Month: June 2022

  • NEWS

    ‘വി മുരളീധരൻ കേരള ബിജെപിയുടെ ശാപമെന്ന് ട്വീറ്റ്’; യുവമോർച്ചാ നേതാവിനെ പുറത്താക്കി ബിജെപി

    തിരുവനന്തപുരം: വി മുരളീധരൻ കേരള ബിജെപിയുടെ ശാപമെന്ന് ട്വീറ്റ് ചെയ്‌ത യുവമോർച്ചാ നേതാവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമർശിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.പാർട്ടിയുടെ യുവജന വിഭാഗം ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരൻ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ദാസ് തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു. ‘കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ.കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു.ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും.ആ ദിവസം വന്നുചേരും,’ – എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്.

    Read More »
  • NEWS

    തൃക്കാക്കരയിൽ എൽഡിഎഫ് പിന്നോട്ടല്ല, മുന്നോട്ടാണ് കയറിയത്: കെ വി തോമസ്

    കൊച്ചി:തൃക്കാക്കരയിൽ എൽഡിഎഫ് പിന്നോട്ടല്ല മുന്നോട്ടാണ് പോയതെന്ന് കെ വി തോമസ്.കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താന്‍ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് പറഞ്ഞു. 2021-ൽ എൽഡിഎഫ് തൃക്കാക്കരയിൽ നേടിയത് 45510 വോട്ടുകളാണ്.ഇത്തവണ അത് 47752 ആയി ഉയർത്തി.അതായത് 2242 വോട്ടുകൾ ഇത്തവണ എൽഡിഎഫ് അധികമായി നേടി.കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയില്‍ വോട്ട് കൂടിയത് വലിയ കാര്യം തന്നെയാണ്.യുഡിഎഫിനൊപ്പം എസ്ഡിപിഐ, ട്വന്റി ട്വന്റി,ആം ആദ്മി പാർട്ടി, വെൽഫെയർ പാർട്ടി പിന്നെ എന്നത്തേയും പോലെ വോട്ട് മറിക്കാൻ ബിജെപിയും.ഇവരോടെല്ലാം മത്സരിച്ചാണ് എൽഡിഎഫ് ഈ നേട്ടം കൊയ്തത്. കഴിഞ്ഞ തവണ ലഭിച്ച ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ എവിടെപ്പോയി എന്നും കെ വി തോമസ് ചോദിച്ചു. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയോട് പ്രതികരണത്തിനില്ലെന്നും തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണ് എന്നും കെ വി തോമസ് പറഞ്ഞു.ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു.എല്ലാവരും ഈ രീതിയില്‍ ആക്രമിക്കുന്നത് കാണുമ്ബോള്‍…

    Read More »
  • Kerala

    കെ റെയിൽ  കേരളത്തെ രണ്ടായി വിഭജിക്കില്ല, ഒറ്റ നഗരമാക്കി ബന്ധിപ്പിക്കുന്ന പദ്ധതിയെന്ന് കെ റെയിൽ കോർപ്പറേഷൻ

    കൊച്ചി: സിൽവര്‍ ലൈൻകെ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന് കെ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവര്‍ ലൈനെന്നും  കെ റെയിൽ പറയുന്നു. കാസർഗോഡ്- തിരുവനന്തപുരം സിൽവർലൈൻ അർധ അതിവേ​ഗ റെയിൽ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുകയല്ല, മറിച്ച് ഒരു മെട്രോ സർവീസ് പോലെ ഒറ്റ നനഗരമാക്കി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം അതിവേഗ റെയിൽ പാതകളോ ഹൈവേകളോ എക്സ്പ്രസ്‌ പാതകളോ ഉണ്ട്. ഇവയൊന്നും ഇതുവരെ രാജ്യത്തെയോ അല്ലെങ്കിൽ പാത കടന്നുപോകുന്ന പ്രദേശത്തെയോ രണ്ടായി മുറിച്ചിട്ടില്ല. സിൽവർ ലൈൻ പാതയുടെ ആകെ ദൂരം 530 കിലോമീറ്ററാണ്. അതിൽ തന്നെ 137 കിലോമീറ്റർ പാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിൽ ആളുകൾക്ക് ഇപ്പോഴത്തേത് പോലെ ഭാവിയിലും സഞ്ചരിക്കാനാവും. അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലായി പാതയ്ക്കിരുവശവും സംരക്ഷണവേലി നിർമ്മിക്കും. ഇതടക്കം പാതയുടെ 397 കിലോമീറ്റർ ദൂരത്തിൽ ഓരോ അര കിലോമീറ്ററും ഇടവിട്ട്…

    Read More »
  • India

    ‘പ്രതീക്ഷയുടെ കിരണം’; മോഹൻ ഭാ​ഗവതിന്റെ പ്രസ്താവനയെ സ്വാ​ഗതം ചെയ്ത് മുസ്ലിം നേതാക്കൾ

    മുസഫർനഗർ: എല്ലാ പള്ളികൾക്കടിയിലും ശിവലിം​ഗ തിരയുന്നത് നല്ല പ്രവണതയല്ലെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ പ്രസ്താനവയെ സ്വാ​ഗതം ചെയ്ത് മുസ്ലിം നേതാക്കൾ. മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന പ്രതീക്ഷയുടെ കിരണമാണെന്ന് ദിയോബന്ദ് ആസ്ഥാനമായുള്ള പുരോഹിതൻ മുഫ്തി അസദ് ഖാസ്മി പറഞ്ഞു. മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന പ്രശംസ അർഹിക്കുന്നു. വെറുപ്പിന്റെ അന്തരീക്ഷം അതിവേഗം പടരുന്ന സമയത്താണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. പ്രസ്താവന സാമുദായിക സൗഹാർദ്ദം കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവെപ്പാണെന്ന് മറ്റൊരു പ്രമുഖ പുരോഹിതൻ മൗലാന ഇഷാക്ക് ഗോറ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും ഞങ്ങൾ യോജിക്കുന്നില്ലായിരിക്കാം. പക്ഷേ ഞങ്ങൾ ഈ പറഞ്ഞത് അംഗീകരിക്കുന്നു. ആർഎസ്എസ് മേധാവി പറഞ്ഞത് ജനങ്ങൾ അനുസരിക്കുകയും ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും വേണമെന്ന് ​ഗോറ വ്യക്തമാക്കി. മുസ്ലീം സംഘടനയായ ജാമിയത്ത് ദവത്ത്-ഉൽ മുസ്ലിമീന്റെ രക്ഷാധികാരി കൂടിയാണ് ഗോറ. ജനം അനാവശ്യ വിവാ​ദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ലഖ്‌നൗ ആസ്ഥാനമായുള്ള പണ്ഡിതൻ മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ഭാ​ഗവത്…

    Read More »
  • India

    കോവിഡ് 1544 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. 4 മരണം. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

    ഒരിടവേളയക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് 1554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്11.39. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയര്‍ന്നു. നിലവില്‍ 7972 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജൂണ്‍ മാസത്തിലെ എല്ലാ ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായിരുന്നു. ജൂണ്‍ ഒന്ന് ബുധനാഴ്ച 1370 പേരും വ്യാഴാഴ്ച 1278 പേരും ഇന്നലെ 1465 പേരും കൊവിഡ് ബാധിതരായി. ജൂണ്‍ ഒന്നിന് 6 പേരുടെ മരണവും വ്യാഴാഴ്ച 20 മരണങ്ങളും വെള്ളി 13 മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ കേന്ദ്ര…

    Read More »
  • NEWS

    എരുമേലി കരിങ്കല്ലുമുഴി ഇറക്കത്തിൽ നിയന്ത്രണം തെറ്റി മിനിലോറി തലകീഴായി മറിഞ്ഞു

    എരുമേലി: ശബരിമല പാതയിൽ കരിങ്കല്ലുമുഴി കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട മിനിലോറി കടയ്ക്കു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മുക്കൂട്ടുതറ ഭാഗത്ത് നിന്നും കോഴി വളം കയറ്റി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കടയുടെ മുകളിലേക്ക് മറിഞ്ഞത്.കടയുടെ മുൻവശത്ത് ഈ സമയം ആരുമില്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.ലോറി ഡ്രൈവറോടൊപ്പം രണ്ടു പേർ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂവരും കായംകുളം സ്വദേശികളാണ്. മുക്കൂട്ടുതറയിൽ നിന്നും കോഴി വളവുമായി കായംകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതാണ് അപകട കാരണം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • NEWS

    വാട്സ്ആപ്പിൽ സന്ദേശങ്ങൾഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാം, പുതിയ ‘അൺഡു ഓപ്ഷ’ നെക്കുറിച്ച് അറിയുക

    വാട്സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം യൂസർമാർക്കെല്ലാം ഏറെ സൗകര്യപ്രദമാണ്. അതിൽ തന്നെ, സ്വീകർത്താവിന്റെ ഫോണിൽ നിന്ന് പോലും സന്ദേശം നീക്കം ചെയ്യാനാൻ കഴിയുന്ന ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സംവിധാനമാകട്ടെ വളരെ ഗുണകരമാണ്. അപ്രധാനവും അനുചിതവുമായ ചില ചിത്രങ്ങളും സന്ദേശങ്ങളും വേരോടെ നീക്കം ചെയ്യാം എന്നാണ് ഇതിൻ്റെ പ്രയോജനം. അതേസമയം, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശമോ, ചിത്രമോ അബദ്ധത്തിൽ ‘ഡിലീറ്റ് ഫോർ മി’ എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്താൽ എന്ത് ചെയ്യും…? സ്വീകർത്താവിന്റെ ഫോണിൽ നിന്ന് അത് അപ്രത്യക്ഷമാകില്ല. സന്ദേശം തിരിച്ചെടുത്ത്, ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാനും ഒരു വഴിയില്ല. എന്നാൽ, ഞെട്ടാൻ തയ്യാറായിക്കോളൂ, ഇതാ വാട്സ്ആപ്പ് ഒടുവിൽ അതിനും ഒരു പോംവഴിയുമായി എത്തുകയാണ്. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പുതിയ ‘അൺഡു ഓപ്ഷൻ’ ആപ്പിലേക്ക് എത്തുന്ന കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറിയാതെ ഡിലീറ്റ് ചെയ്തുപോയ സന്ദേശം ഈ ഫീച്ചർ ഉപയോഗിച്ച് തിരിച്ചെടുക്കാം. വാട്സ്ആപ്പിൽ,…

    Read More »
  • NEWS

    എറണാകുളം-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു

    കോട്ടയം: എറണാകുളത്തു നിന്നും കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ഇന്ന് (ജൂൺ 4) മുതൽ സർവീസ് ആരംഭിച്ചു.   ശനിയാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാവിലെ അഞ്ച് അൻപതിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തിരികെ എറണാകുളത്ത് എത്തിച്ചേരും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്‌താംകോട്ട, കൊല്ലം കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുകോട്ടൈ കാരൈക്കുടി, അരൺതാങ്കി, പട്ടുകോട്ടൈ , അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. ഒരു ഫസ്റ്റ്  എ സി കോച്ച്, രണ്ട് സെക്കൻഡ്  എ സി കോച്ച്, ഏഴ്  സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കമ്പാർട്മെൻറുകൾ, രണ്ട് സിറ്റിങ് കം…

    Read More »
  • NEWS

    റാന്നി പെരുമ്പെട്ടിയിൽ പൊലീസുകാരന്‍ ജീവനൊടുക്കി

     റാന്നി: പെരുമ്പെട്ടി പോലീസ് സ്‌റ്റേഷനിലെ സിപിഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചെങ്ങന്നൂർ കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയായ അനീഷാണ് മരിച്ചത്.ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഉടൻ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് മാതാവിനോട് സൂചിപ്പിച്ച ശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയ അനീഷിനെ ഏറെ നേരം ആയിട്ടും പുറത്തേക്ക് കണ്ടില്ല.തുടര്‍ന്ന് മാതാവ് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മാതാവിന്റെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • India

    താഴ്‌വരയില്‍ താലിബാന്‍ സാന്നിധ്യമില്ല; അക്രമത്തിനുപിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ

    ശ്രീനഗർ: ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത നേതാവിനെ ജമ്മു കശ്മീരിൽ വധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ റിഷിപോറ മേഖലയിൽ ഇന്നലെ രാത്രി നടത്തിയ ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു നാട്ടുകാരനും പരുക്കേറ്റു. നിസാർ ഖണ്ഡെ എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഇയാളിൽനിന്ന് ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പരുക്കേറ്റവരെ 92 ബേസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെന്ന് ജമ്മു കശ്മീർ പൊലീസ് വക്താവ് അറിയിച്ചു. അതേസമയം, കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടു നടത്തുന്ന ആക്രമണത്തിനുപിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച നോർത്ത് ബ്ലോക്കിൽ നടന്ന നിരവധി കൂടിക്കാഴ്ചകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ നിലപാട് എടുത്തത്. ‘കശ്മീരിലെ അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. എന്നാല്‍ അതു ജിഹാദ് അല്ല. നിരാശയിലായ ചിലരുടെ ചെയ്തികൾ മാത്രമാണ്’ – മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മാത്രമല്ല, കശ്മീർ താഴ്‌വരയിൽ താലിബാന്റെ സാന്നിധ്യത്തിന് തെളിവില്ലെന്നും അമിത് ഷായോട് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ചയാദ്യം…

    Read More »
Back to top button
error: