IndiaNEWS

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രം

 

ബിജെപി വക്താക്കളുടെ പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രം. ബിജെപി നേതാക്കളായ നവീന്‍ ജിന്‍ഡാലിന്റേയും, നുപുര്‍ ശര്‍മ്മയുടേയും പ്രസ്താവനയ്‌ക്കെതിരെ പതിമൂന്നോളം രാജ്യങ്ങള്‍ ഇതുവരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ രാജ്യങ്ങളെ നയതന്ത്ര തലത്തില്‍ അനുനയിപ്പിക്കാനാണ് കേന്ദ്ര നീക്കം.

Signature-ad

ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. വാണിജ്യ വ്യവസായ രംഗത്ത് ഈ രാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയെത്തുടര്‍ന്നാണ് കേന്ദ്രം അനുനയ നീക്കത്തിന് തയ്യാറെടുക്കുന്നത്.

 

Back to top button
error: