പഞ്ചാബില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കറിനു പിന്നാലെ നാല് മുന്‍ മന്ത്രിമാര്‍ കൂടി ബിജെപിയില്‍ ചേരാൻ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ്. നേതാക്കളുടെ ബിജെപി പ്രവേശം.
കോണ്‍ഗ്രസ് നേതാക്കളായ ഗുര്‍പ്രീത് സിംഗ് കംഗാര്, ബല്‍ബീര്‍ സിംഗ് സിദ്ദു, രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ശ്യാം അറോറ, എന്നിവരാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്. നാലു പേരും 2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്.
പഞ്ചാബിലെ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ ഇന്ന് ചണ്ഡീഗഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുക.