Month: June 2022
-
NEWS
അതിക്രമിച്ചു കയറി; യുക്രെയ്ൻ സേനാ വിമാനം വെടിവച്ചു വീഴ്ത്തി റഷ്യ
മോസ്‌കോ: റഷ്യയിലേക്ക് അതിക്രമിച്ചു കയറിയ യുക്രെയ്‌ന്റെ സൈനിക ഗതാഗത വിമാനം റഷ്യൻ സൈന്യം ഒഡേസാ തുറമുഖത്തിന് സമീപം വെടിവച്ചിട്ടു. വിമാനത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നതായാണ് റിപ്പോർട്ട്. യുക്രെയ്നിലെ സുമി ഭാഗത്ത് പീരങ്കി പരിശീലന കേന്ദ്രവും റഷ്യ ആക്രമിച്ചു. ഇവിടെ വിദേശ പരിശീലകർ ജോലി ചെയ്‌തിരുന്നതായാണു വിവരം. വ്യവസായ കേന്ദ്രമായ ലുഹാൻസ്‌ക് പ്രദേശത്തെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുമായി സമാധാന ചർച്ച നടത്തും മുൻപ് യുക്രെയ്‌നു സൈനികബലം ഉയർത്താൻ പദ്ധതിയുള്ളതായി റിപ്പോർട്ടുണ്ട്.
Read More » -
India
പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു. അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി പിഴ ഈടാക്കുന്നതാണ്. ഏതൊരു ഇടപാടുകൾക്കും നിക്ഷേപങ്ങൾക്കും ഇപ്പോൾ പാൻ കാർഡ് നിർബന്ധമായി ആവശ്യപ്പെടുന്നതിനാൽ പാൻ കാർഡ് പ്രവർത്തന രഹിതമായാൽ അത് മറ്റ് ഇടപാടുകളെ ബാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എച്ച് പ്രകാരം 2022 ജൂൺ 30-ന് മുമ്പ് യുഐഡിഎഐ നമ്പറുമായി പാൻ ലിങ്ക് ചെയ്യാത്തവർ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം 1] ഇൻകം ടാക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക; 2] ക്വിക്ക്…
Read More » -
Tech
സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ ആപ്പിള്‍; ഗൂഗിളിനെ വിഴുങ്ങുമോ ?
സ്വന്തം സെര്‍ച്ച് എഞ്ചിനുമായി ആപ്പിള്‍ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗൂഗിള്‍ ഏതാണ്ട് 90 ശതമാനത്തോളം കൈയ്യടക്കി വച്ചിരിക്കുന്ന സെര്‍ച്ച് ബിസിനസിലേക്ക് മറ്റൊരു വന്‍ ശക്തിയുടെ കടന്നുവരവ് ഏത് രീതിയില്‍ മാറ്റം ഉണ്ടാക്കും എന്നത് ടെക് ലോകത്ത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത സെര്‍ച്ച് എഞ്ചിന്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാകും ഇത്. എന്നിരുന്നാലും, സെർച്ച് എഞ്ചിൻ പ്രവർത്തനക്ഷമമാകുന്നതിന് 2023 ജനുവരി വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡബ്യൂഡബ്യൂഡിസി 2023- (WWDC2023) ൽ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ പട്ടികയില്‍ ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ സെര്‍ച്ച് എഞ്ചിന്‍റെ കാര്യം എടുത്തു പറയുന്നുണ്ട്. ആപ്പിള്‍ സെര്‍ച്ച് എഞ്ചിന്‍ എന്ന കിംവദന്തി പുതിയതല്ല, ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഒന്നിലധികം തവണ കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Rumor: Apple to announce new search…
Read More » -
Tech
വോയ്സ് ഓവര്‍ 5G അവതരിപ്പിച്ചു; ആദ്യം കിട്ടുക ഏത് ഫോണില്‍ ?
5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്. നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍ വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍ 4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി…
Read More » -
NEWS
ആലുവയിൽ അച്ഛനും മക്കളും നദിയിൽ ചാടി മരിച്ചു
കൊച്ചി: ആലുവ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറി അച്ഛനും രണ്ട് കുട്ടികളും കൂടി പെരിയാര്‍ നദിയിലേക്ക് ചാടുകയായിരുന്നു.പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മുങ്ങിമരിക്കുകയായിരുന്നു.
Read More » -
Crime
ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ
കോന്നി: പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ 60 കാരൻ അറസ്റ്റിൽ. 85 വയസ്സുള്ള വയോധികയാണ് പീഡനത്തിനിരയായത്. മകളോടാണു വയോധിക പീഡനവിവരം ആദ്യം പറഞ്ഞത്. പ്രതിയുടെ ഉപദ്രവം തുടർന്നതോടെ വയോധികക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് സമീപത്തെ അംഗൻവാടി ഹെല്‍പറെ വിവരം അറിയിച്ചു. ഹെൽപർ ഇടപെട്ടതിനെ തുടർന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പൊലീസില്‍ വിവരമറിയിച്ചു. വനിതാ പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴിയെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. വയോധികയുടെ പേരമകളെ കൂടാതെ പ്രതിക്ക് മറ്റൊരു ഭാര്യയും കുടുംബവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More » -
India
2020-21 വർഷത്തിൽ ബിജെപിയുടെ വരുമാനത്തിൽ 80 ശതമാനം ഇടിവ്!
ദില്ലി: 2020-2021 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടിയായ ബിജെപിയുടെ വരുമാനം ഏകദേശം 80% കുറഞ്ഞെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) ബിജെപി സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് 21നാണ് ബിജെപി വാർഷിക റിപ്പോർട്ട് നൽകിയത്. തെരഞ്ഞടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പൊതുതെരഞ്ഞെടുപ്പ് നടന്ന 2019 ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിൽ വലിയ കുറവുണ്ടായത്. 2019-2020 സാമ്പത്തിക വർഷത്തിൽ 3,623.28 കോടിയായിരുന്നു വരുമാനം. എന്നാൽ, 2020-2021 ൽ 752.33 കോടി രൂപയാണ് വരുമാനം. സാധാരണ സംഭാവന 577.97 കോടി രൂപയും ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 22.38 കോടി രൂപയുമാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നത്. 2019ൽ ഇലക്ട്രൽ ബോണ്ടുകൾ വഴിയായിരുന്നു ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. 2,555 കോടി രൂപയായിരുന്നു ലഭിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ ചെലവും കുറഞ്ഞു. മൊത്തം 620.39 കോടി രൂപ ചെലവഴിച്ചു. 2019-2020ൽ 1,651.02 കോടി രൂപയാണ്…
Read More » -
Business
റിപ്പോ വീണ്ടും ഉയരും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച
ദില്ലി : റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക. യോഗം അവസാനിച്ച ശേഷം എട്ടാം തിയതി പരിഷ്കരിച്ച നിരക്കുകൾ ആർബിഐ ഗവർണർ അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തും എന്നുള്ള സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപേ തന്നെ നൽകി കഴിഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 മുതൽ 40 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്നാണ് ആർബിഐ ഗവർണർ നൽകിയ സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ആർബിഐ ഉയർത്തിയത്.
Read More » -
India
‘സ്വയം വിവാഹിതയാകുന്നത് ഹിന്ദുമതത്തിന് എതിര്, ഹിന്ദു ജനസംഖ്യ കുറയും’; എതിർപ്പുമായി ബിജെപി നേതാവ്
വഡോദര: സ്വയം വിവാഹിതയാകാനുള്ള യുവതിയുടെ തീരുമാനത്തിനെതിരെ ബിജെപി വനിതാ നേതാവും വഡോദര മുൻ ഡെപ്യൂട്ടി മേയറുമായ സുനിത ശുക്ല. കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയും യുവതിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. വഡോദര സ്വദേശിയായ 23കാരി ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയാകുകയാണെന്ന് പ്രഖ്യാപിച്ചത്. ജൂൺ 11 ന് വഡോദരയിലെ ഹരിഹരേശ്വർ ക്ഷേത്രത്തിൽ വെച്ച് സ്വയം വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ചത്. കനേഡിയൻ വെബ് സീരീസായ ‘ആൻ വിത്ത് ആൻ ഇ’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സോളോഗാമി തെരഞ്ഞെടുക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുമെന്നും ബിജെപി നേതാവ് സുനിത ശുക്ല പറഞ്ഞു. ക്ഷേത്രത്തിൽ വെച്ച് ഇത്തരമൊരു വിവാഹത്തിന് അനുവദിക്കില്ലെന്നും ബിജെപി നേതാവ് അവർ പറഞ്ഞു. നേരത്തെ ക്ഷമയുടെ തീരുമാനത്തെ കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റയും വിമർശിച്ചിരുന്നു. ഭ്രാന്തെന്നാണ് മിലിന്ദ് ദേവ്റ പറഞ്ഞത്. ഓരോ സ്ത്രീയും വധുവാകാൻ ആഗ്രഹിക്കുമെന്നും എന്നാൽ ഭാര്യയാകണമെന്നില്ലെന്നും ക്ഷമ ബിന്ദു പറഞ്ഞു.…
Read More » -
India
ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ
ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി വച്ചു. നാളെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിലപാട്. യുവാക്കളും, അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ ബിജു ജനതാദള്‍ നേടിയ മികച്ച വിജയവും മന്ത്രിസഭ പുനസംഘടനക്ക് ഊര്‍ജ്ജമായിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേഷി ലാലിനെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം ഗവർണർ ജൂൺ 20 മുതൽ റോമും ദുബായും സന്ദർശിക്കാന്‍ പുറപ്പെടും എന്നതിനാല്‍ തിങ്കളാഴ്ചയ്ക്കകം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടപടികൾ പൂർത്തിയാക്കുന്നത് എന്നാണ് ബിജെഡി കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ…
Read More »