പത്തനംതിട്ട: തടിയുടെ വിപണിമൂല്യം കൊണ്ട് മാത്രം പറമ്പിൽ ആഞ്ഞിലി വളർത്തിയിരുന്നവരായിരുന്നു മലയാളികൾ.എന്നാല്‍, ഇപ്പോള്‍ കഥ മാറി. ആഞ്ഞിലിച്ചക്കക്ക് പൊന്നുംവിലയാണ് ഇന്ന് മാർക്കറ്റിൽ.കാണാന്‍ കുഞ്ഞനാണെങ്കിലും 150 രൂപ മുതല്‍ 200 രൂപ വരെയാണ് ആഞ്ഞിലിച്ചക്കയുടെ ഇപ്പോഴത്തെ വില.
കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെയാണ് വിലയും കൂടിയത്.രുചിയോര്‍ക്കുമ്ബോള്‍ വില നോക്കാതെ വാങ്ങാനും ആളുണ്ട്. ചക്കപോലെ ആഞ്ഞിലിച്ചക്ക വാങ്ങാനും കച്ചവടക്കാര്‍ ഇപ്പോള്‍ പറമ്ബിലുണ്ട്. നാടനും വിദേശിയുമായ വിവിധ പഴവര്‍ഗങ്ങളുടെ കുത്തൊഴുക്കില്‍ മലയാളി മറന്നുകളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവ് വീണ്ടും കേരളത്തിൽ ആഘോഷമാവുകയാണ്.
പഴമക്കാരുടെ ഓര്‍മയില്‍ ആഞ്ഞിലിച്ചക്ക ഒരുകാലത്ത് പഞ്ഞ മാസങ്ങളില്‍ മലയാളിയുടെ പോഷകാഹാരമായിരുന്നു. കുരു വറുത്ത് തൊലികളഞ്ഞ് എടുത്താല്‍ കൊറിക്കാനും ഉപയോഗിക്കുമായിരുന്നു. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേര്‍ത്തു കഴിക്കുന്നത് ആസ്തമയ്ക്കും ഔഷധമാണ്. ആഞ്ഞിലിക്കുരുവില്‍ നിന്നുള്ള എണ്ണ ത്വക്ക് രോഗങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.