NEWS

എറണാകുളം-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു

കോട്ടയം: എറണാകുളത്തു നിന്നും കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ഇന്ന് (ജൂൺ 4) മുതൽ സർവീസ് ആരംഭിച്ചു.
  ശനിയാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാവിലെ അഞ്ച് അൻപതിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തിരികെ എറണാകുളത്ത് എത്തിച്ചേരും.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്‌താംകോട്ട, കൊല്ലം കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുകോട്ടൈ കാരൈക്കുടി, അരൺതാങ്കി, പട്ടുകോട്ടൈ , അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
ഒരു ഫസ്റ്റ്  എ സി കോച്ച്, രണ്ട് സെക്കൻഡ്  എ സി കോച്ച്, ഏഴ്  സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കമ്പാർട്മെൻറുകൾ, രണ്ട് സിറ്റിങ് കം ലഗ്ഗേജ് റേക്ക് ഉൾപ്പെടെ ആകെ പതിനാല് കോച്ചുകളാണ്‌ ട്രെയിനിൽ ഉള്ളത്.

Back to top button
error: