ന്യൂഡൽഹി :വിവാഹസര്ട്ടിഫിക്കറ് റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹസര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം.
പെണ്‍കുട്ടി മൈനറല്ല, മേജറാണെന്നും പ്രതിയുമായി വിവാഹം നടന്നുവെന്നും വിശദീകരിച്ച് പ്രതിഭാഗം അഭിഭാഷകന് ആര്യസമാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു.എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്യസമാജത്തിന്റെ പണിയല്ലെന്നും ഉത്തരവാദപ്പെട്ട അധികൃതരുടെ ജോലിയാണെന്നുമാണ് കോടതി പറഞ്ഞത്.യഥാര്‍ഥ സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ ഹാജരാക്കേണ്ടതെന്നും വ്യക്തമാക്കി.
ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമര്‍ശിച്ചു.അടുത്തിടെ ഉത്തര്‍പ്രദേശില്‍ ആര്യസമാജ് ക്ഷേത്രത്തില്‍ മുഖ്യന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.