Month: June 2022

  • Kerala

    പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ നടീല്‍ എന്ന പുതിയ ആചാരം അര്‍ത്ഥശൂന്യം; ഇനി ഈ ‘കലാപരിപാടി’ക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

    കൊച്ചി: പരിസ്ഥിതി ദിനത്തിൽ ഒരു പരിപാടിക്കും പോയി  വൃക്ഷത്തൈ നടില്ലെന്ന്  യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. പരിസ്ഥിതി ദിനത്തില്‍ ഒരു പരിപാടിക്ക് ക്ഷണിച്ച അനുഭവവും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ  നടീൽ എന്ന പുതിയ ആചാരം അർത്ഥശൂന്യമായ ഒന്നാണെന്ന് എനിക്ക് പണ്ടേ ബോധ്യമുണ്ടായിരുന്നു. ഇന്നലെ അത് പൂർണമായും ബോധ്യപ്പെട്ടു. എന്തിനീ പ്രഹസനം? ഇന്ന് വീണ്ടും മൂന്ന് വിദ്യാർഥി പ്രസ്ഥാനങ്ങൾ നാളത്തെ തൈ നടീൽ ചടങ്ങിന് ക്ഷണിച്ചു. ഗീവർഗീസ് മാർ കൂറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്ന് ഒരു തീരുമാനം കൂടി എടുത്തു… പരിസ്ഥിതി ദിനത്തിൽ ഒരു പരിപാടിക്കും പോയി  വൃക്ഷത്തൈ നടില്ല എന്ന്. ഇന്നലെ ഒരാൾ ഫോണിൽ വിളിച്ച്  ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിച്ചു. എവിടെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരം: ” ഞങ്ങൾ പിതാവ്…

    Read More »
  • Tech

    ഗൂഗിള്‍ പേ ഹിംഗ്ലീഷില്‍; ആളെ കൂട്ടാനുള്ള പുതിയ തന്ത്രം

    ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ ഒരു പുതിയ ഭാഷ അവതരിപ്പിച്ചു – ഹിംഗ്ലീഷ്. ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിള്‍ പേയുടെ ഐഒഎസ് ആന്‍ഡ്രോയ്‍ഡ് പതിപ്പില്‍ ലഭ്യമാണ് ചുരുക്കത്തിൽ, ഹിന്ദിയും ഇംഗ്ലീഷും ചേർന്നതാണ് ഹിംഗ്ലീഷ്. അതായത് ഇംഗ്ലീഷില്‍ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകള്‍. പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയല്‍സിനെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ പേയിൽ ഹിംഗ്ലീഷ് ഭാഷ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ ആപ്പിന്റെ സെറ്റിംഗില്‍ പോയി ‘വ്യക്തിഗത വിവരങ്ങൾ’ ക്ലിക്ക് ചെയ്യണം, അതിന് താഴെയായി അവർ ഭാഷാ വിഭാഗം കണ്ടെത്തും. ഭാഷാ വിഭാഗം തുറന്ന ശേഷം,…

    Read More »
  • Health

    പൊണ്ണത്തടി കുറയ്ക്കാം, അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…

    ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വർദ്ധിക്കുന്ന അവസ്ഥയെയാണ്‌ പൊണ്ണത്തടി എന്ന് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗങ്ങൾ, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. ശരിയായ ജീവിതശൈലി പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ പൊണ്ണത്തടി തടയാവുന്നതാണ്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അമിതവണ്ണത്തെ മറികടക്കാൻ കഴിയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പഞ്ചസാര, വറുത്ത ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പച്ച ഇലക്കറികൾ കൂടുതൽ ഉപയോഗിക്കണം. ഒരു ദിവസം കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കണം. വ്യായാമം പേശികളെ വർദ്ധിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങൾ നല്ലതാണ്‌. പുകവലിയും മദ്യപാനവും ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യം കരളിനെ നേരിട്ട്…

    Read More »
  • NEWS

    മനോരമയുടെ 2 വാർത്തകൾ

    1. ആദ്യ വാർത്തയിലെ(ചിത്രം ശ്രദ്ധിക്കൂ) ആൾ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി മെമ്പറാണ്.മനോരമ വാർത്തയിൽ അതില്ല. 2. രണ്ടാമത്തെ വാർത്ത നോക്കൂ യുവതിയെ പീഡിപ്പിച്ചു.സി പി എം നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ കേസ് ! സിപിഐഎം നേതാവിന്റെ മുൻ ഡ്രൈവർ!!! എന്തൊരു ആവേശമാണ് മനോരമയ്ക്കെന്നോർക്കണം.അതേസമയം ആദ്യ വാർത്തയിൽ സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എന്ന ഒരു സൂചന പോലുമില്ല. എങ്ങനുണ്ട് മാധ്യമ പ്രവർത്തനം? ക്രിമിനൽ മൈന്റ് സെറ്റുള്ള മാധ്യമ പ്രവർത്തനം ! ഇതാണോടോ താൻ ഒക്കെ പറയുന്ന സ്പിരിറ്റ് ഓഫ് ദ ടൈം !! സ്വന്തം പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി കല്ലാർ ഗവ. ഹൈസ്കൂളിന് ബസ് വാങ്ങി നൽകിയത് സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. എം. ജോണാണ്.കഴിഞ്ഞ അധ്യയന വർഷം വരെ പിടിഎ പ്രസിഡന്റായിരുന്ന ടി. എം.ജോണാണ് സ്കൂളിന് സ്വന്തമായി ബസ് വാങ്ങാൻ പുരയിടവും വീടും സഹകരണ ബാങ്കിൽ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത്. സ്കൂളിന്…

    Read More »
  • Local

    വൈദ്യുതാഘാതമേറ്റ് ആറാംക്ളാസ് വിദ്യാര്‍ഥിനി മരിച്ചു, അയല്‍ വീട്ടിൽ കളിക്കാൻ പോയപ്പോൾ മീറ്ററിലെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്

     കൊല്ലം: അയല്‍വീട്ടില്‍ കളിക്കാന്‍ പോയ ബാലിക വൈദ്യുതാഘാതമേറ്റ് മരിച്ചു. ശാസ്താംകോട്ട ഇടവനശേരി മുകളുംപുറത്ത് മനോജ് ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരി(12)ആണ് മരിച്ചത്. വൈകിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടില്‍ കളിക്കാന്‍ പോയതാണ്. അയല്‍ വീട്ടിലെ മീറ്ററില്‍ നിന്നും താഴേക്കു ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ കുട്ടി അപകടപ്പെട്ടത് അറിഞ്ഞ് ആളെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാംക്ളാസ് വിദ്യാര്‍ഥിനിയാണ്. സഹാദരി മാളവിക.

    Read More »
  • NEWS

    ബിഗ് സല്യൂട്ട് മിസ്റ്റർ കൃഷ്ണകുമാർ

    നേത്രാവതി എക്പ്രസിൽ ഇന്നലെ രാവിലെ നടന്ന ഒരു ഹൃദയഹാരിയായ ഒരു സംഭവമാണ്.റിസർവ് കംപാർട്ട്മെൻറിൽ ജനറൽ ടിക്കറ്റിൽ കയറിയ ഷാഹിന എന്നപെൺകുട്ടി.കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. കൈയ്യിൽ കാര്യമായ പണമില്ല. ഒന്നുകിൽ അവിടെ ഇറങ്ങണം, അല്ലെങ്കിൽ ഫൈൻ അടച്ച് യാത്ര തുടരണം. പെൺകുട്ടി പണമടച്ച് യാത്ര തുടർന്നു. കുട്ടിയുടെ കൈയ്യിൽ കാര്യമായ പണമൊന്നുമില്ലെന്ന് മനസ്സിലായ ടിടി ആർ കുട്ടിയോട് വിവരങ്ങളാരാഞ്ഞു. കുട്ടിയുടെ കൈയ്യിൽ തുച്ഛമായ തുകയെ ഉള്ളൂവെന്ന് മനസ്സിലായതോടെ ഫൈൻ അടച്ച തുക ഉൾപ്പെടെ തുക കൈയ്യിൽ നിന്നു തിരികെ നൽകി. ട്രെയിൻ യാത്ര പരിചയമില്ലാത്ത കുട്ടിയെ ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്ക് മാറ്റാനും തയ്യാറായി.ദീർഘദൂരയാത്രയിൽ കംപാർട്ട്മെൻറിൽ ഒറ്റക്കാവാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്. തിരുവനന്തപുരം അമരവിള സ്വദേശിയായ 15 വയസ്സുകാരിയാണ് ഷാഹിന. കൊല്ലത്തിനിപ്പുറം ആദ്യ യാത്രയാണ്. സഹോദര തുല്യമായ കരുതലോടെയായിരുന്നു കൃഷ്ണ കുമാറിൻ്റെ ഇടപെടൽ. തൻ്റെ ഡ്യൂട്ടി കഴിഞ്ഞതോടെ സ്ലീപ്പർ കംപാർട്ടുമെൻറിൽ ചാർജ്ജുള്ള ടിടിആറിനെ വിവരം ധരിപ്പിച്ചും തിരുവനന്തപുരം വരെ സുരക്ഷിത യാത്രയ്ക്ക്…

    Read More »
  • NEWS

    റയിൽ പാളത്തിനിടയിൽ ചെറിയ ചെറിയ പാളങ്ങൾ കണ്ടിട്ടില്ലേ, അത് എന്താണെന്ന് അറിയാമോ ?

    റയിൽപ്പാളങ്ങൾക്കിടയിൽ പിന്നെയും ഒരു പാളം.എന്തിനാണെന്ന് അറിയാമോ ഇത്.ഇതിനു ഗാർഡ് (Guard rail) റയിൽ എന്ന് പറയും. . പാളം തെറ്റാൻ സാധ്യതയുള്ള ഇടങ്ങളിൽ അത് തടയാൻ സാധാരണ പാളത്തിനു സമാന്തരമായി സ്ഥാപിക്കുന്ന ഇത്തരം പാളങ്ങളാണ് ഗാർഡ് റെയിലുകൾ അല്ലെങ്കിൽ ചെക്ക് റെയിലുകൾ. . പാലം, ടണൽ, ലെവൽ ക്രോസിംഗ് പോലുള്ള നിയന്ത്രിത ക്ലിയറൻസ് ഉള്ള സ്ഥലങ്ങളിലാണ് അവ സാധാരണയായി ഉപയോഗിക്കുന്നത്.ട്രെയിൻ പാളം തെറ്റിയാലും റയിൽപ്പാതയിൽ നിന്നും പുറത്തേക്ക് പോകാതിരിക്കാൻ ഇത് സഹായിക്കും.

    Read More »
  • NEWS

    സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങൾ സാമ്പാദിക്കുന്ന ടെലിവിഷന്‍ താരം!!

      ഒരു താരം തന്‍റെ വിയര്‍പ്പാണ് ആരാധകര്‍ക്ക് വില്‍ക്കുന്നത്. അമേരിക്കന്‍ യൂട്യൂബറും ടെലിവിഷന്‍ താരവുമായ സ്റ്റെഫാനി മാറ്റോ ആണ് തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് കാശാക്കുന്നത്. തന്‍റെ വിയര്‍പ്പ് നിറച്ച കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപയ്ക്കടുത്താണ് ഇവര്‍ വിലയിട്ടിരിക്കുന്നത്. ഈ രീതിയില്‍ ദിവസേന നാല് ലക്ഷത്തിലധികം പണം ഇവര്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പെങ്കിലും താന്‍ ശേഖരിച്ചുവയ്ക്കാറുണ്ടെന്ന് മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി പറയുന്നു. താനൊരു ‘മനുഷ്യ മേപ്പിള്‍ മരം’ ആണെന്നും അവ ചെയ്യുന്നത് പോലെ താന്‍ സ്വയം തന്‍റെ സത്ത എടുക്കുകയാണെന്നും സ്റ്റെഫാനി ആലങ്കാരികമായി പറയുന്നു. തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് നല്‍കുന്നതിലൂടെ അവരുമായുള്ള തന്‍റെ ബന്ധം കുറെക്കൂടി സുദൃഢമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിന് മുമ്ബും ഇത്തരത്തില്‍ വിചിത്രമായ ‘ബിസിനസ്’ ചെയ്തതിന്‍റെ പേരില്‍ സ്റ്റെഫാനി വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് നേരത്തെ സ്റ്റെഫാനി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാലിത് വലിയ തോതിലുള്ള…

    Read More »
  • India

    ബോഡി പെർഫ്യൂം പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനം, പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സർക്കാർ നിർദേശം

        ഷോട്ട് ബോഡി പെർഫ്യൂം പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനത്തെ തുടർന്ന് ഇത് പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം നൽകി. ജൂൺ മൂന്നിനാണ് ലെയർ ഷോട്ട് പെർഫ്യൂം പരസ്യം യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോയുടെ കാഴ്ചക്കാർ പത്ത് ലക്ഷം പിന്നിട്ടു. എന്നാൽ ഈ പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന ഗുരുതര വിമർശനവും പിന്നാലെ ഉയർന്നു വന്നു. നാല് യുവാക്കൾ സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുന്ന യുവതിയുടെ അരികിലേക്ക് കടന്നുവരുന്നതും ദ്വയാർത്ഥത്തിലുള്ള സംഭാഷണം നടത്തുന്നതുമാണ് പരസ്യം.’നമ്മൾ നാലുപേർ, അവൾ ഒന്ന്.. അപ്പോൾ ആര് ഷോട്ട് എടുക്കു’മെന്ന് യുവാക്കളിലൊരാൾ ചോദിക്കുന്നു. തന്നെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചെങ്കിലും ലെയർ ഷോട്ടിനെക്കുറിച്ചാണ് യുവാക്കൾ പറഞ്ഞതെന്ന് പിന്നീട് പെൺകുട്ടി മനസ്സിലാക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. കിടക്കിയിലിരിക്കുന്ന ഒരു യുവതിയുടേയും യുവാവിന്റേയും സമീപത്തേക്ക് നാല് യുവാക്കൾ കടന്നുവരുന്നതും അശ്ലീല ചുവയോടെയെന്ന് തോന്നുന്ന തരത്തിൽ സംസാരിക്കുന്നതുമാണ് മറ്റൊരു പരസ്യം. പരസ്യത്തിനെതിരെ…

    Read More »
  • Kerala

    ‘എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം’ വയനാട്ടിലെ സാംസ്‌കാരിക പെരുമയുടെ തനിമയാർന്ന മുഖം, സഞ്ചാരികളുടെ ശ്രദ്ധ നേടുന്നു

    കൽപ്പറ്റ: വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത വിജ്ഞാനവും കോർത്തിണക്കി സ്ഥാപിക്കുന്ന എൻ ഊര് ഗോത്ര പൈതൃകഗ്രാമം ജനശ്രദ്ധ നേടുന്നു. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി തേയില എസ്‌റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കർ സ്ഥലത്താണ് പദ്ധതി. വയനാട്ടിലെ തനത് ഉൽപ്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും.  ആദ്യഘട്ടത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച്‌ ബ്ലോക്കുകൾ ഇവിടെ നിർമിച്ച് ഉദ്ഘാടനംചെയ്തു. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്‌സിബിഷൻ ഹാൾ എന്നിവയാണ് പൂർത്തിയാക്കിയത്. ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്‌ വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട്‌ വർക്ക്ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ പണി പൂർത്തിയായിവരുന്നു. ജില്ലയിലെ ഗോത്രവിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉൽപന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള ‘മഴക്കാഴ്ച’…

    Read More »
Back to top button
error: