Month: June 2022

  • Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഡൊമിനിക് പ്രസൻ്റേഷനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസൻ്റേഷനെതിരെ പരാതിയുമായി കെപിസിസി ജനറൽ സെക്രട്ടറി രംഗത്ത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരായാണ് എറണാകുളം ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായ ഡൊമിനിക് പ്രസൻ്റേഷൻ പ്രവര്‍ത്തിച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് പാര്‍ട്ടിക്കും മുന്നണിക്കുമെതിരായി പ്രവര്‍ത്തിച്ച ഡൊമിനിക് പ്രസൻ്റേഷൻ യുഡിഎഫ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാവാൻ ഡൊമിനിക് പ്രസൻ്റേഷന് താത്പര്യമുണ്ടായിരുന്നു. എന്നാൽ സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നതോടെ അസൂയയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിൻ്റെ എല്ലാ അസ്വസ്ഥതകളും ഡൊമിനിക് പ്രസൻ്റേഷനുണ്ടായിരുന്നുവെന്നും സ്വാര്‍ത്ഥ താത്പര്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അബ്ദുൾ ലത്തീഫ് ആരോപിച്ചു. ഉമാ തോമസിനായി കോണ്‍ഗ്രസിൻ്റെ മുഴുവൻ പ്രവര്‍ത്തകരും നേതാക്കളും സജീവമായി രംഗത്ത് ഇറങ്ങിയിരുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ ഉമയ്ക്ക് വേണ്ടി വോട്ടുകൾ തേടി ഫ്ലാറ്റുകളും വീടുകയും കയറിയിറങ്ങി. കോണ്‍ഗ്രസിൻ്റെ മുഴുവൻ പ്രവര്‍ത്തകരും നേതാക്കളും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കുമ്പോൾ ആണ് ആത്മവീര്യം തളര്‍ത്തുന്ന തരത്തിൽ ഡൊമിനിക് പ്രസൻ്റേഷൻ പ്രസ്താവനകളിറക്കിയത്. മണ്ഡലത്തിൽ സഹതാപതരംഗം ഇല്ലെന്നടക്കം…

    Read More »
  • Kerala

    ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻ്റ പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു

    കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചടയമംഗലം മുൻ എം എൽ എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ആയിരുന്നു പ്രയാര്‍. മിൽമയുടെ മുൻ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 2001-ൽ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎൽഎയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റും കെ.എസ്.യുവിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു. സഹകരണസ്ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണൻ പ്രവര്‍ത്തിച്ചു. മറ്റെല്ലാ സഹകരണസ്ഥാപനങ്ങളിലും സിപിഎം ആധിപത്യം സ്ഥാപിച്ചിട്ടും പ്രയാറിൻ്റെ പിന്തുണയോടെ മിൽമ കോണ്‍ഗ്രസിനൊപ്പം നിന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എൽഡിഎഫ് സര്‍ക്കാര്‍…

    Read More »
  • Kerala

    പാമോയിൽ കേസിൽ കെ കരുണാകരനും ടിഎച്ച് മുസ്തഫയും ഉദ്യോഗസ്ഥരും കുറ്റക്കാരല്ലെന്ന് ഉമ്മൻ ചാണ്ടി

    തിരുവനന്തപുരം: പാമോയിൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ നിരപരാധിയെന്ന് ഉമ്മൻ ചാണ്ടി. കെ കരുണാകരനും ടി എച്ച് മുസ്തഫയും കുറ്റക്കാരല്ല. അതുകൊണ്ടാണ് രണ്ടു തവണ താൻ മുഖ്യമന്ത്രി ആയപ്പോഴും കേസ് പിൻവലിച്ചത്. കേസ് സാങ്കേതികം മാത്രമായിരുന്നു. തന്നെ കൂടി പ്രതി ചേർത്തിരുന്നെങ്കിൽ ഉദ്യോഗസ്ഥർ കൂടി രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
  • Kerala

    മറയൂർ ശർക്കരയുടെ പേരിൽ‌ വ്യാജൻ; തടയുമെന്ന സർക്കാർ വാ​ഗ്ദാനം പാളി, ജിഐ ടാ​ഗുമായി കർഷകർ രം​ഗത്ത്

    മറയൂര്‍ ശർക്കരയ്ക്ക്  വിപണിയിൽ വൻ ഡിമാൻഡാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തതാണ് മറ്റുള്ളവയില്‍ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ കടുത്ത പ്രതിസന്ധിയാണ് മറയൂർ ശർക്കര ഇപ്പോൾ നേരിടുന്നത്. വിപണിയിൽ മറയൂർ ശർക്കര എന്ന പേരിൽ സുലഭമായി എത്തുന്ന വ്യാജൻ മറയൂർ ശർക്കരയാണ് യഥാർത്ഥ ഉത്പാദകരെ വലയ്ക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശര്‍ക്കരയാണ് മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ വിറ്റുപോകുന്നത്. മറയൂരിലെ കരിമ്പ് കർഷകരെ മാത്രം ആശ്രയിച്ചാണ് ഒർജിനൽ മറയൂർ ശർക്കരയുടെ ഉത്പാദനം. വിപണിയിൽ വ്യാജൻ എത്തുമ്പോൾ അത് കർഷകർക്ക് വെല്ലുവിളിയാണ്. വിപണിയിൽ എത്തുന്ന വ്യാജൻ ശർക്കരയുടെ വിപണനം ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി തടയുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് കരിമ്പ് ഉത്പാദന സംഘം സെക്രട്ടറി അക്ബര്‍ അലി പറഞ്ഞു. മറയൂർ ശർക്കര എന്ന പേരിൽ‌ വ്യാജൻ എത്തുന്നത് തടയുമെന്ന സർക്കാർ വാ​ഗ്ദാനം പാളിയതോടെ വ്യാജനെ തിരിച്ചറിയാൻ ഇപ്പോൾ ജിഐ ടാ​ഗുമായി രംഗത്തെത്തിയിരിക്കുകയാണ് മറയൂരിലെ കരിമ്പ്…

    Read More »
  • Health

    മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സര്‍ക്കാര്‍

    തിരുവനന്തപുരം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) എല്ലാമെല്ലാമായി നിന്ന് സ്വകാര്യ ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് ടീം അംഗങ്ങളേയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അംഗങ്ങളേയും ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന കോട്ടയം…

    Read More »
  • Kerala

    പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി, മുതിര്‍ന്ന നേതാവ് നാല് മുന്‍ മന്ത്രിമാര്‍ കൂടി ബിജെപിയിലേക്ക്

    പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കറിനു പിന്നാലെ നാല് മുന്‍ മന്ത്രിമാര്‍ കൂടി ബിജെപിയില്‍ ചേരാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ്. നേതാക്കളുടെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് നേതാക്കളായ ഗുര്‍പ്രീത് സിംഗ് കംഗാര്‍, ബല്‍ബീര്‍ സിംഗ് സിദ്ദു, രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ശ്യാം അറോറ, എന്നിവരാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്. നാലു പേരും 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ ഇന്ന് ചണ്ഡീഗഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുക.

    Read More »
  • NEWS

    കായംകുളത്തും കൊട്ടാരക്കരയിലും സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 12 പേർ ആശുപത്രിയിൽ

    ആലപ്പുഴ: കായംകുളം ടൗൺ യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധ.വെള്ളിയാഴ്ച സ്കൂളിൽനിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.എട്ടു കുട്ടികളെ കായംകളും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നുപേർ ചികിത്സ തേടി മടങ്ങി.മറ്റുള്ളവർ അഡ്മിറ്റാണ്. അതേസമയം, കൊല്ലം കൊട്ടാരക്കരയിലും സ്കൂളിലെ ഭക്ഷണം കഴിച്ചതിനെ തുടർന്നു കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുണ്ട്.കല്ലുവാതുക്കൽ അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്.സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഇവർക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കൾ ഉന്നയിച്ചു.ഇന്നലെ വിഴിഞ്ഞത്തും 35 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

    Read More »
  • NEWS

    അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി സ്വർണ്ണവും പണവും തട്ടിയെടുത്തിരുന്ന വിരുതൻ പിടിയിൽ

    മലപ്പുറം: വി​വാ​ഹ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി അ​വ​രി​ല്‍​നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കു​ന്ന യു​വാ​വ് പി​ടി​യി​ല്‍.ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് പൂ​വ​ത്ത് അ​സ​റു​ദ്ദീ​നെ​യാ​ണ് (36) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​മു​ഖ വി​വാ​ഹാ​ന്വേ​ഷ​ണ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കും.ഇ​ത് മു​ത​ലെ​ടു​ത്ത് ആ​ദ്യം ചെ​റി​യ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി വി​ശ്വാ​സ​മാ​ര്‍​ജി​ക്കു​ക​യും ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി മുങ്ങുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

    Read More »
  • NEWS

    നീണ്ടകര ഹാര്‍ബറില്‍ മിന്നൽ പരിശോധന; 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

    കൊല്ലം: നീണ്ടകര ഹാര്‍ബറില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറില്‍ നിന്നാണ് മീന്‍ കണ്ടെടുത്തത്. ഹാര്‍ബര്‍ വഴി പഴകിയ മീന്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടി.മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്ബിളുകള്‍ ശേഖരിച്ച്‌ കൊച്ചിയിലെ ലാബിലേക്കയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

    Read More »
  • NEWS

    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; മലപ്പുറം സ്വദേശി പിടിയിൽ

     കൊ​​ച്ചി: നെടുമ്പാശ്ശേരി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.582 ഗ്രാം സ്വർണ്ണവുമായി മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​തീ​​​ഖ് റ​​​ഹ് മാ​​​ന്‍ എ​​​യ​​​ര്‍ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സിന്റെ പിടിയിലായി. മ​​​സ്ക്ക​​​റ്റി​​​ല്‍​​നി​​​ന്ന് ഇ​​​ന്‍​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ലാണ് ഇ​​​യാ​​​ള്‍ നെ​​​ടു​​​മ്ബാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.ഇ​​​യാ​​​ളു​​​ടെ ബാ​​​ഗേ​​​ജി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ല​​​ക്‌ട്രി​​​ക് സ്പ്രെ​​​യ​​​ര്‍, ഫേ​​​ഷ്യ​​​ല്‍ സ്‌​​​റ്റീ​​​മ​​​ര്‍ എ​​​ന്നീ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ തു​​​ട​​​ര്‍​​​ന്ന് ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗം ത​​​ട​​​ഞ്ഞു​​​വ​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.തുടർന്ന് ഇ​​​യാ​​​ളു​​​ടെ സാ​​​ന്നി​​ധ്യ​​​ത്തി​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ 582 ഗ്രാം വരുന്ന അ​​​ഞ്ച് സ്വ​​​ര്‍​​​ണ ബി​​​സ്ക്ക​​​റ്റു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തിയത്.പി​​​ടി​​​കൂ​​​ടി​​​യ സ്വ​​​ര്‍​​​ണ​​​ത്തി​​​ന് 30 ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല വ​​​രുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

    Read More »
Back to top button
error: