മലപ്പുറം സ്വദേശി അതീഖ് റഹ് മാന്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി.
മസ്ക്കറ്റില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ നെടുമ്ബാശേരിയിലെത്തിയത്.ഇയാളുടെ ബാഗേജില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് സ്പ്രെയര്‍, ഫേഷ്യല്‍ സ്റ്റീമര്‍ എന്നീ ഉപകരണങ്ങള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു.തുടർന്ന് ഇയാളുടെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ 582 ഗ്രാം വരുന്ന അഞ്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്.പിടികൂടിയ സ്വര്‍ണത്തിന് 30 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.