കാട്ട് 

കൊച്ചി : തൃക്കാക്കരയിൽ യഥാർത്ഥത്തിൽ വിജയിച്ചത് ജനങ്ങളാണെന്ന് ഫാദർ പോൾ തേലക്കാട്ട്.തൃക്കാക്കരയിലെ ജനങ്ങൾ വർഗീയമായി പെരുമാറുമെന്ന് ഇടതു മുന്നിയും ബിജെപിയും പ്രതീക്ഷിച്ചു.എന്നാൽ ജനങ്ങൾ പുലർത്തിയ പക്വതയാണ് തൃക്കാക്കരയിൽ കണ്ടത്.മതവും രാഷ്ട്രീയവും തമ്മിൽ ആരോഗ്യകരമായ അകലം പാലിക്കണമെന്നും ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു.
തൃക്കാക്കരയിൽ സെക്കുലർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉമ തോമസ് വോട്ട് അപേക്ഷിച്ചു.അവർ വിജയിക്കുകയും ചെയ്തു.സർക്കാർ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ഫാദർ പറഞ്ഞു.പള്ളിയുടെ വേദിയിലോ പേരിലോ അല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പോൾ തേലക്കാട്ട് പ്രതികരിച്ചു.
ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ക്രൈസ്തവരുടെ പ്രതിനിധിയായാണ് ജനങ്ങൾക്ക് തോന്നിയത്.ആദ്യം പ്രഖ്യാപിച്ച കെ.എസ്. അരുണ്‍കുമാര്‍ തന്നെ സ്ഥാനാര്‍ഥിയായിരുന്നെങ്കിൽ ഇതിലും വോട്ടുകൾ ഇടതുപക്ഷം നേടിയേനേം.കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പില്‍ മണ്ഡലത്തില്‍ പലയിടത്തും ചുവരെഴുത്തുകള്‍ വരെ നടന്നതാണ്.ആ ചെറുപ്പക്കാരൻ നേരിട്ട അപമാനവും മനോവിഷമവും ‘മതേതര’ പാർട്ടി കാണാതെ പോയി.പക്ഷെ തൃക്കാക്കരയിലെ ജനങ്ങൾ അത് കണ്ടു.തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്നും അദ്ദേഹം  വ്യക്തമാക്കി.
 
പി സി ജോർജ്ജിനെ രംഗത്തിറക്കിയിരുന്നില്ലെങ്കിൽ കഴിഞ്ഞതവണ നേടിയ വോട്ടെങ്കിലും ബിജെപിക്ക് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: