Month: June 2022
-
Kerala
ഹൃദയാഘാതമുണ്ടായ ഗര്‍ഭിണിക്ക് അപൂര്‍വ ശസ്ത്രക്രിയ; രക്ഷപ്പെട്ടത് രണ്ടു ജീവന്‍
കണ്ണൂര്‍: ഹൃദയാഘാതമുണ്ടായ ഗര്‍ഭിണിക്ക് അപൂര്‍വമായ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത് രണ്ട് ജീവന്‍. അസമില്‍നിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കല്‍ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെരിമോര്‍ട്ടം സിസേറിയന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്. ജ്യോതി സുനാര്‍ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാല്‍, ക്രമമായി ആസ്പത്രിയില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവര്‍ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോള്‍ സ്ഥിതി സങ്കീര്‍ണമായിരുന്നു. അമ്നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേര്‍പെട്ടിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന് രക്തംകലര്‍ന്ന അമ്നിയോട്ടിക് ദ്രാവകത്തില്‍ ശ്വാസംകിട്ടാത്ത സ്ഥിതി. ഉടന്‍ തിയറ്റര്‍ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോള്‍ യുവതിക്ക് അപസ്മാരലക്ഷണങ്ങള്‍ വന്നു. പെട്ടെന്ന് ഹൃദയസ്തംഭനവും. പെരിമോര്‍ട്ടം സിസേറിയന്‍ എന്ന അപൂര്‍വ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നല്‍വേഗത്തില്‍ അനസ്തീഷ്യ നല്‍കാതെ ഓപ്പറേഷന്‍. കൂട്ടിന് ഡോക്ടര്‍മാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത…
Read More » -
Crime
സ്ഥിരം കുറ്റവാളി’യെന്ന് റിപ്പോര്‍ട്ട്, അര്‍ജുന്‍ ആയങ്കിയെ നാടുകടത്തും; കാപ്പ ചുമത്തി പോലീസ്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തില്‍ ഇനി ആറ് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ അര്‍ജുന്‍ ആയങ്കിക്ക് സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിപിഎം ലീഗ്, സിപിഎം ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജ്ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും…
Read More » -
Kerala
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്, 5,000 രൂപ ഫീസ്
പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്. തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കാനാണ് തീരുമാനം. ക്യാമ്പുകളില്‍ ഇതിന് സൗകര്യമൊരുക്കും. തോക്ക് പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ആയുധ പരിശീലനത്തിനായി പൊലീസ് വകുപ്പ് സിലബസ് തയ്യാറാക്കിയിട്ടുണ്ട്. ലൈസന്‍സ് ഉള്ളവര്‍ക്ക് തോക്ക് കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ലെന്ന വിലയിരുത്തലിലാണ് നടപടി. ലൈസന്‍സുള്ളവര്‍ക്കാണ് തോക്ക് പരിശീലനം നല്‍കുക. പൊലീസിന്റെ എ ആര്‍ ക്യാമ്പുകളിലാണ് പരിശീലനം നടക്കുക. ലൈസന്‍സുള്ളവര്‍ക്ക് തോക്ക് പരിശീലനം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡിജിപി അനില്‍ കാന്ത് ഉത്തരവിറക്കിയിരിക്കുന്നത്. തോക്ക് ലൈസന്‍സുള്ള സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ലൈസന്‍സുണ്ടായിട്ടും തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നും പരിശീലനം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശീലനം നല്‍കാനുള്ള നീക്കം.
Read More » -
Kerala
500 ചതുരശ്ര അടി വീടുകൾക്ക് കെട്ടിട നികുതി: സംസ്ഥാനം ജനങ്ങളെ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലവിൽ 1076 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്കാണ് നികുതി അടയ്ക്കേണ്ടതെന്നിരിക്കെ പാവങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിന്റെ കടംവീട്ടാൻ ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. കേന്ദ്രസർക്കാർ നികുതി സ്ലാബിൽ ഇളവ് വരുത്തുമ്പോൾ സംസ്ഥാന സർക്കാർ നികുതി സ്ലാബിന്റെ നിരക്ക് കൂട്ടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 1000 ചതുരശ്ര അടിയിൽ താഴെയുള്ളവർ സാധാരണക്കാരായിരിക്കുമെന്നറിഞ്ഞിട്ടും സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭ ഈ തീരുമാനമെടുത്തത് ന്യായീകരിക്കാനാവില്ല. സമ്പന്നരിൽ നിന്നും നികുതി ഈടാക്കാത്ത പിണറായി സർക്കാർ പാവപ്പെട്ടവരെ കൂടുതൽ കൂടുതൽ പിഴിയുകയാണ്. ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ കെട്ടിടനികുതി അടിച്ചേൽപ്പിച്ച് ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണ്കണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്യക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദരയ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ എസ്‌സി എസ്ടി വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സൂചന.
Read More » -
India
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രം
ബിജെപി വക്താക്കളുടെ പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രം. ബിജെപി നേതാക്കളായ നവീന്‍ ജിന്‍ഡാലിന്റേയും, നുപുര്‍ ശര്‍മ്മയുടേയും പ്രസ്താവനയ്‌ക്കെതിരെ പതിമൂന്നോളം രാജ്യങ്ങള്‍ ഇതുവരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ രാജ്യങ്ങളെ നയതന്ത്ര തലത്തില്‍ അനുനയിപ്പിക്കാനാണ് കേന്ദ്ര നീക്കം. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. വാണിജ്യ വ്യവസായ രംഗത്ത് ഈ രാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയെത്തുടര്‍ന്നാണ് കേന്ദ്രം അനുനയ നീക്കത്തിന് തയ്യാറെടുക്കുന്നത്.
Read More » -
Health
എന്താണ് ഫാറ്റി ലിവര്‍? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..
കരളില്‍ കൊഴുപ്പടിയല്‍ എന്ന് ഫാറ്റി ലിവറിനു ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ? ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ. കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി…
Read More » -
Kerala
രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷൻ കേരളത്തിൽ
രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര പുരസ്കാരത്തിന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ തിരഞ്ഞെടുത്തു. 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തിരഞ്ഞെടുത്തത്. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നിൽക്കുന്നു. പുരസ്‌കാരം ഈ മാസം പത്തിന് സമ്മാനിക്കും.
Read More » -
Crime
രണ്ടു വയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു
അമേരിക്കയിലെ ഫ്ളോറിഡയിൽ രണ്ടു വയസുകാരന്റെ വെടിയേറ്റ് പിതാവ് മരിച്ചു. പിതാവിന്റെ ബാഗിൽനിന്നുമാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടിയുടെ മാതാവ് മേരി അയല തന്റെ ഭർത്താവ് റെജി മാബ്രിക്ക് സിപിആർ നൽകുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെജി സ്വയം വെടിയുതിർത്തുവെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ രണ്ട് വയസുകാരന്റെ വെടിയേറ്റാണ് റെജി മരിച്ചതെന്ന് ഇവരുടെ മൂത്ത മകൾ മൊഴി നൽകുകയായിരുന്നു. വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. തോക്ക് ശരിയായി സൂക്ഷിക്കാതിരുന്നാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്നും പോലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതികളായ കുട്ടികളുടെ മാതാപിതാക്കൾ പരോളിലായിരുന്നുവെന്നും പോലീസ് പറഞ്ഞു
Read More »
