IndiaNEWS

കോവിഡ് 1544 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. 4 മരണം. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

രിടവേളയക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് 1554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്11.39. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ എണ്ണം 43 ആയി ഉയര്‍ന്നു. നിലവില്‍ 7972 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജൂണ്‍ മാസത്തിലെ എല്ലാ ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായിരുന്നു. ജൂണ്‍ ഒന്ന് ബുധനാഴ്ച 1370 പേരും വ്യാഴാഴ്ച 1278 പേരും ഇന്നലെ 1465 പേരും കൊവിഡ് ബാധിതരായി. ജൂണ്‍ ഒന്നിന് 6 പേരുടെ മരണവും വ്യാഴാഴ്ച 20 മരണങ്ങളും വെള്ളി 13 മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

Signature-ad

ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.

Back to top button
error: