Month: June 2022

  • Kerala

    സിൽവർലെെൻ പദ്ധതിയിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ

    സിൽവർലെെൻ പദ്ധതിയിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതിയത്. സംയുക്ത സർവ്വേ മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിൻറെ ശ്രമം.2020 ജൂൺ 17 നാണ് ഡിപിആർ സമർപ്പിച്ചത്.   ഡിപിആറിന് അനുമതി തേടി കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അനുകൂല പ്രതികരണമാണെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും നടപടികളുണ്ടായില്ല. തൃക്കാക്കര വോട്ടെടുപ്പിന് ഒരാഴ്ച മുൻപാണു ചീഫ് സെക്രട്ടറി കത്തയച്ചത്. ബോർഡ് നിർദേശിച്ച നടപടിക്രമങ്ങളുടെ തൽസ്ഥിതി വിവരിച്ചും സംയുക്ത സർവേ പൂർത്തിയാകുന്ന മുറയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുമാണു കത്ത്. എന്നാൽ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിൻറെ നീക്കം. കഴിഞ്ഞ ഡിസംബറിൽ റെയിൽവേ ബോർഡുമായി ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയിൽ, റെയിൽവേ ഭൂമി സംബന്ധിച്ച…

    Read More »
  • Crime

    നടൻ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

      യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇക്കാലയളവില്‍ അന്വേഷണ ഉദ്യോഗസ്ഥനു ഇയാളെ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്.

    Read More »
  • Kerala

    സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടു

    സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടു. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെയും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ വെള്ളിയാഴ്ച വരെ കേരള, കർണാടക തീരങ്ങളിൽ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കാലവർഷമെത്തി ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഇന്നലെ വരെ 98.4 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 51.4 മില്ലീമീറ്റർ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ…

    Read More »
  • NEWS

    പത്തനംതിട്ടയിൽ ഇന്ന് ഹർത്താൽ

    പത്തനംതിട്ട : പത്തനംതിട്ടയിലെ ചില പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. അരുവാപ്പുലം, ചിറ്റാര്‍ ,സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമെ നടത്താൻ പാടുള്ളതെന്നും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

    Read More »
  • India

    റോഡിന് ഗോഡ്‌സെയുടെ പേരിട്ടു; കേസെടുത്ത് പോലീസ്

    ഉഡുപ്പി: റോഡിന് ഗാന്ധി ഘാതകന്‍െ്‌റ പേരിട്ട് ബോര്‍ഡ് സ്ഥാപിച്ച സംഭവം വിവാദത്തില്‍. കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്സെയുടെ പേരിട്ടിരിക്കുന്നത്. കര്‍ണാടക ഊര്‍ജ മന്ത്രി വി. സുനില്‍ കുമാറിന്റെ മണ്ഡലത്തില്‍പ്പെടുന്ന കാര്‍ക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ പാതയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്’ എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഗോഡ്‌സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ബോര്‍ഡ് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • Kerala

    പഴയ വെണ്ടുരുത്തിപ്പാലം ടൂറിസ്റ്റ് കേന്ദ്രമാക്കിയാലോ?; അഭിപ്രായം തേടി ടൂറിസം വകുപ്പ്

    കൊച്ചി: ഒരുകാലത്ത് കൊച്ചി യാത്രയുടെ ആസ്വാദനത്തിന്റെ കേന്ദ്രമായിരുന്ന പഴയ വെണ്ടുരുത്തിപ്പാലത്തിന്‍െ്‌റ വിനോദസഞ്ചാര സാധ്യതകള്‍ തിരിച്ചറിഞ്ഞ് കേരളത്തിന്‍െ്‌റ ടൂറിസം ഭൂപടത്തിലേക്ക് പാലത്തെ പ്രതിഷ്ഠിക്കാനുള്ള നീക്കവുമായി ടൂറിസം വകുപ്പ്. ഈ പാലം നഗരത്തിന്റെവിനോദ, ലഘു വ്യാപാര കേന്ദ്രമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. എറണാകുളത്തേയും വെല്ലിംഗ്ടണ്‍ ഐലന്‍ഡിനേയും ബന്ധിപ്പിക്കുന്ന പഴയ വെണ്ടുരുത്തിപ്പാലത്തിന് ആധുനിക കൊച്ചിയുടെ ചരിത്രത്തില്‍ പ്രസക്തി ഏറെയാണ്. എന്നാല്‍ സമാന്തരമായി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഫ്രീ മാര്‍ക്കറ്റും വിനോദ കേന്ദ്രവുമാണ് കൊച്ചിക്ക് കൈവരിക. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം കമന്റായി രേഖപ്പെടുത്താന്‍…

    Read More »
  • NEWS

    വ്യാജന്മാരെത്ര? വെളിപ്പെടുത്തിയിട്ടുമതി കച്ചവടം; ട്വിറ്ററിനോട് ഉടക്കി ഇലോണ്‍ മസ്‌ക്

    ന്യൂയോര്‍ക്ക്: സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വ്യക്തമാക്കി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനിക്ക് കത്തയച്ചു. തിങ്കളാഴ്ചയാണ് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ കമ്പനിയ്ക്ക് ഇക്കാര്യം അറിയിച്ച് കത്തയച്ചത്. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടി ട്വിറ്ററിലെ സ്പാം ബോട്ട് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് മെയ് ഒമ്പത് മുതല്‍ താന്‍ നിരന്തരം ആവശ്യപ്പെടുകയാണെന്ന് മസ്‌ക് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമൊന്നും ഉണ്ടാകാത്തതാണ് മസ്‌കിനെ ചൊടിപ്പിച്ചത്. ട്വിറ്ററിന്റെ 229 മില്യണ്‍ അക്കൗണ്ടുകളില്‍ ഏതെല്ലാം വ്യാജമാണെന്ന വിവരവും ആവശ്യമാണെന്ന് മസ്‌ക് അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. മസ്‌കിന് കാര്യങ്ങള്‍പരിശോധിക്കുന്നതിന് ആ വിവരങ്ങള്‍ ആവശ്യമാണ് എന്നും അഭിഭാഷകര്‍ കത്തില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് ട്വിറ്റര്‍ വാഗ്ദാനം ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ ആവശ്യം നിഷേധിക്കുന്നതിന്…

    Read More »
  • Kerala

    ചക്ക അടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആന ചരിഞ്ഞു

    തെന്മല: ആര്യങ്കാവ് ഇരുളങ്കാട്ടില്‍ ചക്ക അടര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്. സംഭവം നടന്നിട്ട് ഒരു ദിവസമായതായാണ് വനംവകുപ്പിന്‍െ്‌റ നിഗമനം. ചരിവുള്ള പ്രദേശമായതിനാല്‍ പ്ലാവ് നില്‍ക്കുന്നതിന്റെ താഴ്ഭാഗത്താണ് വൈദ്യുതലൈന്‍. മുന്‍കാലുകള്‍ ചാരി,  ചക്ക അടര്‍ത്തുന്നതിനിടെ തുമ്പിക്കൈ കമ്പികളില്‍ തട്ടിയതാകാമെന്ന് കരുതുന്നു. ഇന്ന് വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിശദമായ ശരീരപരിശോധന നടത്തി മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ.പ്രദേശവാസികളാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ ആദ്യംകണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അധികം ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ സംഭവമറിയാന്‍ വൈകി. തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കാട്ടാനശല്യം കാരണം വനാതിര്‍ത്തിയിലെ ജനവാസമേഖലയില്‍നിന്ന് പലരും കായ്ഫലമുള്ള പ്ലാവുകള്‍ മുറിച്ചുനീക്കുകയും ചെയ്യുന്നുണ്ട്. മുന്‍കാലുകള്‍ പ്ലാവില്‍ കുത്തി ഉയരത്തില്‍കിടക്കുന്ന ചക്കവരെ കാട്ടാനകള്‍ പറിച്ച് ആഹാരമാക്കാറുണ്ട്. അതിനാല്‍ത്തന്നെ കിഴക്കന്‍ മേഖലയില്‍ ചക്ക…

    Read More »
  • India

    ഡല്‍ഹി മെട്രോ ട്രെയിന്‍ ഗതാഗതം താറുമാറാക്കി പക്ഷി

    ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പക്ഷിയിടിച്ചതിനാല്‍ ഒന്നര മണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. ഓവര്‍ ഹെഡ് ഇലക്ട്രിസിറ്റി ലൈനില്‍ പക്ഷിയിടിച്ച് ഒരു കോണ്ടാക്ട് വയര്‍ തകര്‍ന്നു. ഇതോടെയാണ് ഡല്‍ഹി മെട്രോയിലെ ബ്ലൂ ലൈനില്‍ ഗതാഗതം മുടങ്ങിയത്. 100 കണക്കിന് ആളുകള്‍ സ്റ്റേഷനില്‍ കുടുങ്ങി. യമുന ബാങ്ക്-ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകള്‍ക്കിടയിലെ ഗതാഗതമാണ് തടസപ്പെട്ടത്. വൈകിട്ട് 6.35 മുതല്‍ രാത്രി 8 വരെയുള്ള ട്രെയിനുകള്‍ തടസപ്പെട്ടു. യമുന ബാങ്ക് സ്റ്റേഷനില്‍ കുടുങ്ങിയ ട്രെയിനിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെയാണ് ആളുകളെ പുറത്തിറക്കിയത്. ഈ സമയത്ത് ഇരു സ്റ്റേഷനുകളും തമ്മില്‍ ഷട്ടില്‍ ട്രെയില്‍ സര്‍വീസ് നടത്തിയിരുന്നു.

    Read More »
  • India

    പിഎന്‍ബി അഴിമതിക്കേസ്: വജ്ര വ്യാപാരി ചോക്സിയുടെ ഭാര്യക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

    മുംബൈ: 13,578 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസില്‍ ഒളിവില്‍പ്പോയ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതേ കേസില്‍ കേന്ദ്ര ഏജന്‍സി സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്. എന്നാല്‍ ചോക്സിയുടെ ഭാര്യ പ്രീതി പ്രദ്യോത്കുമാര്‍ കോത്താരിയുടെ പേരിലുള്ള ആദ്യ കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പിഎന്‍ബിയുടെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി വ്യാജ ധാരണാപത്രങ്ങള്‍ നിര്‍മിച്ചു നല്‍കിയതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. കുറ്റകൃത്യങ്ങളിലൂടെ വരുമാനം വെളിപ്പിക്കുന്നതിനും വെട്ടിക്കുന്നതിനും ഭര്‍ത്താവിനെ പ്രീതി സഹായിച്ചു. കുറ്റകൃത്യത്തിനു പ്രേരണ നല്‍കിയത് പ്രീതിയാണെന്നും കുറ്റപത്രത്തില്‍ ഇഡി പറയുന്നു. അതേസമയം, മെഹുല്‍ ചോക്സിയുടെ 150 കോടി രൂപയുടെ ആസ്തികള്‍ ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തിരുന്നു. ഇതാദ്യമായാണ് ആദായനികുതി വകുപ്പ് ബെനാമി നിയമപ്രകാരം ആസ്തികള്‍ ഏറ്റെടുക്കുന്നത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് നാസിക് മള്‍ട്ടി സര്‍വീസസ് സെസ് ലിമിറ്റഡ് എന്ന ബെനാമി കമ്പനിയുടെ…

    Read More »
Back to top button
error: